AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JEE Main results: ജെഇഇ മെയിന്‍സ് റിസള്‍ട്ട് എന്ന്? നിര്‍ണായക സൂചന പുറത്ത്‌

JEE Main Session 1 Answer Key and Result Date Revealed: ജെഇഇ മെയിൻ 2026 സെഷൻ 1 ഉത്തരസൂചിക, ഫലപ്രഖ്യാപനം എന്നിവയെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഉത്തരസൂചിക ഫെബ്രുവരി നാലിന് പുറത്തുവിടുമെന്ന് എന്‍ടിഎ അറിയിച്ചു. ഫെബ്രുവരി 12 നകം റിസള്‍ട്ട് പുറത്തുവിടും.

JEE Main results: ജെഇഇ മെയിന്‍സ് റിസള്‍ട്ട് എന്ന്? നിര്‍ണായക സൂചന പുറത്ത്‌
JEE Main 2026 Session 1
Jayadevan AM
Jayadevan AM | Published: 02 Feb 2026 | 05:21 PM

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2026 സെഷൻ 1 ഉത്തരസൂചിക, ഫലപ്രഖ്യാപനം എന്നിവയെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഉത്തരസൂചിക ഫെബ്രുവരി നാലിന് പുറത്തുവിടുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഫെബ്രുവരി 4-5 തീയതികളില്‍ ആന്‍സര്‍ ചലഞ്ച് വിന്‍ഡോ ലഭ്യമാകും. ഫെബ്രുവരി 12 നകം റിസള്‍ട്ട് പുറത്തുവിടും.

താൽക്കാലിക ഉത്തരസൂചികയില്‍ എതിര്‍പ്പുള്ളവര്‍ക്ക് അത് ഉന്നയിക്കാന്‍ ഫെബ്രുവരി 4 മുതൽ 5 വരെ jeemain.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ സാധിക്കും. എന്നാല്‍ നിശ്ചിത സമയപരിധിക്ക് ശേഷം ഈ സൗകര്യം ലഭ്യമാകില്ല. ഒബ്ജക്ഷനുണ്ടെങ്കില്‍, അത്‌ നിശ്ചിത ഫീസ് സഹിതം ഓൺലൈനായി സമർപ്പിക്കണം.

താൽക്കാലിക ഉത്തരസൂചികയുമായി ബന്ധപ്പെട്ട എല്ലാ എതിര്‍പ്പുകളും പരിശോധിച്ച ശേഷം ഫെബ്രുവരി 12 നകം അന്തിമ ഫലം പ്രഖ്യാപിക്കും. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്ക് അപേക്ഷകര്‍ ഔദ്യോഗിക പോർട്ടൽ പതിവായി സന്ദര്‍ശിക്കണം. സംശയങ്ങൾക്ക്, അപേക്ഷകർക്ക് jeemain@nta.ac.in എന്ന ഔദ്യോഗിക ഇമെയിൽ ഐഡി വഴിയോ 011-40759000 എന്ന ഹെൽപ്പ്‌ലൈൻ നമ്പർ വഴിയോ NTA-യുമായി ബന്ധപ്പെടാവുന്നതാണ്.

അതേസമയം, ജെഇഇ മെയിന്‍ സെഷന്‍ രണ്ടിലേക്കുള്ള രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. ഏപ്രില്‍ രണ്ട് മുതല്‍ ഒമ്പത് വരെയുള്ള തീയതികളിലായി പരീക്ഷ നടക്കും. jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

Also Read: JEE Main 2026 Session 2: ജെഇഇ മെയിന്‍ സെഷന്‍ 2 രജിസ്‌ട്രേഷന്‍ ആരംഭിച്ചു; എങ്ങനെ അപേക്ഷിക്കാം?

ജനുവരി 21-25, 28-29 തീയതികളിലാണ് സെഷന്‍ ഒന്നിന്റെ പരീക്ഷ നടത്തിയത്. ഫെയ്‌സ് ഓതന്റിക്കേഷൻ, ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് വെരിഫിക്കേഷൻ എന്നിവയടക്കമുള്ള സുരക്ഷാ നടപടികള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തിയത്.