Bigg Boss Malayalam Season 8: എനിക്ക് പറ്റില്ല, മൈക്ക് വലിച്ചെറിഞ്ഞ് ആസിഫ്, ഷിജിനുമായി ഏറ്റുമുട്ടൽ
Bigg Boss Updates: ബിഗ് ബോസ് മലയാളം എട്ടാം സീസൺ മത്സരം പുരോഗമിച്ചു വരികയാണ്. ഹൗസിൽ ഏറ്റവും ഒടുവിലായി ബിഗ് ബോസ് കൊടുത്ത ടാസ്ക് അധോലോകം ആയിരുന്നു. ബിഗ് ബോസ് ഹൗസിലെ ഓരോ മത്സരാർത്ഥിക്കും അധോലോക കഥാപാത്രങ്ങളുടെ വേഷം നൽകുകയും ഈ അധോലോക കഥാപാത്രങ്ങൾ ഒന്നിച്ച് ഒരു സ്ഥലത്ത് ഒത്തുകൂടുന്നതും ആയിരുന്നു ടാസ്ക്. ഇതിൽ ആസിഫിനാണ് ബിഗ് ബോസ് ആതിഥേയനായ അധോലോകനായകന്റെ വേഷം നൽകിയിരുന്നത്.

Fight Between Asiif And Shijin In Bigg Boss
ബിഗ് ബോസ് മലയാളം എട്ടാം സീസൺ മത്സരം പുരോഗമിച്ചു വരികയാണ്. ഹൗസിൽ ഏറ്റവും ഒടുവിലായി ബിഗ് ബോസ് കൊടുത്ത ടാസ്ക് അധോലോകം ആയിരുന്നു. ബിഗ് ബോസ് ഹൗസിലെ ഓരോ മത്സരാർത്ഥിക്കും അധോലോക കഥാപാത്രങ്ങളുടെ വേഷം നൽകുകയും ഈ അധോലോക കഥാപാത്രങ്ങൾ ഒന്നിച്ച് ഒരു സ്ഥലത്ത് ഒത്തുകൂടുന്നതും ആയിരുന്നു ടാസ്ക്. ഇതിൽ ആസിഫിനാണ് ബിഗ് ബോസ് ആതിഥേയനായ അധോലോകനായകന്റെ വേഷം നൽകിയിരുന്നത്. ടാസ്കിൽ ഷിജിന് മാനേജരുടെ റോൾ ആയിരുന്നു ഉണ്ടായിരുന്നത്.
ഈ ടാസ്കിന് ഇടയിൽ ആസിഫും ഷിജിനും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. കാരണം മറ്റൊന്നുമായിരുന്നില്ല താൻ പറയുന്നത് തന്റെ മാനേജരായ ഷിജിൻ അനുസരിക്കുന്നില്ല എന്നുള്ളതായിരുന്നു ആസിഫിന്റെ പ്രശ്നം. ബിഗ് ബോസിന്റെ നിർദ്ദേശമനുസരിച്ച് ആസിഫിനാണ് ആ അധോലോക കേന്ദ്രത്തിന്റെ അധികാരം ഉണ്ടായിരുന്നത്. ഈ അധികാരം ഉപയോഗിച്ച് ഷിജിനോട് പുറത്തുനിന്ന് എത്തുന്ന മറ്റ് അധോലോക കഥാപാത്രങ്ങളെ സ്വീകരിക്കാൻ ബിഗ് ബോസ് നൽകിയ മാല ആസിഫ് ആവശ്യപ്പെട്ടു. എന്നാൽ ഷിജിൻ അത് തിരികെ നൽകാൻ തയ്യാറായില്ല. ഇതിന്റെ പേരിലാണ് ആസിഫ് ഇടഞ്ഞത്.
താൻ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ തനിക്ക് കളിക്കാൻ പറ്റില്ല എന്നു പറഞ്ഞാണ് ഷിജിനോട് ആസിഫ് കയർത്തത്. ബിഗ് ബോസ് നൽകിയ ടാസ്ക് മനസ്സിലാക്കി താൻ പറയുന്നതുപോലെ അനുസരിക്കാൻ ഷിജിൻ തയ്യാറാകുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. തുടർന്ന് തനിക്ക് കളിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞു മൈക്ക് ഊരിയെറിഞ്ഞ് ആസിഫ് പോകുന്നതും എപ്പിസോഡിൽ കാണാം.