AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: Bigg Boss Malayalam Season 8: എൽദോ ഹൗസിൽ നിന്ന് പുറത്ത്, ഇത് അൺഫെയർ എവിക്ഷനോ?

Bigg Boss Malayalam Season 8: Eldho Evicted from the House:അങ്ങനെ അടുത്തൊരു എവിക്ഷൻ കൂടി ബിഗ് ബോസ് ഹൗസിൽ നിന്ന് നടന്നിരിക്കുകയാണ്. ഈയാഴ്ചത്തെ വിക്ഷനിൽ എൽദോയാണ് ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്. കോമണറായി അഗ്നിപരീക്ഷയിലൂടെയാണ് എൽദോ ഇത്തവണത്തെ ബിഗ് ബോസിന് മത്സരിക്കാൻ എത്തിയിരുന്നത്. ഹൗസിന് പുറത്തെത്തിയ ശേഷം നൽകിയ അഭിമുഖത്തിൽ എൽദോ ഇങ്ങനെ പറഞ്ഞു.

Bigg Boss Malayalam Season 8: Bigg Boss Malayalam Season 8: എൽദോ ഹൗസിൽ നിന്ന് പുറത്ത്, ഇത് അൺഫെയർ എവിക്ഷനോ?
Eldho, MohanlalImage Credit source: Screen Grab
Amal KV
Amal KV | Updated On: 12 Oct 2026 | 12:31 AM

അങ്ങനെ അടുത്തൊരു എവിക്ഷൻ കൂടി ബിഗ് ബോസ് ഹൗസിൽ നിന്ന് നടന്നിരിക്കുകയാണ്. ഈയാഴ്ചത്തെ വിക്ഷനിൽ എൽദോയാണ് ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്. കോമണറായി അഗ്നിപരീക്ഷയിലൂടെയാണ് എൽദോ ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ മത്സരിക്കാൻ എത്തിയിരുന്നത്. അഗ്നിപരീക്ഷ വിജയിച്ച് ആദ്യമായി ബിഗ് ബോസ് മലയാളം സീസണിൽ എത്തുന്ന മത്സരാർത്ഥി കൂടിയായിരുന്നു എൽദോ. ആദ്യ ആഴ്ചയിലൊക്കെ എൽദോയുടെ പ്രകടനം ഏറെ മികച്ചതായിരുന്നുവെങ്കിലും തുടർന്ന് അങ്ങോട്ടുള്ള ദിവസങ്ങളിൽ എൽദോയുടെ ഗ്രാഫ് താഴേക്ക് വരുന്നു എന്ന അഭിപ്രായം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നിരുന്നു.

ഹൗസിന് പുറത്തെത്തി ലൈൻ കട്ട് ഇന്റർവ്യൂ നൽകിയ എൽദോയോട് അവതാരക ഇങ്ങനെ ചോദിച്ചു ഇതൊരു അൺഫെയർ എവിക്ഷൻ ആയി തോന്നുന്നുണ്ടോ എന്ന്. അതിനു മറുപടിയായി എൽദോ പറഞ്ഞത് പ്രേക്ഷകരുടെ വിധിയെ താൻ അംഗീകരിക്കുന്നു എന്നാണ്. കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ മാസ് എവിക്ഷൻ തന്നെ വല്ലാതെ പ്രതികൂലമായി ബാധിച്ചിരുന്നു എന്ന് എൽദോ തുറന്ന് പറഞ്ഞു. തനിക്ക് ഇമോഷണൽ കണക്ഷൻ ഉണ്ടായിരുന്ന ഒരുപാട് പേർ ആ എവിക്ഷനിലൂടെ പുറത്തുപോയി.

Also Read: കെയറേട്ടൻ ആകേണ്ട, സ്വന്തമായി കളിക്കൂ… രാഹുലിനോട് മോഹൻലാൽ

അഗ്നിപരീക്ഷയിലൂടെ തന്നെ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ രാകേഷ് ഹൗസിൽ നിന്ന് പോയതിലും ശ്രീലക്ഷ്മി അറക്കൽ പുറത്തുപോയതിലും തനിക്ക് കൂടുതൽ വിഷമം തോന്നിയിരുന്നു. താൻ പരമാവധി സേഫ് ഗെയിം കളിക്കാതെയാണ് ഹൗസിൽ പിടിച്ചു നിന്നത് എന്നാൽ അവസാനത്തെ ആഴ്ചയിൽ നടന്ന ടാസ്കിൽ ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിൽക്കേണ്ടിവന്നു. മാസ് എവിക്ഷനിലൂടെ പുറത്തുപോയ ഒരാളെ തിരികെ കൊണ്ടുവരാനുള്ള അവസരമാണ് എന്ന് കരുതിയാണ് ഒരു ഗ്രൂപ്പ് ഗെയിമിന്റെ ഭാഗമായി നിന്നത്.

തന്റെ വടിവൊത്ത ഭാഷയിലുള്ള സംസാരവും രീതികളും എല്ലാം ഷോ കാണുന്നവർക്ക് അത്ര കണക്ടായി കാണില്ല. അതിനൊപ്പം അവസാന ആഴ്ചയിലെ അല്പം തണുത്ത പെർഫോമൻസും കൂടിയായപ്പോൾ പ്രേക്ഷകർ മാറി ചിന്തിച്ചതാകാം. എന്തുതന്നെയായാലും ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും എൽദോ പറഞ്ഞു. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ എൽദോ ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി എൽദോ ജനവിധി തേടിയിരുന്നു.

English Summary

Another eviction has taken place in the Bigg Boss house. Eldo is the contestant who has been evicted this week. He had entered this season of Bigg Boss as a commoner after successfully completing the Agnipareeksha. Eldo was the first contestant in the history of Bigg Boss Malayalam to enter the show by winning this specific challenge.

Follow Us