Bigg Boss Malayalam 7: ‘കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല; അനു സോറി പറഞ്ഞതിനു കാരണം അതാണ്’; തുറന്ന് പറഞ്ഞ് നൂറ

Noora Opens Up About Anumol: എപ്പോഴും അനുമോളുമായി പ്രശ്നം ഉണ്ടാകുമായിരുന്നു. അതാണ് ഇറങ്ങാൻ നേരം അനു സോറി പറഞ്ഞത്. അനു, ശൈത്യ, ആദില എന്നിവര്‍ക്കൊപ്പം പട്ടായ പോകുമെന്നും നൂറ പറഞ്ഞു.

Bigg Boss Malayalam 7: കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല; അനു സോറി പറഞ്ഞതിനു കാരണം അതാണ്; തുറന്ന് പറഞ്ഞ് നൂറ

Noora , Anumol

Published: 

09 Nov 2025 | 09:23 AM

ബി​ഗ് ബോസ് സീസൺ ഏഴിന്റെ ഗ്രാൻഡ് ഫിനാലെക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അനീഷ്, അനുമോൾ, അക്ബർ, നെവിൻ, ഷാനവാസ് എന്നിവരടങ്ങുന്ന ഫൈനലിസ്റ്റുകളിൽ ആരാകും സീസൺ 7ന്റെ ടൈറ്റിൽ വിന്നർ ആരാവുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ 99-ാം ദിവസം പുറത്തായ നൂറയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ബിഗ് ബോസ് അടിപൊളിയായിരുന്നു എന്നാണ് നൂറയുടെ ആദ്യ പ്രതികരണം. ആദില പുറത്ത് പോയതോടെ ഇമോഷണലി വീക്കായെന്നും ആ രണ്ട് ദിവസം ബിഗ് ബോസ് വീട്ടിൽ കഴിയാൻ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും നൂറ ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ആദില പുറത്ത് പോയ സമയത്ത് കരഞ്ഞില്ലെന്നും എന്നാൽ പോയതിനു ശേഷം കരഞ്ഞെന്നും നൂറ പറഞ്ഞു.

Also Read:ഷാനവാസിന്റെ കയ്യിലെത്തുക 35 ലക്ഷം, അനുമോൾക്ക് സമ്മാനത്തുകയേക്കാൾ; ഏറ്റവും കുറവ് അനീഷിന്; ഫൈനലിസ്റ്റുകളുടെ പ്രതിഫലകണക്ക്

99-ാം ദിവസം പുറത്താകുമെന്ന് ഒരു തോന്നൽ തനിക്ക് ഉണ്ടായിരുന്നുവെന്നും നൂറ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്നവർക്ക് നല്ല പിന്തുണയുണ്ട്. അതുകൊണ്ട് എവിക്ട് ആകുമെന്ന് ഏകദേശം ധാരണ ഉണ്ടായിരുന്നു. ഓരോ എവിക്ഷൻ വരുമ്പോഴും പുറത്താകുമെന്ന് വിചാരിച്ചിരുന്നു. എപ്പോഴും അനുമോളുമായി പ്രശ്നം ഉണ്ടാകുമായിരുന്നു. അതാണ് ഇറങ്ങാൻ നേരം അനു സോറി പറഞ്ഞത്. അനു, ശൈത്യ, ആദില എന്നിവര്‍ക്കൊപ്പം പട്ടായ പോകുമെന്നും നൂറ പറഞ്ഞു.

ശൈത്യയും അനുമോളും ആണ് ഏറ്റവും ക്ലോസ് ആയിട്ടുള്ളത്. അനുമോൾ പറയുന്നത് ഒട്ടും യോജിക്കാൻ പറ്റാത്ത മണ്ടത്തരങ്ങൾ ആണെന്നും തനിക്ക് എല്ലാം അറിയാമെന്ന വിചാരം അനുമോൾക്ക് ഉണ്ടെന്നും നൂറ പറഞ്ഞു. തെറ്റ് പറ്റി എന്ന് അക്സെപ്റ്റ് ചെയ്യാത്ത ആളാണ്. നെവിനെയാണ് കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്തത്. കണ്ണടച്ച് വിശ്വസിക്കാൻ പറ്റുന്നത് അനീഷേട്ടനെയാണെന്നും നൂറ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
മുടിക്കും ചർമത്തിനും ഒക്കെ ബെസ്റ്റാ! പഴത്തൊലി കളയല്ലേ
ഉപ്പ് കൂടിപ്പോയ കറി ഇനി കളയേണ്ട; പരിഹാരമുണ്ട്‌
ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി