AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Major Ravi: രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറ്റ കോൺഗ്രസുകാരൻ പോലും അടുത്തുണ്ടായിരുന്നില്ല! നിർണായക വെളിപ്പെടുത്തലുമായി മേജർ രവി

Major Ravi about Rajiv Gandhi Assassination:രാജ്യത്തിനകത്ത് പ്രമുഖർ ഉൾപ്പെട്ട ഗൂഢാലോചന അദ്ദേഹത്തിന്റെ വധക്കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടാകുമെന്നാണ് മേജർ രവി സംശയമായി പറയുന്നത്. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടികൂടാൻ നിയോഗിച്ച പ്രത്യേക കമാൻഡോ സംഘത്തെ നയിച്ചത് മേജർ രവിയാണ് എന്നു കൂടെയുള്ള സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.........

Major Ravi: രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറ്റ കോൺഗ്രസുകാരൻ പോലും അടുത്തുണ്ടായിരുന്നില്ല! നിർണായക വെളിപ്പെടുത്തലുമായി മേജർ രവി
Rajiv Gandhi, Major RaviImage Credit source: Social Media
Ashli C
Ashli C | Published: 12 Oct 2026 | 01:30 PM

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിൽ ഗൂഢാലോചന സംശയിച്ച് മേജർ രവി. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തൽ ആണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഒരൊറ്റ കോൺഗ്രസ് നേതാവ് പോലും അദ്ദേഹത്തിന്റെ അടുത്തില്ലായിരുന്നു എന്ന കാര്യം സംശയം ജനിപ്പിക്കുന്നതാണ് എന്നാണ് മേജർ രവി പറയുന്നത്.

രാജ്യത്തിനകത്ത് പ്രമുഖർ ഉൾപ്പെട്ട ഗൂഢാലോചന അദ്ദേഹത്തിന്റെ വധക്കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടാകുമെന്നാണ് മേജർ രവി സംശയമായി പറയുന്നത്. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടികൂടാൻ നിയോഗിച്ച പ്രത്യേക കമാൻഡോ സംഘത്തെ നയിച്ചത് മേജർ രവിയാണ് എന്നു കൂടെയുള്ള സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്. 24 ന്യൂസിനോട് ആയിരുന്നു അദ്ദേഹം ഈ കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്.

ALSO READ:പ്രളയത്തിലെ വെള്ളം ഉപയോഗിച്ച് കറന്റ് ഉണ്ടാക്കിക്കൂടെ? പവർകട്ടിന് പരിഹാരവുമായി മല്ലിക കുമാരൻ

അതേസമയം 1991 മെയ് 21നായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അതിധാരുണമായി കൊല്ലപ്പെട്ടത്.തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഇളം( LTTE) തീവ്രവാദികൾ ആസൂത്രണം ചെയ്ത ചാവേറാക്രമണത്തിലൂടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഇതിന് പിന്നിൽ കലൈവാണി രാജരത്നം എന്ന ഒരു സ്ത്രീയായിരുന്നു. അവർ രാജീവ് ഗാന്ധിയുടെ അരികിലേക്ക് പൂമാലയുമായി എത്തുകയും അദ്ദേഹത്തിന്റെ അരികിലെത്തി സ്വയം പൊട്ടിത്തെറിക്കുകയും ആയിരുന്നു.

അദ്ദേഹത്തോടൊപ്പം തന്നെ ചില പോലീസുകാരും പ്രാദേശിക ചില കോൺഗ്രസ് പ്രവർത്തകരും ആയിരുന്നു കൊല്ലപ്പെട്ടത്.1987-ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ, ശ്രീലങ്കൻ സർക്കാരും എൽടിടിഇയും തമ്മിലുള്ള ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ ഇടപെടാൻ അദ്ദേഹം ഇന്ത്യൻ സൈന്യത്തെ സമാധാന സേനയുടെ ഭാഗമായി അയച്ചു. 1991ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ കൊലപാതകം നടന്നത്. തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭൂരിപക്ഷം സീറ്റുകളും നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ രാജീവ് ഗാന്ധി വിജയിക്കുകയാണെങ്കിൽ 1990 ൽ പിൻവലിച്ച ഇന്ത്യൻ സൈന്യത്തെ അദ്ദേഹം ശ്രീലങ്കയിലേക്ക് തിരിച്ചയക്കുമെന്ന് അവർ സംശയിച്ചു.

ENGLISH SUMMARY

Major Ravi has raised suspicions of a conspiracy regarding the assassination of former Prime Minister Rajiv Gandhi. He has made a significant revelation concerning the incident, noting that not a single Congress leader was present near Rajiv Gandhi when he was killed at Sriperumbudur—a fact that he finds suspicious.

Follow Us