Actress Anjali Nair: ജയിക്കുന്നത് വരെ തൃപ്പൂണിത്തറയിൽ നിന്ന് മത്സരിക്കാൻ തയ്യാർ! ഭാവി രാഷ്ട്രീയത്തെക്കുറിച്ച് അഞ്ജലി നായർ
Actress Anjali Nair about Polictical Career:തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ഇപ്പോൾ വീണ്ടും പ്രതികരണവുമായി എത്തുകയാണ് താരം. തൃപ്പൂണിത്തറയിൽ വിജയിക്കുന്നതുവരെപാർട്ടി അനുവദിക്കുകയാണെങ്കിൽ താൻ ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലും മത്സരിക്കാൻ തയ്യാറാണ് എന്നാണ് അഞ്ജലി നായർ പറയുന്നത്.കൂടാതെ തനിക്കെതിരെ ട്രോളുകൾ നിർമ്മിക്കുന്നവർക്കെതിരെയും അഞ്ജലി നായരും ഭർത്താവും പ്രതികരണവുമായി എത്തി. നിങ്ങൾ നിർമ്മിച്ച വീഡിയോകൾ എല്ലാം കാണുന്നുണ്ട് എന്നെ ഇൻസ്റ്റഗ്രാമിൽ മെൻഷൻ ചെയ്യുന്നതുകൊണ്ട്............
2026ലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്ന താര സ്ഥാനാർത്ഥികളിൽ ഒരാളാണ് അഞ്ജലി നായർ. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ വലിയ തരത്തിലുള്ള ട്രോളുകളും വിമർശനങ്ങളും ആണ് അഞ്ജലി നായർ നേരിടുന്നത്. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ട്വന്റി ട്വന്റി അതായത് എൻഡിഎയുടെ സ്ഥാനാർത്ഥിയായിരുന്നു അഞ്ജലി നായർ. ചക്ക ചിഹ്നത്തിൽ മത്സരിച്ച അഞ്ജലി നായർ കനത്ത തോൽവിയാണ് മണ്ഡലത്തിൽ നിന്നും ഏറ്റുവാങ്ങിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ വി ജോയ് ആണ് തൃപ്പൂണിത്തറയിൽ വിജയിച്ചത്. 30,000 ത്തിലേറെ വോട്ടുകൾ മാത്രമാണ് അഞ്ജലി നായർ നേടിയത്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രചാരണത്തിനിടയുള്ള അഞ്ജലി നായരുടെ വെല്ലുവിളികളും പ്രതികരണങ്ങളും എല്ലാം കൂട്ടിച്ചേർത്തുകൊണ്ട് ട്രോളുകളും കളിയാക്കലുകളും വന്ന് നിറഞ്ഞിരുന്നു. എന്നാൽ താരത്തിന്റെ പ്രതികരണം എന്ന രീതിയിൽ തന്നെ വലിയ രീതിയിൽ ഉപദ്രവിക്കരുത് നിങ്ങളിൽ ഒരാളാണ് എന്ന തരത്തിലുള്ള പരിഗണന എങ്കിലും നൽകണം എന്നായിരുന്നു. കളിയാക്കരുത് എന്നോ നെഗറ്റീവ് പറയരുതെന്നോ പറയുന്നില്ല അതൊക്കെ നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ചെയ്യുകയെന്നും ഉള്ള വീഡിയോകൾ എത്തിയിരുന്നു.
എന്നാൽ ഇപ്പോൾ വീണ്ടും തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് പ്രതികരണവുമായി എത്തുകയാണ് താരം. പാർട്ടി അനുവദിക്കുകയാണെങ്കിൽ തൃപ്പൂണിത്തറയിൽ വിജയിക്കുന്നതുവരെ താൻ ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലും മത്സരിക്കാൻ തയ്യാറാണ് എന്നാണ് അഞ്ജലി നായർ പറയുന്നത്.വിജയിക്കുന്നത് വരെ മത്സരിക്കാൻ ഒരുക്കമാണെന്നും താരം പറയുന്നു. കൂടാതെ തനിക്കെതിരെ ട്രോളുകൾ നിർമ്മിക്കുന്നവർക്കെതിരെയും അഞ്ജലി നായരും ഭർത്താവും പ്രതികരണവുമായി എത്തി. നിങ്ങൾ നിർമ്മിച്ച വീഡിയോകൾ എല്ലാം കാണുന്നുണ്ട് എന്നെ ഇൻസ്റ്റഗ്രാമിൽ മെൻഷൻ ചെയ്യുന്നതുകൊണ്ട് എല്ലാം കാണാൻ സാധിക്കുന്നു കൂടാതെ പലരും പലതും എനിക്ക് ഫോർവേഡ് ചെയ്തു തരുന്നുണ്ട്.
ALSO READ:എന്നെ ഉപദ്രവിക്കരുത്, നിങ്ങളിൽ ഒരാളായിരുന്നുവെന്ന പരിഗണന നൽകണം; തോൽവിക്ക് പിന്നാലെ അഞ്ജലി നായർ
എല്ലാം വളരെ നന്നായിട്ടുണ്ട്. നിങ്ങളുടെ ക്രിയേറ്റിവിറ്റിയാണ് ഞാൻ ഇതിലൂടെ കാണുന്നത് എല്ലാവിധ അഭിനന്ദനങ്ങൾ എന്നും അഞ്ജലി നായർ പ്രതികരിച്ചു.നിങ്ങളുടെ ക്രിയേറ്റിവിറ്റികൾ എല്ലാം എനിക്ക് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. എനിക്കുവേണ്ടി സമയം കണ്ടെത്തുന്നതിന് നിങ്ങളോട് എനിക്ക് ഒരുപാട് നന്ദി. നിങ്ങളുടെ ക്രിയേറ്റിവിറ്റികളെ കുറിച്ച് പറയാതിരിക്കാൻ വയ്യ. എല്ലാം തന്നെയും വളരെയധികം പ്രശംസ നേടാവുന്നതാണ്. അതേസമയം തന്നെ എന്നെ ഉപദ്രവിക്കരുത് എന്ന് പറയുന്ന സ്റ്റേറ്റ്മെന്റ് ഇപ്പോൾ നൽകിയതല്ല. അത് ഇലക്ഷന് മുൻപേ നൽകിയതാണ്. അതായത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് മുതൽ.
എന്നാൽ ആ കമന്റുകൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട് ഇലക്ഷന് ശേഷം ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല അത് മുന്നേയുള്ളതാണ് എന്നിരുന്നാലും നിങ്ങൾ നിങ്ങളുടെ സമയത്തിനനുസരിച്ച് എല്ലാം ചെയ്തു കൊള്ളൂ എന്നും അഞ്ജലി നായർ പ്രതികരിച്ചു. അതേസമയം അഞ്ജലി നായരുടെ ഈ പ്രതികരണങ്ങൾക്ക് താഴെയെല്ലാം വലിയ രീതിയിലുള്ള കളിയാക്കലുകളും കമന്റുകളും ആണ് എത്തുന്നത് തോറ്റ എംഎൽഎ എന്നാണ് ഒരുപറ്റം ആളുകൾ വിളിക്കുന്നത്. അയ്യോ എംഎൽഎ അങ്ങനെ പറയരുത് നിങ്ങൾ മന്ത്രി ആകണം എന്നൊക്കെയാണ് കമന്റുകൾ.
ENGLISH SUMMARY
Actress anjali nair coming out with a response about her political future. Anjali Nair says that she is ready to contest in the upcoming elections as well until she wins in Tripunithara if the party allows it. The star also says that she is ready to contest until she wins.