Joy Mathew: വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി ? തോമസ് ഐസക്കിനെതിരെ ജോയ് മാത്യൂ
Joy Mathew against Thomas Issac: വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി അതോ ഭാര്യയെയും മകളെയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്വത്തതിനെതിരെ പ്രസംഗിക്കുന്നവനാണോ കോമാളി എന്നാണ് ജോയ് മാത്യു സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജോയ് മാത്യുവിന്റെ ഈ പോസ്റ്റിന് കമ്മന്റുമായി നിരവധി പേരാണ് എത്തുന്നത്. അതേസമയം തനിക്കെതിരായ കോമാളി പരാമർശത്തിനെതിരെ രമേശ് പിഷാരടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു....
നടനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേശ് പിഷാരടിക്കെതിരായ മുൻ മന്ത്രി തോമസ് ഐസക്കിന്റെ ” കോമാളി” പരാമർശത്തിനെതിരെ വിമർശനവുമായി നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി അതോ ഭാര്യയെയും മകളെയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്വത്തതിനെതിരെ പ്രസംഗിക്കുന്നവനാണോ കോമാളി എന്നാണ് ജോയ് മാത്യു സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജോയ് മാത്യുവിന്റെ ഈ പോസ്റ്റിന് കമ്മന്റുമായി നിരവധി പേരാണ് എത്തുന്നത്. അതേസമയം തനിക്കെതിരായ കോമാളി പരാമർശത്തിനെതിരെ രമേശ് പിഷാരടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
നാടകത്തിലൂടെ രാഷ്ട്രീയം പറഞ്ഞവരോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നും മുതിർന്ന നേതാവിനോട് ഒപ്പത്തിനൊപ്പം നിന്ന് പ്രതികരിക്കാൻ ഇല്ല ഒരിക്കലും സമരം ചെയ്താൽ സംസ്കാരം ഉണ്ടാകില്ല എന്നും രമേശ് പിഷാരടി പ്രതികരിച്ചു. നല്ല സ്ഥാനാർത്ഥിയെ നിന്ന് നിർത്താതെ ഭിന്നത ആരോപിച്ചിട്ട് എന്ത് കാര്യം എന്നായിരുന്നു തോമസ് ഐസക്ക് പ്രതികരണം നടത്തിയത്. ജനകീയന്മാരായ സ്ഥാനാർത്ഥികളെ വേണം നിർത്തുവാൻ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ALSO READ:‘സംസ്കാരം സമരം ചെയ്താൽ കിട്ടില്ല’; തോമസ് ഐസക്കിന്റെ പരിഹാസത്തിന് മറുപടിയുമായി രമേശ് പിഷാരടി
ഇതിനിടെ തന്റെ പരാമർശം രമേശ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്കും രംഗത്ത് എത്തിയിരുന്നു. രമേശ് പിഷാരിയുടെ പലസ്തീൻ പരാമർശത്തിനെതിരെയാണ് താൻ പ്രതികരിച്ചത് എന്നായിരുന്നു തോമസ് ഐസക്ക് പറഞ്ഞത്. ഇതിന് പുറമേ മുഹമ്മദ് റിയാസും രമേശ് പിഷാരടി യെ പരിഹാസിക്കുന്ന തരത്തിൽ പരാമർശം നടത്തിയിരുന്നു. യുഡിഎഫ് പാലക്കാട് ജില്ലയിലെ രാഷ്ട്രീയ മത്സരമാണ് ഈ സ്ഥാനാർത്ഥിത്വത്തിലൂടെ ഇല്ലാതാക്കിയത് എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.