Bigg Boss Malayalam Season 8: എനിക്ക് പറ്റില്ല, മൈക്ക് വലിച്ചെറിഞ്ഞ് ആസിഫ്, ഷിജിനുമായി ഏറ്റുമുട്ടൽ
Bigg Boss Updates: ബിഗ് ബോസ് മലയാളം എട്ടാം സീസൺ മത്സരം പുരോഗമിച്ചു വരികയാണ്. ഹൗസിൽ ഏറ്റവും ഒടുവിലായി ബിഗ് ബോസ് കൊടുത്ത ടാസ്ക് അധോലോകം ആയിരുന്നു. ബിഗ് ബോസ് ഹൗസിലെ ഓരോ മത്സരാർത്ഥിക്കും അധോലോക കഥാപാത്രങ്ങളുടെ വേഷം നൽകുകയും ഈ അധോലോക കഥാപാത്രങ്ങൾ ഒന്നിച്ച് ഒരു സ്ഥലത്ത് ഒത്തുകൂടുന്നതും ആയിരുന്നു ടാസ്ക്. ഇതിൽ ആസിഫിനാണ് ബിഗ് ബോസ് ആതിഥേയനായ അധോലോകനായകന്റെ വേഷം നൽകിയിരുന്നത്.
ബിഗ് ബോസ് മലയാളം എട്ടാം സീസൺ മത്സരം പുരോഗമിച്ചു വരികയാണ്. ഹൗസിൽ ഏറ്റവും ഒടുവിലായി ബിഗ് ബോസ് കൊടുത്ത ടാസ്ക് അധോലോകം ആയിരുന്നു. ബിഗ് ബോസ് ഹൗസിലെ ഓരോ മത്സരാർത്ഥിക്കും അധോലോക കഥാപാത്രങ്ങളുടെ വേഷം നൽകുകയും ഈ അധോലോക കഥാപാത്രങ്ങൾ ഒന്നിച്ച് ഒരു സ്ഥലത്ത് ഒത്തുകൂടുന്നതും ആയിരുന്നു ടാസ്ക്. ഇതിൽ ആസിഫിനാണ് ബിഗ് ബോസ് ആതിഥേയനായ അധോലോകനായകന്റെ വേഷം നൽകിയിരുന്നത്. ടാസ്കിൽ ഷിജിന് മാനേജരുടെ റോൾ ആയിരുന്നു ഉണ്ടായിരുന്നത്.
ഈ ടാസ്കിന് ഇടയിൽ ആസിഫും ഷിജിനും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. കാരണം മറ്റൊന്നുമായിരുന്നില്ല താൻ പറയുന്നത് തന്റെ മാനേജരായ ഷിജിൻ അനുസരിക്കുന്നില്ല എന്നുള്ളതായിരുന്നു ആസിഫിന്റെ പ്രശ്നം. ബിഗ് ബോസിന്റെ നിർദ്ദേശമനുസരിച്ച് ആസിഫിനാണ് ആ അധോലോക കേന്ദ്രത്തിന്റെ അധികാരം ഉണ്ടായിരുന്നത്. ഈ അധികാരം ഉപയോഗിച്ച് ഷിജിനോട് പുറത്തുനിന്ന് എത്തുന്ന മറ്റ് അധോലോക കഥാപാത്രങ്ങളെ സ്വീകരിക്കാൻ ബിഗ് ബോസ് നൽകിയ മാല ആസിഫ് ആവശ്യപ്പെട്ടു. എന്നാൽ ഷിജിൻ അത് തിരികെ നൽകാൻ തയ്യാറായില്ല. ഇതിന്റെ പേരിലാണ് ആസിഫ് ഇടഞ്ഞത്.
Also Read: ഇനി കൊമ്പനാണ് ലീഡർ, ഹൗസിൽ പുതിയ വൈൽഡ് കാർഡ് എൻട്രിയും
താൻ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ തനിക്ക് കളിക്കാൻ പറ്റില്ല എന്നു പറഞ്ഞാണ് ഷിജിനോട് ആസിഫ് കയർത്തത്. ബിഗ് ബോസ് നൽകിയ ടാസ്ക് മനസ്സിലാക്കി താൻ പറയുന്നതുപോലെ അനുസരിക്കാൻ ഷിജിൻ തയ്യാറാകുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. തുടർന്ന് തനിക്ക് കളിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞു മൈക്ക് ഊരിയെറിഞ്ഞ് ആസിഫ് പോകുന്നതും എപ്പിസോഡിൽ കാണാം.
അതേസമയം ഹൗസിലെ ഉറ്റ സുഹൃത്തുക്കൾ ആയ കടൽ കൊമ്പനും ഷിജിനും തമ്മിൽ പരസ്പരം പ്രശ്നത്തിൽ ആകുന്നതും പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. കിച്ചൻ ടീമിന്റെ നേതൃത്വത്തിലുള്ള ഷിജിനും ഹൗസിന്റെ ലീഡർ ആയ കൊമ്പനും തമ്മിൽ ഭക്ഷണത്തിന്റെ പേരിലാണ് തർക്കം ഉണ്ടായത്. ഹൗസിലെ ഏറ്റവും അടുത്ത ബന്ധമുള്ള ഇവർ തമ്മിൽ നടന്ന പ്രശ്നം മറ്റു മത്സരാർത്ഥികളെപ്പോലെ പ്രേക്ഷകർക്കും അത്ഭുതമുണ്ടാക്കുന്നതാണ്. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ താൻ ഇനി മുതൽ ഒറ്റയ്ക്കാണ് കളിക്കുക എന്ന് കൊമ്പൻ പറഞ്ഞിരുന്നു.
English Summary
A confrontation arose between Asif and Shijin during the task; the issue was simply that Shijin, who is Asif’s manager, was not following his instructions.