Bigg Boss Malayalam Season 8: കെയറേട്ടൻ ആകേണ്ട, സ്വന്തമായി കളിക്കൂ… രാഹുലിനോട് മോഹൻലാൽ

Mohanlal Warns Rahul Easwar: വീക്കെൻഡ് എപ്പിസോഡിൽ രാഹുൽ ഈശ്വറിന് മുന്നറിയിപ്പുമായി മോഹൻലാൽ. രാഹുൽ ഈശ്വർ ഹൗസിൽ ഒരു കെയർ ഏട്ടൻ എന്ന പോലെയാണോ കളിക്കുന്നത് എന്ന് ചോദിച്ച മോഹൻലാൽ താൻ ഇതിനുമുമ്പ് പറഞ്ഞിട്ടുള്ളത് പോലെ തന്നെ സ്വന്തമായി കളിക്കാൻ രാഹുലിനോട് പറഞ്ഞു. ഇക്കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിൽ ഭൂരിഭാഗം മത്സരാർത്ഥികളെയും കൺവിൻസ് ചെയ്തു തന്റെ വഴിയിലേക്ക് രാഹുൽ കൊണ്ടുവരികയായിരുന്നു എന്നുള്ള ആക്ഷേപം സീക്രട്ട് റൂമിൽ നിന്ന് ഹൗസിലേക്ക് തിരിച്ചെത്തിയ മൃദുല ഉന്നയിക്കുകയും ചെയ്തു.

Bigg Boss Malayalam Season 8: കെയറേട്ടൻ ആകേണ്ട, സ്വന്തമായി കളിക്കൂ... രാഹുലിനോട് മോഹൻലാൽ

Mohanlal , Rahul Easwar

Updated On: 

11 Oct 2026 | 12:29 AM

വീക്കെൻഡ് എപ്പിസോഡിൽ രാഹുൽ ഈശ്വറിന് മുന്നറിയിപ്പുമായി മോഹൻലാൽ. രാഹുൽ ഈശ്വർ ഹൗസിൽ ഒരു കെയർ ഏട്ടൻ എന്ന പോലെയാണോ കളിക്കുന്നത് എന്ന് ചോദിച്ച മോഹൻലാൽ താൻ ഇതിനുമുമ്പ് പറഞ്ഞിട്ടുള്ളത് പോലെ തന്നെ സ്വന്തമായി കളിക്കാൻ രാഹുലിനോട് പറഞ്ഞു. ഇക്കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിൽ ഭൂരിഭാഗം മത്സരാർത്ഥികളെയും കൺവിൻസ് ചെയ്തു തന്റെ വഴിയിലേക്ക് രാഹുൽ കൊണ്ടുവരികയായിരുന്നു എന്നുള്ള ആക്ഷേപം സീക്രട്ട് റൂമിൽ നിന്ന് ഹൗസിലേക്ക് തിരിച്ചെത്തിയ മൃദുല ഉന്നയിക്കുകയും ചെയ്തു.

ഹൗസിൽ മുൻപ് എൽദോ ഒരു ത്യാഗം ചെയ്തത് ഗായത്രി സുരേഷിനെ ഹൗസിലേക്ക് തിരികെ കൊണ്ടുവന്നത് പോലെയുള്ള ഒരു നീക്കമാണ് രാഹുൽ നടത്തിയത്. മറ്റുള്ള മത്സരാർത്ഥികളെ കൺവിൻസ് ചെയ്തു ടാസ്കിൽ വിജയിയായി മാറി അതിലൂടെ കിട്ടിയ നോമിനേഷൻ ഫ്രീ എന്ന ഓപ്ഷൻ വേണ്ട എന്ന് വച്ച് മറ്റൊരാളെ കൊണ്ടുവരിക എന്നതാണ് ചെയ്തത്.

Also Read: സോഫ്റ്റ് പേഴ്സൺ, എല്ലാവരെയും സഹായിക്കും; രാഹുൽ ഈശ്വറിനെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ

ഇതിനോട് അനുബന്ധമായിട്ടാണ് മോഹൻലാൽ രാഹുൽ ഹൗസിലെ ഒരു കെയർടേക്കർ ആയോ, കെയർ ഏട്ടൻ ആയോ മാറുകയാണോ എന്ന് ചോദിച്ചത്. രാഹുലിന്റെ ഗ്രൂപ്പിൽ ആരൊക്കെയാണ് ഉള്ളത് എന്നും മോഹൻലാൽ അഞ്ജലിയോടും മൃദുലയോടും ചോദിച്ചു. ഇതിനു മറുപടിയായി അവർ പറഞ്ഞത്, രാഹുൽ ഹൗസിലെ എല്ലാ ഗ്രൂപ്പിലും ഉണ്ട് എന്നും ഇപ്പോൾ ഏറ്റവും അവസാനമായി ഉണ്ടായ ഗ്രൂപ്പിൽ പോലും രാഹുൽ അംഗം ആണെന്നുമാണ് അവർ പറഞ്ഞത്.

നമ്മുടെ അഭിപ്രായം പോലും അത് പുറത്തു പറയിക്കാതെ കൺവിൻസ് ചെയ്ത് മാറ്റി കളയും എന്നാണ് അഞ്ജലി പറഞ്ഞത്. അതുപോലെതന്നെ ഹൗസിൽ നടക്കുന്ന ഗ്രൂപ്പ് കളിക്കെതിരെയും മോഹൻലാൽ ശക്തമായ താക്കീത് നൽകി. ഹൗസിലെ ഗ്രൂപ്പ് ആയി കളിക്കുന്നവർ ആരൊക്കെയാണെന്ന് ചോദിച്ച മോഹൻലാൽ, ബിഗ് ബോസ് എന്ന മത്സരം ഒറ്റയ്ക്ക് കളിക്കേണ്ടതാണ് എന്നും ഓർമ്മപ്പെടുത്തി. എല്ലാവരും ചേർന്ന് ഒരാളുടെ കളി കളിച്ചാൽ എന്താണ് സംഭവിക്കുക. ഹൗസിൽ പരസ്പരം സൗഹൃദം ഉണ്ടാകുന്നത് നല്ലതാണ്. പക്ഷേ സുഹൃത്തുക്കൾക്കെതിരെ കളിക്കേണ്ടി വന്നാൽ അതും ചെയ്യണം എന്നും മോഹൻലാൽ പറഞ്ഞു. തനിക്ക് മത്സരത്തിൽ രണ്ടാം സ്ഥാനം മതി എന്നു പറഞ്ഞ കൊമ്പന്റെ നിലപാടിനെയും മോഹൻലാൽ ശക്തമായി വിമർശിച്ചു.

English Summary

In the weekend episode, Mohanlal issued a warning to Rahul Easwar. Asking whether Rahul was playing the role of an ‘Care Ettan’ in the house, Mohanlal advised him to play his own game, reiterating what he had said previously.

Loading...
Unable to load recommendations.
Follow Us
29 കിലോ മീറ്റർ മൈലേജുമായി ഹൈബ്രിഡ് ഡസ്റ്റർ
30 കഴിഞ്ഞോ? വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം
7000mAh ബാറ്ററിയുണ്ട്, ഫ്ലിപ്പ്കാർട്ട് BBD സെയിലിൽ കിട്ടും!
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ