AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘മമിതയെ അത്ര സങ്കടപ്പെടുത്തേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി’; സിനിമ കണ്ടപ്പോഴുള്ള മാനസികാവസ്ഥ തുറന്നുപറഞ്ഞ് ‘ആഷ്ലിയുടെ അമ്മ ബിജി’

"Why Reject Justin?": Manjushree Nair Reveals Funny Fan Reactions to Her Character: നിവിൻ പോളിയുമൊത്തുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴുള്ള രസകരമായ അനുഭവവും മഞ്ജൂശ്രീ പങ്കുവയ്ക്കുന്നുണ്ട്. ‘അയ്യടാ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നു, ആഷ്ലിയെ കെട്ടിച്ചുകൊടുക്കാൻ ഇവർക്ക് വലിയ പ്രശ്നായിരുന്നല്ലോ എന്നിട്ടിപ്പോ ഫോട്ടോയുമായി വന്നിരിക്കുന്നു’ എന്ന തരത്തിലുള്ള കമൻ്റുകളാണ് ചിത്രത്തിന് താഴെ വന്നത്. താൻ പോസ്റ്റ് ചെയ്യുന്ന മിക്ക ചിത്രങ്ങൾക്ക് താഴെയും ‘ബിജി’യുമായി ബന്ധപ്പെട്ട കമൻ്റുകൾ ഉണ്ടാകാറുണ്ട് എന്ന് മഞ്ജൂശ്രീ നായർ പറയുന്നു

‘മമിതയെ അത്ര സങ്കടപ്പെടുത്തേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി’; സിനിമ കണ്ടപ്പോഴുള്ള മാനസികാവസ്ഥ തുറന്നുപറഞ്ഞ് ‘ആഷ്ലിയുടെ അമ്മ ബിജി’
മഞ്ജുശ്രീ നായർ, മമിത ബൈജുImage Credit source: Facebook Manjusree Nair
Sumeesh T Unneen
Sumeesh T Unneen | Published: 12 Oct 2026 | 10:11 PM

ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയിൽ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അൽപ്പം നെഗറ്റീവ് ഷേഡുള്ള ഗൗരവക്കാരിയായ ബിജി എന്ന ആഷ്ലിയുടെ അമ്മ. മഞ്ജുശ്രീ നായരാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ തൻ്റെ കഥാപാത്രം സിനിമയായി സ്ക്രീനിൽ കണ്ടപ്പോൾ സങ്കടം തോന്നിയെന്ന് തുറന്നു പറയുകയാണ് മഞ്ജുശ്രീ ഇപ്പോൾ. മമിതയെ അത്ര സങ്കടപ്പെടുത്തേണ്ടിയിരുന്നില്ല എന്ന തോന്നലാണ് സിനിമ കണ്ടപ്പോൾ ഉണ്ടായത്. എന്നാൽ ബിജി എന്ന കാഥാപാത്രത്തിന് മുന്നിൽ മറ്റു വഴികൾ ഉണ്ടായിരുന്നില്ല എന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മഞ്ജുശ്രീ പറയുന്നു.

ബിജിയെപ്പോലുള്ള ഒരു അമ്മയല്ല താൻ, അതുകൊണ്ടാകാം തീയറ്ററിൽ തൻ്റെ കഥാപത്രം കണ്ടപ്പോൾ ഒരു വിഷമം തോന്നിയത് എന്ന് മഞ്ജുശ്രീ പറയുന്നു. ബിജി എന്ന കഥാപാത്രത്തെ പോലുള്ള ഒരുപാട് പേരെ ജീവിതത്തിൽ കണ്ടിട്ടുണ്ട്. നാട്ടിൻ പുറത്തെ ഒരു സാധാരണ സ്ത്രീയാണ് ബിജി.ഭർത്താവ് ജോലിക്ക് പോകുന്നില്ല, കുടുംബത്തിൻ്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ടിവരുന്നു. അനിയനെ ആശ്രയിക്കേണ്ടിവരുന്നു. മകളായ ആഷ്ലിയിലാണ് ഏക പ്രതീക്ഷ. മറ്റു വഴികൾ ഒന്നും ഇല്ലാത്തതിനാലാണ് ബിജി അങ്ങനെ പെരുമാറുന്നത്. അതിനാൽ ആ കഥാപാത്രത്തിന് അവരുടേതായ ശരികളുണ്ട്.എന്നാൽ തീയറ്ററിൽ സിനിമ കണ്ടപ്പോൾ വലിയ വിഷമം തോന്നി എന്നും അവർ പറയുന്നു.

Also Read: Major Ravi: രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറ്റ കോൺഗ്രസുകാരൻ പോലും അടുത്തുണ്ടായിരുന്നില്ല! നിർണായക വെളിപ്പെടുത്തലുമായി മേജർ രവി

“മമിത കരയുമ്പോൾ നമുക്കത് വല്ലാതെ ഫീൽ ചെയ്യും. ഇത്രക്ക് വിഷമിപ്പിക്കേണ്ടിയിരുന്നോ എന്ന് തോന്നിപ്പോയി” എന്ന് മഞ്ജുശ്രീ പറഞ്ഞൂ.

ബെത്ലഹേം കുടുംബയൂണിറ്റ് ഇറങ്ങിയതിന് ശേഷമാണ് തനിക്ക് ഏറ്റവുമധികം മെസേജുകൾ വരാൻ തുടങ്ങിയത് എന്ന് മഞ്ജുശ്രീ പറയുന്നുണ്ട്. മിക്കതും നെഗറ്റീവ് മെസേജുകളാണ്. ആദ്യമൊക്കെ ഒരു വിഷമം തോന്നിയെങ്കിലും ഒരുപാട് പേർക്ക് തൻ്റെ കഥാപാത്രം കണക്ടാകുന്നുണ്ട് എന്ന് മനസ്സിലായി. ‘എന്തായിരുന്നു ഞങ്ങടെ ജസ്റ്റിൻ ചേട്ടനൊരു കുഴപ്പം, അമ്മയ്ക്ക് എന്തുകൊണ്ട് ആഷ്ലിയെ ജസ്റ്റിന് കെട്ടിച്ചുകൊടുത്തുകൂറ്റാ’ എന്നൊക്കെയുള്ള താമാശ ചോദ്യങ്ങളും മേസേജായി വരാറുണ്ട് എന്നും താരം പറയുന്നു.

നിവിൻ പോളിയുമൊത്തുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴുള്ള രസകരമായ അനുഭവവും മഞ്ജൂശ്രീ പങ്കുവയ്ക്കുന്നുണ്ട്. ‘അയ്യടാ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നു, ആഷ്ലിയെ കെട്ടിച്ചുകൊടുക്കാൻ ഇവർക്ക് വലിയ പ്രശ്നായിരുന്നല്ലോ എന്നിട്ടിപ്പോ ഫോട്ടോയുമായി വന്നിരിക്കുന്നു’ എന്ന തരത്തിലുള്ള കമൻ്റുകളാണ് ചിത്രത്തിന് താഴെ വന്നത്. താൻ പോസ്റ്റ് ചെയ്യുന്ന മിക്ക ചിത്രങ്ങൾക്ക് താഴെയും ‘ബിജി’യുമായി ബന്ധപ്പെട്ട കമൻ്റുകൾ ഉണ്ടാകാറുണ്ട് എന്ന് മഞ്ജൂശ്രീ നായർ പറയുന്നു.

English Summary

Actress Manjushree Nair admitted feeling sad about her strict character, Biji, upsetting Mamitha’s character, Ashley, on screen. Despite receiving negative messages, she appreciates the audience’s strong connection to her performance.

Follow Us