Big Boss Malayalam Season 7: ‘അനുമോളോട് ഒരു ഫീലിംഗ് തോന്നി, ‘എസ്’ കേള്‍ക്കുമെന്ന് കരുതി; സ്ട്രാറ്റജി ഒന്നുമല്ല’; അനീഷ്

Aneesh About Marriage Proposal: ഒരാൾ നോ പറഞ്ഞാൽ ആക്കാര്യം അവിടെ തീർന്നു. പിന്നെ അത് വലിച്ച് നീട്ടി കൊണ്ടു പോകേണ്ട ആവശ്യമില്ലെന്നും അനീഷ് പറഞ്ഞു. ഏഷ്യാനെറ്റിനോട് ആയിരുന്നു അനീഷിന്റെ പ്രതികരണം.

Big Boss Malayalam Season 7: അനുമോളോട് ഒരു ഫീലിംഗ് തോന്നി, എസ് കേള്‍ക്കുമെന്ന് കരുതി; സ്ട്രാറ്റജി ഒന്നുമല്ല; അനീഷ്

Aneesh Anumol

Published: 

11 Nov 2025 | 02:39 PM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലൂടെ മലയാളികൾക്ക് സുപരിചിതനായ മത്സരാർത്ഥിയാണ് അനീഷ്. മലയാളം സീസണുകളിൽ ഫൈനലിൽ എത്തുന്ന ആദ്യ കോമണർ എന്ന ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് അനീഷ് ബിബ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയത്. തുടക്കം മുതൽ കൃത്യമായ ​ഗെയിം സ്ട്രാറ്റജിയാണ് അനീഷ് ഇറക്കിയത്. അതുകൊണ്ട് തന്നെ അനീഷ് വിന്നർ ആകുമെന്ന് മിക്കവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഷോ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് അനീഷ് അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയത്.

അനീഷിനെ അങ്ങനെ കണ്ടിട്ടില്ലെന്ന് അനുമോൾ മറുപടി നൽകുകയും ചെയ്തിരുന്നു. അത്തരം ഒരു നീക്കം അനീഷിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുമെന്ന് അനുമോളോ മറ്റ് മത്സരാർത്ഥികളോ പ്രക്ഷക‌രോ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ അനീഷിന്റെ ​ഗെയിം സ്ട്രാറ്റജിയാണ് വിവാഹാഭ്യർത്ഥന എന്ന തരത്തിലും പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ തന്റേത് യഥാർത്ഥ സ്നേ​ഹം ആയിരുന്നുവെന്നും സ്ട്രാറ്റജി അല്ലെന്നും പറയുകയാണ് അനീഷ്.

Also Read:കരച്ചിലും സെന്റിമെന്റ്സും മെയിൻ; മുൻകൂട്ടി നിശ്ചയിച്ച ഗെയിം! അനുമോൾക്ക് ഇപ്പോഴും വിമർശനം

ഒരുതിരിച്ചറിവിന്‍റെ പ്ലാറ്റ് ഫോം ആണ് ബിഗ് ബോസ് ഷോ എന്നാണ് അനീഷ് പറയുന്നത്. തനിക്ക് അനുമോളോട് ഒരു ഫീലിംഗ് തോന്നി. സ്ട്രാറ്റജി ഒന്നുമല്ല. സത്യസന്ധമായ ചോദിക്കലാണ് അനുമോളോട് നടത്തിയത്. എസ് കേൾക്കും എന്ന് വിചാരിച്ചുവെന്നും എന്നാൽ നോ പറഞ്ഞപ്പോൾ വിഷമമായി തോന്നിയെന്നുമാണ് അനീഷ് പറയുന്നത്. ഒരാൾ നോ പറഞ്ഞാൽ ആക്കാര്യം അവിടെ തീർന്നു. പിന്നെ അത് വലിച്ച് നീട്ടി കൊണ്ടു പോകേണ്ട ആവശ്യമില്ലെന്നും അനീഷ് പറഞ്ഞു. ഏഷ്യാനെറ്റിനോട് ആയിരുന്നു അനീഷിന്റെ പ്രതികരണം.

ബി​ഗ് ബോസ് സൗഹൃദത്തെ കുറിച്ചും അനീഷ് തുറന്നു പറഞ്ഞു. തന്റെ ഹൃദയം കല്ലാണെന്ന് ഷാനവാസ് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ സാഹചര്യങ്ങള്‍ കൊണ്ടാണ് കല്ലായി മാറിയത് എന്നാണ് അനീഷ് പറയുന്നത്. തന്നെ മനസിലാക്കുന്ന, താന്‍ മനസിലാക്കുന്ന ആളാകണം സുഹൃത്ത്. അങ്ങനെയുള്ള വളരെ കുറച്ച് കൂട്ടുകാര്‍ മാത്രമാണ് തനിക്കുള്ളതെന്നും പുറത്ത് സ്ത്രീ സുഹൃത്തുക്കളില്ലെന്നും അനീഷ് പറഞ്ഞു.

Follow Us
Related Stories
Kulappulli Leela: “ഒറ്റപ്പെട്ടുപ്പോയി… ഇന്ന് കിടന്നാൽ നാളെ ഉണരരുത് എന്നാണ് പ്രാർത്ഥന”; കുളപ്പുള്ളി ലീല പറയുന്നു
Patriot Box Office Collection: എന്റമോ 100 കോടി അടിക്കുമോ? പേട്രിയറ്റ് ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍
Harisree Ashokan: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു
Director Priyadarshan: 80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ
Sreenivasan: പുന്നച്ചാലിൽ നടൻ ശ്രീനിവാസന്റെ സ്മാരകമുയർന്നു; ശനിയാഴ്ച നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
Patriot Movie Review: താരരാജാക്കന്മാരല്ലേ…വരവ് വെറുതെയായില്ല; പേട്രിയറ്റ് പ്രതീക്ഷ കാത്തു
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്