AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Aparna Balamurali Mamtha Mohandas: നിങ്ങളും തുടങ്ങിയോ ഉടായിപ്പ്? പണം ഉണ്ടാക്കാൻ ഇതിലും പറ്റിയ വേറെ വഴികളുണ്ട്; മംമ്തയ്ക്കും അപർണ ബാലമുരളിക്കും വിമർശനം

Aparna Balamurali Mamtha Mohandas: നടിമാരായ അപർണ ബാലമുരളിയും മംമ്താ മോഹൻദാസും ആസ്ട്രോടോക്ക് എന്ന ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ വിമർശനം. ജ്യോതിഷ സംബന്ധമായ വിവരങ്ങൾ നൽകുന്ന ഒരു ആപ്പിനെയാണ് ഇരുവരും പരിചയപ്പെടുത്തുന്നത്. ഡേറ്റ് ഓഫ് ബർത്ത് നൽകി കഴിഞ്ഞാൽ നമ്മുടെ മൊത്തം ജീവിതത്തിൽ സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് ഉത്തരം നൽകുമെന്നാണ് ആ ആപ്പിന്റ അവകാശവാദം...........

Aparna Balamurali Mamtha Mohandas: നിങ്ങളും തുടങ്ങിയോ ഉടായിപ്പ്? പണം ഉണ്ടാക്കാൻ ഇതിലും പറ്റിയ വേറെ വഴികളുണ്ട്; മംമ്തയ്ക്കും അപർണ ബാലമുരളിക്കും വിമർശനം
Aparna Balamurali, Mamta MohandasImage Credit source: Instagram
Ashli C
Ashli C | Published: 09 May 2026 | 04:49 PM

ഇന്ന് സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ പലതരത്തിലുള്ള പരസ്യങ്ങളാണ്. ഒരു വ്യക്തി ഒരു ദിവസം ഏതെങ്കിലും ഒരു ബ്രാൻഡിലൂടെ കടന്നുപോകാത്ത ഒരു ദിനങ്ങളും ഇല്ല. അതും പ്രിയപ്പെട്ട നമ്മുടെ താരങ്ങളാണ് നമുക്ക് വേണ്ടി ഉൽപ്പന്നത്തെ അല്ലെങ്കിൽ ആ ഒരു കാര്യത്തെ പരിചയപ്പെടുത്തുന്നത് എന്നുണ്ടെങ്കിൽ ചിലരെയെങ്കിലും സംബന്ധിച്ച് അത് കൂടുതൽ സ്വാധീനം ചെലുത്തുവാനുള്ള സാധ്യതയും ഏറെയാണ്. ആ പ്രസ്തുത ബ്രാൻഡുകളെ സംബന്ധിച്ചും താരമൂല്യമുള്ളവരെ കൊണ്ട് ഈ ബ്രാൻഡ് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാനും സാധിക്കുന്നു.

സിനിമയിലെ നടി നടന്മാർക്ക് ആകട്ടെ അഭിനയത്തിന് പുറമേ വരുമാനം നേടാനുള്ള ഒരു മികച്ച മാർഗം കൂടിയാണിത്.അത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു ആപ്പിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് നടിമാരായ അപർണ ബാലമുരളിയും മംമ്താ മോഹൻദാസും. ജ്യോതിഷ സംബന്ധമായ ഒരു ആപ്പിനെയാണ് ഇരുവരും പരിചയപ്പെടുത്തുന്നത്. ഡേറ്റ് ഓഫ് ബർത്ത് നൽകി കഴിഞ്ഞാൽ നമ്മുടെ മൊത്തം ജീവിതത്തിൽ സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് ഉത്തരം നൽകുമെന്നാണ് ആ ആപ്പിന്റ അവകാശവാദം.

ALSO READ:ജോര്‍ജുകുട്ടിയെ കുടുംബം സമ്മര്‍ദത്തിലാക്കും, ദൃശ്യം 3 പറയുന്നത് ഈ കഥ; സൂചന നല്‍കി മോഹന്‍ലാലും ജീത്തുവും

സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ നിരവധി ആപ്പുകളും ഗ്രൂപ്പുകളും എല്ലാം ജ്യോതിഷ സംബന്ധമായ വാർത്തകളും അറിയിപ്പുകളും നൽകുന്നവയുണ്ട്. കൂടാതെ പല ജോത്സ്യന്മാരും അവരുടെ യൂട്യൂബ് ചാനൽ വഴിയും അല്ലാതെയും ആളുകൾക്ക് ജാതകത്തിലെ ദോഷത്തെക്കുറിച്ചും ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചും പറഞ്ഞു നൽകുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സാധാരണമായ കാര്യമാണ്.

ഇങ്ങനെ പറ്റിച്ച് കാശുണ്ടാക്കേണ്ടതുണ്ടോ?

അതിനിടെയാണ് മലയാളത്തിലെ പ്രമുഖ നടിമാർ ചേർന്ന ഈ ജ്യോതിഷ ആപ്പിനെ പ്രമോട്ട് ചെയ്യുന്നത്. ഇതിന് താഴെയാണ് ഇരുവരെയും വിമർശിച്ചുകൊണ്ട് ആളുകൾ കമന്റുമായി എത്തുന്നത്. നിങ്ങളും തുടങ്ങിയോ ഈ ഉടായിപ്പ് പണമുണ്ടാക്കാൻ ഇതിലും നല്ല എത്രയോ വഴികളുണ്ട്. ഇങ്ങനെ പറ്റിച്ച് കാശുണ്ടാക്കേണ്ടതുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. അതേസമയം ജ്യോതിഷത്തോട് വിശ്വാസം ഉള്ള ആളുകൾ ഇതിനെ അനുകൂലിക്കുന്ന രീതിയിൽ നിഷ്പക്ഷമായും മറുപടി നൽകുന്നുണ്ട്. എന്നിരുന്നാലും നടിമാർ വന്ന ഇപ്പോൾ ഈ ആപ്പിനെ പ്രമോട്ട് ചെയ്യുന്നതിൽ ഒരുപക്ഷേ ആളുകളെ സംബന്ധിച്ച് നീരസം ഉണ്ടാക്കിയിട്ടുണ്ട്.

താരങ്ങൾ പല ബ്രാൻഡുകളും പ്രമോട്ട് ചെയ്യുന്നത് ഇപ്പോൾ സാധാരണമായ കാര്യങ്ങളാണ്. ബ്രാൻഡുകൾ മാത്രമല്ല പല പരസ്യങ്ങൾക്കും മുഖ്യധാര നടി നടന്മാർ ഇപ്പോൾ മുഖമായി മാറാറുണ്ട്. അത്തരത്തിൽ നടൻ ജയസൂര്യ ഒരു പരസ്യത്തിൽ അഭിനയിച്ചത് വിവാദമായി മാറിയിരുന്നു. സേവ് ബോക്സ് എന്ന ഓൺലൈൻ ഷോപ്പിംഗ് ആപ്പിന്റെ പരസ്യത്തിൽ ആയിരുന്നു താരം അഭിനയിച്ചത്. പിന്നീട് ഈ ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നടൻ ജയസൂര്യയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ENGLISH SUMMARY

Actresses Aparna Balamurali and Mamta Mohandas have been criticized for appearing in an advertisement for an app called AstroTalk. The two are promoting an astrology-related app. The app claims that by providing our date of birth, it will give us answers about everything that has happened and will happen in our entire lives.

Follow Us