AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actor Tiny Tom Son : കഞ്ചാവ് കൈയ്യിൽ വെച്ചു; നടൻ ടിനി ടോമിൻ്റെ മകൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Actor Tini Tom Son Ganja Case : എറണാകുളം തൃപ്പൂണിത്തുറ തിരവാങ്കുളം മകളിയം ക്ഷേത്രത്തിൻ്റെ പരിസരത്ത് വെച്ചായിരുന്നു പോലീസ് ടിനി ടോമിൻ്റെ മകനെയും മറ്റ് രണ്ടുപേരെയും പിടികൂടിയത്.

Actor Tiny Tom Son : കഞ്ചാവ് കൈയ്യിൽ വെച്ചു; നടൻ ടിനി ടോമിൻ്റെ മകൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
നടൻ ടിനി ടോം മകൻ ആദം ഷെംImage Credit source: Social Media
Jenish Thomas
Jenish Thomas | Updated On: 27 Feb 2026 | 05:08 PM

കൊച്ചി : കഞ്ചാവ് കൈയ്യിൽ വെച്ചതിന് നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ഉൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ. ഫെബ്രുവരി 22-ാം തീയതി ഞായറാഴ്ച തിരവാങ്കുളം മകളിയം ക്ഷേത്രത്തിൻ്റെ പരിസരത്ത് വെച്ച് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസാണ് മൂന്ന് പേരെയും പിടികൂടിയത്. ക്ഷേത്ര പരിസരത്ത് പോലീസ് നടത്തിയ പെട്രോളിങ്ങിനിടെയാണ് മൂന്ന് പേരും പിടിയിലായത്. കാർത്തിക്, അമിത് ജോർജ് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ.

ക്ഷേത്രത്തിന് സമീപം പ്രതികളുടെ സാന്നിധ്യത്തിൽ സംശയം തോന്നിയ പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും നാല് ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തുകയും ചെയ്തു. സ്വയം ഉപയോഗിക്കാൻ വേണ്ടിയാണ് കഞ്ചാവ് കൈയ്യിൽ കരുതിയതെന്ന് ചോദ്യം ചെയ്തപ്പോൾ പ്രതികൾ സമ്മതിച്ചുയെന്നും പോലീസ് അറിയിച്ചു. ലഹരിയുടെ അളവ് കുറവായതിനാൽ പോലീസ് നടപടികൾക്ക് ശേഷം മൂന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

ALSO READ : Sabarimala Flagpole Reinstallation: ശബരിമല കൊടിമര പുന പ്രതിഷ്ഠ: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി

അടുത്തിടെ ആദം ഷെം പ്രധാനവേഷത്തിലെത്തുന്ന ഹായ് ഗയ്സ് എന്ന സിനിമയുടെ പ്രഖ്യാപനം നടന്നത്. ആദമിനൊപ്പം അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ സോണെറ്റും നിർമാതാവ് പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ നേരത്തെ ടിനി ടോം രംഗത്തെത്തിയിരുന്നു. ലഹരിയുടെ അമിതമായ ഉപയോഗത്തെ തുടർന്ന് മലയാളത്തിലെ ഒരു നടൻ്റെ പല്ല് ദ്രവിച്ച് പോയിയെന്ന് ടിനി നേരത്തെ പൊതുവേദിയിൽ വെച്ച് പറഞ്ഞിരുന്നു.

Follow Us