AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam Season 8: രാഹുലും വേദാം​ഗിയും നോബിയും കാരണം ലക്ഷ്വറി ബജറ്റ് റദ്ദാക്കി, കട്ട കലിപ്പിൽ ബാക്കി മത്സരാർത്ഥികൾ

Luxury Budget Cancelled Due to Rahul, Vedangi and Nobi : ഓരോ ദിവസം കഴിയുംതോറും ബിഗ് ബോസ് മലയാളത്തിൽ പലവിധത്തിലുള്ള സംഘർഷങ്ങളാണ് മത്സരാർത്ഥികൾ തമ്മിൽ നടക്കുന്നത്. ഇപ്പോഴിതാ ഹൗസിലെ മൂന്ന് മത്സരാർത്ഥികളുടെ പെരുമാറ്റം കൊണ്ട് ഈയാഴ്ചയിലേക്കുള്ള ലക്ഷറി ബജറ്റ് നഷ്ടമായിരിക്കുകയാണ്. രാഹുലും വേദാം​ഗിയും നോബിയും കാരമാണ് ലക്ഷറി ബജറ്റ് നഷ്ടമായിരിക്കുന്നത്.

Bigg Boss Malayalam Season 8: രാഹുലും വേദാം​ഗിയും നോബിയും കാരണം ലക്ഷ്വറി ബജറ്റ് റദ്ദാക്കി, കട്ട കലിപ്പിൽ ബാക്കി മത്സരാർത്ഥികൾ
Rahul, Vedangi Nobi In Bigg Boss ShowImage Credit source: Screen Grab
Amal KV
Amal KV | Updated On: 23 Oct 2026 | 01:06 AM

ഓരോ ദിവസം കഴിയുംതോറും ബിഗ് ബോസ് മലയാളത്തിൽ പലവിധത്തിലുള്ള സംഘർഷങ്ങളാണ് മത്സരാർത്ഥികൾ തമ്മിൽ നടക്കുന്നത്. ഇപ്പോഴിതാ ഹൗസിലെ മൂന്ന് മത്സരാർത്ഥികളുടെ പെരുമാറ്റം കൊണ്ട് ഈയാഴ്ചയിലേക്കുള്ള ലക്ഷറി ബജറ്റ് നഷ്ടമായിരിക്കുകയാണ്. രാഹുലും വേദാം​ഗിയും നോബിയും കാരമാണ് ലക്ഷറി ബജറ്റ് നഷ്ടമായിരിക്കുന്നത്.ബി​ഗ് ബോസ് എല്ലാ മത്സരാർത്ഥികളെയും ലിവിം​ഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് ലക്ഷ്വറി ബജറ്റ് കട്ട് ചെയ്ത കാര്യവും അതിനുള്ള കാരണവും വ്യക്തമാക്കിയത്. നിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ച് ഹൗസിന്റെ പുറത്തുള്ള കാര്യങ്ങൾ പറയുന്നു എന്നതാണ് ബി​ഗ് ബോസ് പ്രധാനമായും ഉന്നയിച്ച കാര്യം.

ബി​ഗ് ബോസിന്റെ അനൗൺസ്മെന്റ് ഇങ്ങനെ – രാഹുലിന്റെയും വേദാങ്കിയുടെയും നോബിയുടെയും തുടർച്ചയായപുറത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള സംസാരവും മറ്റ് ഭാഷയിലെ വർത്തമാനവും മൈക്ക് ഊരി മാറ്റി ചെവിയിൽ രഹസ്യം പറയുന്ന രീതിയും ബാറ്ററി മാറ്റുന്ന സമയത്തെ രഹസ്യ സംസാരവും പുറത്തെ സെൻസിറ്റീവ് ആയ കാര്യങ്ങളുടെ പരാമർശവും മൂലം ഈ വീട്ടിലെ ബാക്കി എല്ലാവരും അതിൻറെ പ്രത്യാഘാതം നേരിടാൻ പോവുകയാണ്. ഇവർ മൂന്നുപേരുടെയും തുടർച്ചായ നിയമലംഘനങ്ങൾ കാരണം നിങ്ങളിൽ പലരുടെയും മികച്ച പ്രകടം വഴിയും ത്യാഗത്തിലൂടെയും ലഭിക്കേണ്ടിയിരുന്ന ലക്ഷറി ബജറ്റ് പൂർണമായും റദ്ദാക്കപ്പെട്ടിരിക്കുന്നു, എന്നാണ് ബി​ഗ് ബോസ് അനൗൺസ് ചെയ്തത്.

Follow Us