Bigg Boss Malayalam Season 8: വിക്കി ട്രാക്ക് മാറ്റിയോ? താഷിയുമായി പൊരിഞ്ഞ അടി
Vicky vs Thashi Fight In Bigg Boss Malayalam: ബിഗ് ബോസ് ഹൗസിൽ പുതിയൊരു പോർമുഖം കൂടി തുറന്നിരിക്കുകയാണ്. ഇതുവരെ വളരെ സൈലന്റ് ആയി നിന്ന വിക്കിയും തുടക്കം മുതലേ അഗ്രസീവായി പെരുമാറുന്ന താഷിയുമായിട്ടാണ് ബിഗ് ബോസ് ഹൗസിൽ പൊരിഞ്ഞ അടി നടന്നത്. ഈയാഴ്ചയിലെ ആയിരുന്നു ഇരുവരും തമ്മിൽ വാക്കുകൊണ്ട് രൂക്ഷമായി ഏറ്റുമുട്ടിയത്. ബിഗ് ബോസ് ഹൗസിൽ ഇതുവരെ കാണാത്ത വിക്കിയുടെ മുഖമാണ് ജനസഭയിൽ താഷിക്കെതിരെ കണ്ടത്..

Vicky Vs Thashi Fight In Bigg Boss Malayalam
ബിഗ് ബോസ് ഹൗസിൽ പുതിയൊരു പോർമുഖം കൂടി തുറന്നിരിക്കുകയാണ്. ഇതുവരെ വളരെ സൈലന്റ് ആയി നിന്ന വിക്കിയും തുടക്കം മുതലേ അഗ്രസീവായി പെരുമാറുന്ന താഷിയുമായിട്ടാണ് ബിഗ് ബോസ് ഹൗസിൽ പൊരിഞ്ഞ വാക്കുകൾ കൊണ്ടുള്ള അടി നടന്നത്. ബിഗ് ബോസ് ഹൗസിൽ ഇതുവരെ കാണാത്ത വിക്കിയുടെ മുഖമാണ് ജനസഭയിൽ താഷിക്കെതിരെ കണ്ടത്.
കഴിഞ്ഞദിവസം ഹൗസിൽ നടന്ന അധോലോകം ടാസ്കിലെ കൊലപാതകികളെ കണ്ടെത്തുന്നതിന് വേണ്ടി സ്ഥിരമായി ജനസഭ ചേരാറുള്ള ഹാളിൽ എല്ലാ മത്സരാർത്ഥികൾ ഒത്തുകൂടുകയും. തങ്ങൾക്ക് സംശയമുള്ള മൂന്നുപേരുടെ പേരുകൾ കാരണ സഹിതം അവിടെ അവതരിപ്പിക്കുകയും ചെയ്തു. ഈ ടാസ്കിനിടയിലാണ് തനിക്ക് സംശയമുള്ള ഒരാളാണ് വിക്കി എന്ന് താഷി പറയുന്നത്. വിക്കിയുടെ ക്യാരക്ടറിൽ ഉണ്ടായ മാറ്റത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് താഷി സംശയം പ്രകടിപ്പിച്ചത്.
Also Read: എനിക്ക് പറ്റില്ല, മൈക്ക് വലിച്ചെറിഞ്ഞ് ആസിഫ്, ഷിജിനുമായി ഏറ്റുമുട്ടൽ
ഇതിനിടയിലാണ് വിക്കിയും താഷിയും തമ്മിൽ തർക്കം ഉണ്ടാകുന്നത്. താഷിയുടെ ദേഷ്യത്തെ പരമാവധി ട്രിഗർ ചെയ്യാനാണ് വിക്കി ശ്രമിച്ചത്. ക്യാമറയ്ക്ക് മുൻപിൽ ഷോ ആയിട്ടല്ല ദേഷ്യം കാണിക്കേണ്ടത് എന്നും. ഹൗസിന് പുറത്തിറങ്ങിയിട്ട് ഒരു ദിവസം നേരിട്ട് ആകാം എന്നും വിക്കി താഷിയെ വെല്ലുവിളിച്ചു. താഷി തുടക്കത്തിൽ പ്രകോപിതനായില്ല എങ്കിലും വിക്കിയുടെ ആവർത്തിച്ചുള്ള സംസാരത്തിൽ ആ സ്ഥിതി മാറി പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് എത്തി.
സമൂഹമാധ്യമങ്ങളിൽ റിയാക്ഷൻ വീഡിയോ ചെയ്ത് ജനശ്രദ്ധ പിടിച്ചു പറ്റിയ യൂട്യൂബർ ആണ് വിക്കി തഗ്. ഹൗസിന് പുറത്തായിരുന്നപ്പോൾ വളരെ വയലന്റായുള്ള പ്രകടനങ്ങൾ വരെ വിക്കി റിയാക്ഷൻ വീഡിയോകളിൽ നടത്തിയിട്ടുണ്ട്. അത്രയ്ക്ക് അഗ്രസീവ് ആയിട്ടായിരുന്നു വിക്കി പെരുമാറിയിരുന്നത്. എന്നാൽ ബിഗ് ബോസ് ഹൗസിനുള്ളിൽ പ്രവേശിച്ചതിനു പിന്നാലെ വിക്കി പതിയെ സൈലന്റ് ആയി മാറുന്നതാണ് ഇതുവരെ കണ്ടത്. ആസിഫും ഗൗതവും ഒക്കെ ചേർന്ന് ഒരു ടീം ആയി സേഫ് ഗെയിം ആണ് വിക്കി കളിച്ചു വന്നിരുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്ക് എൻഡ് എപ്പിസോഡിൽ ഹൗസിലെ ഗ്രൂപ്പുകളിക്കെതിരെ മോഹൻലാൽ വലിയ വിമർശനം ഉയർത്തിയിരുന്നു. അതിനൊപ്പം തന്നെ ബിഗ് ബോസും വിക്കിയോട് സ്വന്തമായി ഗെയിം കളിക്കാൻ പറയുകയുണ്ടായി. അതിന് പിന്നാലെയാണ് ഇപ്പോൾ വിക്കി ട്രാക്ക് മാറ്റിയിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.
English Summary
A new battlefront has opened up in the Bigg Boss house. A fierce war of words has erupted between Vicky who had remained very quiet until now and Tashi, who has been behaving aggressively from the very beginning.