AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election Result 2026 : എന്നെ ഉപദ്രവിക്കരുത്, നിങ്ങളിൽ ഒരാളായിരുന്നുവെന്ന പരിഗണന നൽകണം; തോൽവിക്ക് പിന്നാലെ അഞ്ജലി നായർ

2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി നടി Kerala Assembly Election Result 2026 : അഞ്ജലി നായർ. ട്വന്റി20 യുടെ സ്ഥാനാർത്ഥിയായിരുന്നു അഞ്ജലി നായർ. തൃപ്പൂണിത്തറ മണ്ഡലത്തിൽ നിന്നും 17859 വോട്ടുകൾ ആണ് അഞ്ജലി നായർ നേടിയത്. തോൽവി ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണമായി എത്തിയിരിക്കുകയാണ് സ്ഥാനാർത്ഥിയും നടിയുമായ അഞ്ജലി.

Kerala Assembly Election Result 2026 : എന്നെ ഉപദ്രവിക്കരുത്, നിങ്ങളിൽ ഒരാളായിരുന്നുവെന്ന പരിഗണന നൽകണം; തോൽവിക്ക് പിന്നാലെ അഞ്ജലി നായർ
Anjali Nair Image Credit source: Social Media
Ashli C
Ashli C | Published: 04 May 2026 | 02:24 PM

2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി നടി അഞ്ജലി നായർ. ട്വന്റി20 യുടെ സ്ഥാനാർത്ഥിയായിരുന്നു അഞ്ജലി നായർ. മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ ദീപക് ജോയ് ആണ് മുന്നേറുന്നത്. 34786 വോട്ടുകളാണ് ദീപക് ജോയി മണ്ഡലത്തിൽ ഇതുവരെ നേടിയത്. തൊട്ടുപിന്നിലുള്ള സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായ കെ എൻ ഉണ്ണികൃഷ്ണനെക്കാൾ 10303 വോട്ടുകൾക്ക് മുന്നിലാണ് ദീപക് ജോയ്.

അതേസമയം തൃപ്പൂണിത്തറ മണ്ഡലത്തിൽ നിന്നും 17859 വോട്ടുകൾ ആണ് അഞ്ജലി നായർ നേടിയത്. തോൽവി ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണമായി എത്തിയിരിക്കുകയാണ് സ്ഥാനാർത്ഥിയും നടിയുമായ അഞ്ജലി.തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളും ട്രോളുകളും എല്ലാം കാണുന്നുണ്ട് എന്ന് അഞ്ജലി നായർ. എന്നോട് ഇതുവരെ കാണിച്ച സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നേരെ പ്രതികൂലമായാണ് ഇപ്പോൾ വരുന്ന പ്രതികരണങ്ങൾ.

ALSO READ:അഖിൽ മാരാർ ആശുപത്രിയിൽ! നിങ്ങൾ ആഘോഷിക്കൂ എന്ന് പ്രതികരണം

നിങ്ങളുടെ മനസ്സിനും സാഹചര്യത്തിനും അനുസരിച്ച് പ്രവർത്തിക്കുക

ട്രോളരുത് എന്നൊന്നും ഞാൻ പറയുന്നില്ല അതൊക്കെ നിങ്ങളുടെ മനസ്സിനും സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുക എന്നാൽ വല്ലാതെ എന്നെ ഉപദ്രവിക്കരുത്. ഞാൻ നിങ്ങളിൽ ഒരാളായിരുന്നു എന്ന പരിഗണന എങ്കിലും നൽകണമെന്നും അഞ്ജലി നായർ ഒരു ഓൺലൈൻ മാധ്യമത്തിനോട് പ്രതികരിച്ചു. തന്നെ വല്ലാതെ ഉപദ്രവിക്കരുത് എന്നും നിങ്ങളുടെ സമയവും സാഹചര്യത്തിനും അനുസരിച്ച് ചിന്തിച്ചു പെരുമാറണം എന്നും നടി പറയുന്നു. അതേസമയം ഇതിനെ താഴെയും അഞ്ജലി നായർ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.

എന്റെ പൊന്നു എംഎൽഎ അങ്ങനെ പറയരുത് നിങ്ങളെ ഞങ്ങൾ എംഎൽഎ ആയി കണ്ടു പോയി, ഇനി വീട്ടിലിരുന്ന് ചക്കച്ചുള തിന്നാം, നിങ്ങൾക്ക് അഹങ്കാരം അല്പം കൂടുതലായിരുന്നു,മറ്റുള്ള രാഷ്ട്രീയ പാർട്ടിയെ അടപടലം കുറ്റം പറഞ്ഞ നിങ്ങൾക്ക് നാട്ടിലെ ജനങ്ങൾ ഒരിക്കലും മാപ്പു തരില്ല നിങ്ങളെ സ്നേഹിച്ച അയൽവാസികൾ പോലും നിങ്ങളെ വെറുക്കും,BJP വരാൻ കേരളത്തിലെ പ്രബുദ്ധർ അനുവദിയ്ക്കില്ല. പിണറായിയെ ഒഴിവാക്കാനായി UDF ന് കുത്തി. UDFനോടുള്ള മമതയല്ല. തമ്മിൽ ഭേദം തൊമ്മൻ എന്നേയുള്ളു. ഇവരെക്കൊണ്ട് ആരൊക്കെ ഉണ്ണുമെന്നു നോക്കാം. വാഗ്ദാനങ്ങൾ ഒരുപാടുണ്ടല്ലൊ. മത്സരത്തിൽ ജയവും തോൽവിയും സാധാരണയല്ലെ? ട്രോള്ളവർ ട്രോളട്ടെ. അവസരം അവരും വിനിയോഗിക്കട്ടെ. നല്ലതു ചെയ്യുക നന്മ വരും. കർമ്മം ചെയ്യുകയാണ് മനുഷ്യരുടെ തോൽവി ശാശ്വതമല്ല !വരാനിരിക്കുന്ന വിജയത്തിന്റെ മുന്നോടിയാണ്.ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കൂ.നല്ല പ്രവർത്തി ജനം തിരിച്ചറിയും.May creator of Allah bless you.നിയോഗം ഫലം ദൈവം തരും എന്നിങ്ങനെ പോകുന്നു ആളുകളുടെ കമന്റുകൾ.

ENGLISH SUMMARY

Actress Anjali Nair suffered a heavy defeat in the Tripunithura constituency in the 2026 assembly elections. Anjali Nair was the candidate of Twenty20. Anjali Nair secured 17859 votes from the Tripunithura constituency. After confirming her defeat, candidate and actress Anjali has come out in response.

Follow Us