ക്ലാസ്മേറ്റ്സിലെ ‘സതീശൻ കഞ്ഞിക്കുഴി’; പേരിന് പിന്നിലെ കഥപറഞ്ഞ് ജയസൂര്യ
Jayasurya Reveals How the Iconic Character Satheesan Kanjikuzhi Was Named: താൻ കോളേജിൽ പഠിക്കുന്ന കാലത്തെ വിദ്യാർത്ഥി നേതാക്കളുടെ രീതികൾ മനസ്സിൽ ഉണ്ടായിരുന്നു. അതെല്ലാം സിനിമയിൽ വലിയ രീതിയിൽ ഗുണകരമായി മാറി. ക്ലാസ്മേറ്റ്സ് എന്ന സിനിമ പ്രേക്ഷക്രിൽ ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. കേരളത്തിലാകെ റീയൂണിയനുകൾ സജിവമായി
സുകുമാരനും സതീശൻ കഞ്ഞിക്കുഴിയും, പയസും താരയും റസിയയും അങ്ങനെ എല്ലാ കഥാപാത്രങ്ങളും കൃത്യമായി അടയാളപ്പെടുത്തപ്പെട്ട സിനിമയായിരുന്നു ലാൽ ജോസിൻ്റെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ക്യാംപസ് ചിത്രം ക്ലാസ്മേറ്റ്സ്. സിനിമ വമ്പൻ വിജയമാണ് അന്നുണ്ടാക്കിയത്. പിന്നീടങ്ങോട്ട് ക്യാംപസുകളിൽ റിയുണീയൻ എന്നത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി. അത്രത്തോളം പ്രേക്ഷകരിൽ സ്വാധീനമുണ്ടാക്കിയ സിനിമയായിരുന്നു ക്ലാസ്മേറ്റ്സ്. 20 വർഷങ്ങൾ പിന്നിടുമ്പോൾ സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ കൗശലക്കാരനായ വിദ്യാർത്ഥി നേതാവിൽ നിന്നും ‘എം.എൽ.എ’ ആയി മാറിയ ‘സതീശൻ കഞ്ഞിക്കുഴി’
ക്ലാസ്മേറ്റ്സ് സിനിമയെക്കുറിച്ച് തനിക്ക് ഒരുപാട് ഓർമ്മകളുണ്ട് എന്ന് ജയസൂര്യ പറയുന്നു. പുതിയ ചിത്രം ടൈറ്റൻസിൻ്റെ റിലീസുമായി ബന്ധപ്പെട്ട് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ക്ലാസ്മേറ്റ്സ് ഓർമ്മകൾ പങ്കുവച്ചത്. ‘സതീശൻ കഞ്ഞിക്കുഴി’ എന്ന് കാഥാപാത്രത്തിന് പേര് നൽകിയതിൽ തനിക്കും ചെറിയ പങ്കുണ്ട് എന്ന് അഭിമുഖത്തിൽ ജയസൂര്യ പറയുന്നുണ്ട്. കഥാപാത്രത്തിന് അന്ന് മറ്റൊരു പേരായിരുന്നു. കോട്ടയത്ത് കഞ്ഞിക്കുഴി എന്നൊരു സ്ഥലമുണ്ട് അത് പേരിൻ്റെ വാലായി ചേർക്കുന്നതിൽ പ്രശ്നമുണ്ടോ എന്ന് സംവിധായകൻ ലാൽജോസിനോട് താനാണ് ചോദിച്ചത്. ആ പേരിൽ ഒരു ഫൺ എലമെൻ്റ് ഉണ്ടായിരുന്നു. പിന്നീട് കഥാപാത്രത്തിൻ്റെ പേര് സതീശൻ കഞ്ഞിക്കുഴി എന്നാക്കുകയായിരുന്നു എന്ന് ജയസൂര്യ പറയുന്നു.
താൻ കോളേജിൽ പഠിക്കുന്ന കാലത്തെ വിദ്യാർത്ഥി നേതാക്കളുടെ രീതികൾ മനസ്സിൽ ഉണ്ടായിരുന്നു. അതെല്ലാം സിനിമയിൽ വലിയ രീതിയിൽ ഗുണകരമായി മാറി. ക്ലാസ്മേറ്റ്സ് എന്ന സിനിമ പ്രേക്ഷക്രിൽ ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. കേരളത്തിലാകെ റീയൂണിയനുകൾ സജിവമായി. ക്ലാസ്മേറ്റ്സിന് ശേഷമാണ് റീയൂണിയനുകൾ ഇത്ര പ്രകടമായ രീതിയിൽ സജിവമായത്. ഒരു സിനിമക്ക് ഇതിൽ കൂടുതൽ സ്വാധിനം ചെലുത്താൻ സാധിക്കുമോയെന്നും ജയസൂര്യ ചോദിക്കുന്നു.
ചിത്രീകരണത്തിനിടെ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടായിട്ടുണ്ട്. സുഹൃത്തുക്കളും തമാശകളും എല്ലാമായി ഷൂട്ടീംഗ് രസകരമായിരുന്നു എന്നും ജയസൂര്യ പറയുന്നു. റീയൂണിയൻ്റെ പശ്ചാത്തലത്തിലുള്ള ‘ലുക്കാ ചുപ്പി’ എന്ന സിനിമയെക്കുറിച്ചും ജയസൂര്യ സംസാരിക്കുന്നുണ്ട്. ഒറ്റ രാത്രി ലൊരേ ലോക്കേഷനിൽ നടക്കുന്ന കഥ എന്നതിനാൽ ചിത്രം വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു എന്നും സിനിമ കണ്ട ശേഷം പൃഥ്വിരാജ് നേരിട്ട് അഭിനന്ദിച്ചു എന്നും ജയസൂര്യ ഓർത്ത് പറഞ്ഞു.
English Summary
Actor Jayasurya revealed he suggested the iconic name ‘Satheesan Kanjikuzhi’ for his character in the 2006 blockbuster Classmates. He also discussed the film’s massive impact on popularizing college reunions across Kerala.