Actor Dileep: ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്, ഞാൻ അങ്ങനെയായി പോകുമോന്ന് പേടിയായിരുന്നു; ദിലീപ്
Actor Dileep about Chanthupottu Movie:കഥാപാത്രങ്ങൾ ഏതു തന്നെയായാലും തന്റേതായ തനത് അഭിനയ ശൈലിയിലൂടെ ഫലിപ്പിച്ച് ആളുകളിൽ ആ കഥാപാത്രത്തെ എന്നും ഓർത്തുവയ്ക്കാൻ പാകത്തിലാക്കുന്ന ഒരു അപൂർവ നടൻ.നിരവധി കഥാപാത്രങ്ങൾ ഉണ്ടെങ്കിലും മലയാളികൾ എപ്പോഴും അദ്ദേഹത്തെ പ്രകീർത്തിക്കുന്ന ഒരു കഥാപാത്രമാണ് ചാന്തുപൊട്ട് എന്ന സിനിമയിലെ കഥാപാത്രം. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം 2005ലാണ് റിലീസ് ചെയ്തത്...........
മലയാള സിനിമയിൽ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നീട് സ്വഭാവ നടനായും വില്ലനായും മലയാള സിനിമയിൽ തന്റേതായ ഒരു ആധിപത്യം സ്ഥാപിച്ച മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് ദിലീപ്. കഥാപാത്രങ്ങൾ ഏതു തന്നെയായാലും തന്റേതായ തനത് അഭിനയ ശൈലിയിലൂടെ ഫലിപ്പിച്ച് ആളുകളിൽ ആ കഥാപാത്രത്തെ എന്നും ഓർത്തുവയ്ക്കാൻ പാകത്തിലാക്കുന്ന ഒരു അപൂർവ നടൻ. അതിനാൽ തന്നെ ജനപ്രിയ നായകൻ എന്ന വിശേഷണത്തോടെ ദിലീപ് മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നേതാവായി മാറുകയായിരുന്നു.
നിരവധി കഥാപാത്രങ്ങൾ ഉണ്ടെങ്കിലും മലയാളികൾ എപ്പോഴും അദ്ദേഹത്തെ പ്രകീർത്തിക്കുന്ന ഒരു കഥാപാത്രമാണ് ചാന്തുപൊട്ട് എന്ന സിനിമയിലെ കഥാപാത്രം. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം 2005ലാണ് റിലീസ് ചെയ്തത്.മലയാള സിനിമയിലെ ഏറ്റവും വൈകാരികവും എന്നാൽ ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ ചിത്രങ്ങളിൽ ഒന്നാണിത്. ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയിൽ സ്ത്രീത്വം നിറഞ്ഞ ഒരു പുരുഷ കഥാപാത്രത്തെ ആയിരുന്നു ദിലീപ് അവതരിപ്പിച്ചത്.
ALSO READ:ക്ലാസ്മേറ്റ്സിലെ ‘സതീശൻ കഞ്ഞിക്കുഴി’; പേരിന് പിന്നിലെ കഥപറഞ്ഞ് ജയസൂര്യ
ഇപ്പോഴിതാ ആ സിനിമയിൽ അഭിനയിച്ചതിനുശേഷം താൻ നേരിട്ട ചില പ്രശ്നങ്ങളെക്കുറിച്ചും ആ കഥാപാത്രത്തെ താൻ എത്രത്തോളം ഉൾക്കൊണ്ടിരുന്നു എന്നതിനെക്കുറിച്ചും ദിലീപ് പറയുന്ന വാക്കുകളാണ് വളരെയധികം ശ്രദ്ധേയമാകുന്നത്. ആ കഥാപാത്രം തന്നിൽ നിന്ന് വിട്ടു പോകാൻ ഏറെ സമയമെടുത്തു എന്നാണ് ദിലീപ് പറയുന്നത്. താൻ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട് ഞാൻ ഇനി ഇങ്ങനെ തന്നെ ആയി പോകുമോ എന്ന് ഭയന്നിരുന്നു. ആ രീതിയിൽ ആഴത്തിൽ ആ കഥാപാത്രം എന്നിൽ പതിഞ്ഞിരുന്നു.
സിനിമ കഴിഞ്ഞിട്ടും കുറേക്കാലം എനിക്ക് ആ ഒരു കഥാപാത്രത്തിന്റെ സാമ്യതയുള്ള പോലെ തോന്നിയിട്ടുണ്ട്. എന്റെ ഇരിപ്പും നടപ്പും സംസാരവും എല്ലാം ആ രീതിയിലായി മാറിയിട്ടുണ്ടായിരുന്നു. അതുകഴിഞ്ഞ് ഒരു മാറ്റം കൊണ്ടുവന്നത് ഞാൻ അതിനുശേഷം അഭിനയിച്ച സ്പീഡ് എന്ന സിനിമയാണ്. ആ സിനിമയ്ക്ക് വേണ്ടി എക്സൈസ് ചെയ്യാനും ഓട്ടവും ചാട്ടവും ഒക്കെയായി അത് വേറെ തന്നെ മറ്റൊരു കഥാപാത്രത്തിലേക്കുള്ള പോക്ക് ആയിരുന്നു അങ്ങനെയാണ് തന്നിൽ നിന്ന് രാധ എന്ന കഥാപാത്രം ഒഴിഞ്ഞുപോയത് എന്നാണ് ദിലീപ് പറയുന്നത്. അല്ലാത്തപക്ഷം താൻ തല വെട്ടിക്കുമ്പോഴും തിരിയുമ്പോഴും മറയുമ്പോഴും ഒക്കെ രാധയുടെ ഒരു നോട്ടവും ഭാവവും ഒക്കെ എന്നിൽ വന്നു ചേർന്നിരുന്നു എന്നാണ് ദിലീപ് പറയുന്നത്.
ENGLISH SUMMARY
Dileep is an actor beloved by the Malayali audience, who entered the Malayalam film industry through comedic roles and went on to establish a significant presence as both a character actor and a villain. He is a rare talent who, regardless of the nature of the role, brings characters to life through his own unique acting style—ensuring they remain etched in the memories of the audience.