AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mala Parvathi: ബസിൽ വച്ച് ഒരാൾ എന്നോട് മോശമായി പെരുമാറി, പ്രതികരിച്ചപ്പോൾ സംഭവിച്ചത്! വെളിപ്പെടുത്തലുമായി മാല പാർവതി

Mala Parvathi about her experience in bus: രാത്രിയിൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ തന്നോട് ഒരാൾ മോശമായി പെരുമാറി എന്നും അത് ബസ്സിലെ ജീവനക്കാരോട് പറഞ്ഞപ്പോൾ അവർ തിരിച്ചു ചോദിച്ചത്....

Mala Parvathi: ബസിൽ വച്ച് ഒരാൾ എന്നോട് മോശമായി പെരുമാറി, പ്രതികരിച്ചപ്പോൾ സംഭവിച്ചത്! വെളിപ്പെടുത്തലുമായി മാല പാർവതി
Mala Parvathy
Ashli C
Ashli C | Published: 02 Mar 2026 | 12:42 PM

പ്രശസ്ത നടിയും സാമൂഹിക പ്രവർത്തകയും ആണ് മാല പാർവതി. അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും ടെലിവിഷൻ അവതാരകയായും മാല പാർവ്വതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2007ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് സജീവമായത്. പിന്നെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രവുമായി മാല പാർവതി പ്രേക്ഷകർക്ക് മുന്നിൽ എത്തി. ‘നീലത്താമര’, ‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’, ‘മുന്നറിയിപ്പ്’, ‘കൂടെ’, ‘ഭീഷ്മ പർവ്വം’, ‘മാളികപ്പുറം’ തുടങ്ങിയവയാണ് അതിൽ പ്രധാനം.

ഈ കഥാപാത്രങ്ങളെല്ലാം തന്നെ മലയാളി മനസ്സിൽ ഓർത്തുവയ്ക്കാൻ ഇഷ്ടപ്പെടുന്നവയും ആണ്. അഭിനയ ജീവിതത്തിൽ മാത്രമല്ല സാമൂഹിക പ്രവർത്തനങ്ങളിലും മാല പാർവതി സജീവമാണ്. ഏതൊരു വിഷയത്തിലും തന്റേതായ നിലപാട് വ്യക്തമാക്കുവാൻ അവർ മടിക്കാറില്ല. മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ WCCയുമായി സഹകരിച്ച് പ്രവർത്തിക്കാറുള്ള അവർ, സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമായി ഇടപെടുകയും യാതൊരു മടിയും കൂടാതെ തന്നെ നിലപാട് തുറന്നടിക്കുകയും ചെയ്യാറുണ്ട്.

ALSO READ:പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം രമേഷ് പിഷാരടി? ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക

ഇപ്പോഴിതാ ഒരു ബസിൽ വച്ച് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് വിവരിക്കുകയാണ് താരം. ഒരു ദിവസം രാത്രിയിൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ തന്നോട് ഒരാൾ മോശമായി പെരുമാറി എന്നും അത് ബസ്സിലെ ജീവനക്കാരോട് പറഞ്ഞപ്പോൾ അവർ തിരിച്ചു ചോദിച്ചത് ടിവിയിൽ എല്ലാം പ്രമുഖയായ ഒരാൾ ബസ്സിൽ കയറിയാൽ ഇങ്ങനെ തന്നെ ഉണ്ടാകും എന്നും നിങ്ങളൊക്കെ ബസ്സിൽ വലിഞ്ഞു കയറേണ്ട കാര്യമുണ്ടോ എന്ന രീതിയിലാണ് ആ വ്യക്തി പ്രതികരിച്ചത് എന്നും മാല പാർവതി പറയുന്നു. ഒരു നഗരത്തിൽ നമ്മൾ ഒറ്റപ്പെട്ടു പോയാൽ എന്ത് ചെയ്യണം എന്നുള്ളതിന്റെ ഒരു സുരക്ഷാക്രമീകരണങ്ങളും ഇല്ല എന്നും അവർ പറഞ്ഞു.

Follow Us