AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ahaana Krishna: അഹാന വിവാഹിതയാകാൻ പോകുന്നു; മെസ്സേജ് അയച്ചതായി കൃഷ്ണകുമാർ

Ahaana krishna is getting married: വിവാഹിതയാകാൻ പോകുന്നു എന്ന സൂചന സന്ദേശമയപ്പോൾ താൻ ദിയ വിവാഹം സ്വന്തം ചെലവിലാണ് നടത്തിയത് എന്ന് അഹാനയെ ഓർമിപ്പിച്ചു എന്നും കൃഷ്ണകുമാർ പറയുന്നു...

Ahaana Krishna: അഹാന വിവാഹിതയാകാൻ പോകുന്നു; മെസ്സേജ് അയച്ചതായി കൃഷ്ണകുമാർ
Ahaana Krishna
Ashli C
Ashli C | Updated On: 18 Mar 2026 | 07:20 AM

മലയാളികൾ നെഞ്ചിലേറ്റിയ സെലിബ്രിറ്റി കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. ഒരു കുടുംബത്തിലെ എല്ലാവരും സെലിബ്രിറ്റികൾ. എല്ലാവരും സ്വന്തം ജീവിതത്തിനുവേണ്ടി പണിയെടുത്ത് ജീവിക്കുന്നു. ആരും ആർക്കും ഡിപെൻഡഡ് അല്ല. സ്വന്തം സന്തോഷത്തിനും സ്വപ്നങ്ങൾക്കും വേണ്ടി പ്രയത്നിക്കുന്നവർ. തന്റെ നാല് പെൺമക്കളും തനിക്ക് അഭിമാനമാണെന്ന് കൃഷ്ണകുമാറും ഭാര്യ സിന്ധുവും എപ്പോഴും പറയുന്നു. ഓരോ വ്യക്തിക്കും അവരുടെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നാൽ മതി പിന്നീട് എല്ലാ കാര്യങ്ങളും സ്മൂത്ത് ആയി പോകുമെന്ന് ഉദാഹരണങ്ങളാണ് ഈ നാല് സുന്ദരികൾ.

എപ്പോൾ വിവാഹം കഴിക്കണം ആരെ വിവാഹം കഴിക്കണം എന്നൊക്കെ മക്കളുടെ ചോയിസ് ആണ് എന്നും തങ്ങൾക്ക് അതിൽ അഭിപ്രായമില്ല അവരുടെ ജീവിതം അവർ ജീവിക്കട്ടെ എന്ന് ഉറക്കെ പറഞ്ഞു സമൂഹത്തിന് മാതൃകയാകുന്ന മാതാപിതാക്കൾ. തന്റെ മൂത്തമകളായ അഹാന കൃഷ്ണ വിവാഹിതയാകാൻ പോകുന്നു എന്ന സൂചനയാണ് കൃഷ്ണകുമാർ നൽകുന്നത്.

ALSO READ:കേരളത്തോട് ആത്മബന്ധം, സഖാവ് വിജയൻ വിജയിക്കട്ടെ! മുഖ്യമന്ത്രിക്ക് വിജയാശംസകൾ നേർന്ന് കമലഹാസൻ

താൻ കല്യാണത്തിന് വേണ്ടി തയ്യാറെടുക്കുന്നു എന്ന് അഹാന കൃഷ്ണ മെസ്സേജ് അയച്ചു പറഞ്ഞതായി കൃഷ്ണകുമാർ വെളിപ്പെടുത്തി. ആഹാലയുടെ സുഹൃത്തായ നിമിയെ കുറിച്ചും കൃഷ്ണകുമാർ സൂചന നൽകി. ഒപ്പം തന്നെ മൂന്നാമത്തെ മകളായ ഇഷാനിയും സുഹൃത്തായ അർജ്ജുമായി ഉള്ള അബദ്ധത്തെക്കുറിച്ചും കൃഷ്ണകുമാർ സംസാരിക്കുന്നുണ്ട്. രണ്ടാമത്തെ മകളായ ദിയ കൃഷ്ണ വിവാഹിതയാണ്. അശ്വിൻ ഗണേഷിനെയാണ് വിവാഹം കഴിച്ചത്. ഇരുവർക്കും ഇപ്പോൾ ഓമി എന്ന ഒരു മകനും ഉണ്ട്.

കൃഷ്ണകുമാർ കുടുംബത്തിലെ ഈ കുഞ്ഞ് അതിഥിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അതേസമയം  വിവാഹിതയാകാൻ പോകുന്നു എന്ന സൂചന സന്ദേശമയപ്പോൾ താൻ ദിയ കൃഷ്ണ വിവാഹം സ്വന്തം ചെലവിലാണ് നടത്തിയത് എന്ന് അഹാനയെ ഓർമിപ്പിച്ചു എന്നും കൃഷ്ണകുമാർ പറയുന്നു. മാത്രമല്ല ദിയ കൃഷ്ണ തന്റെ വിവാഹം സ്വന്തം ചിലവിൽ നടത്തിയ കാര്യം ആലോചിക്കുമ്പോൾ തനിക്കിപ്പോഴും അഭിമാനമാണെന്നും കൃഷ്ണകുമാർ പറയുന്നു. ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്.

Follow Us