Big boss Malayalam Season 8: സോഫ്റ്റ് പേഴ്സൺ, എല്ലാവരെയും സഹായിക്കും; രാഹുൽ ഈശ്വറിനെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ
Big boss Malayalam Season 8:ബിഗ് എവിക്ഷനിൽ പുറത്തായതിന് പിന്നാലെ പുറത്തെത്തിയ ശ്രീലക്ഷ്മി അറക്കൽ തനിക്ക് ബിഗ് ബോസ് ഹൗസിലെ എല്ലാവരെയും മിസ്സ് ചെയ്യുന്നു. രാഹുൽ ഈശ്വറിനെ വലിയ ഇഷ്ടമായിരുന്നു എന്ന രീതിയിലായിരുന്നു പ്രതികരണം നടത്തിയത്. പുറത്തെത്തിയപ്പോൾ എതിരാളികൾ ആയിരുന്നു എന്നാൽ ബിഗ് ബോസ് വീടിനുള്ളിൽ വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു രാഹുൽ ഈശ്വറിനെയാണ് കാണാൻ സാധിച്ചത്...........
സമൂഹത്തിൽ നാം കണ്ടു പരിചയിച്ച പല മുഖങ്ങൾക്കും വ്യത്യസ്തമായ മുഖമാണ് ബിഗ് ബോസ് എന്ന ഷോ ഹൗസിൽ എത്തിക്കഴിഞ്ഞാൽ. ഒരുപക്ഷേ ഇവരായിരുന്നോ അവർ എന്നൊക്കെ ചിന്തിക്കുന്ന തരത്തിൽ വലിയ മാറ്റങ്ങളാണ് പലരുടെയും സ്വഭാവത്തിലും നിലപാടുകളിൽ വന്നുചേരുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ എന്നും എതിരാളികൾ ആയിരുന്ന ശ്രീലക്ഷ്മി അറക്കലും രാഹുൽ ഈശ്വറും ബിഗ്ബോസിൽ ഒന്നിച്ചെത്തിയപ്പോൾ ഇരുവരും തമ്മിലുള്ള സൗഹൃദം കണ്ട് ആരും ഞെട്ടിപ്പോകും. വളരെ സമാധാനത്തോടെ കംഫർട്ടബിൾ ആയിട്ട് ഇടപെടുന്ന ബിഗ് ബോസിലെ ഒരേയൊരു വ്യക്തി രാഹുൽ ഈശ്വർ ആണെന്ന് തോന്നുമായിരുന്നു.
രാഹുൽ ഈശ്വർ ഇങ്ങനെ തന്നെയാണ് എന്ന് തോന്നുന്നുണ്ടോ?
ബിഗ് എവിക്ഷനിൽ പുറത്തായതിന് പിന്നാലെ പുറത്തെത്തിയ ശ്രീലക്ഷ്മി അറക്കൽ തനിക്ക് ബിഗ് ബോസ് ഹൗസിലെ എല്ലാവരെയും മിസ്സ് ചെയ്യുന്നു. രാഹുൽ ഈശ്വറിനെ വലിയ ഇഷ്ടമായിരുന്നു എന്ന രീതിയിലായിരുന്നു പ്രതികരണം നടത്തിയത്. പുറത്തെത്തിയപ്പോൾ എതിരാളികൾ ആയിരുന്നു എന്നാൽ ബിഗ് ബോസ് വീടിനുള്ളിൽ വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു രാഹുൽ ഈശ്വറിനെയാണ് കാണാൻ സാധിച്ചത് എന്നാണ് ശ്രീലക്ഷ്മി അറക്കൽ പറയുന്നത്. എല്ലാവർക്കും എന്ത് സഹായങ്ങൾ വേണമെങ്കിലും ചെയ്യും.
ALSO READ:കൊലുസിന്റെ വില, ഇട്ടിരിക്കുന്ന ഡ്രസ്സിന്റെ ഇറക്കം; എന്തൊക്കെ ചോദ്യങ്ങളാ? മല്ലിക സുകുമാരൻ
പുള്ളി ഹൗസിൽ ഒരു കാര്യസ്ഥനെ പോലെയാണ് ശ്രീലക്ഷ്മി അറക്കൽ. എന്നാൽ യഥാർത്ഥത്തിലുള്ള രാഹുൽ ഈശ്വർ ഇങ്ങനെ തന്നെയാണ് എന്ന് തോന്നുന്നുണ്ടോ? എന്ന അവതാരകയുടെ ചോദ്യത്തിലാണ് ശ്രീലക്ഷ്മി അറക്കൽ എല്ലാവരും ഞെട്ടിച്ചുകൊണ്ട് മറുപടി നൽകുന്നത്.യഥാർത്ഥത്തിൽ ബിഗ് ബോസ് ഹൗസിൽ കാണുന്ന രാഹുൽ ഈശ്വറല്ല യഥാർത്ഥ രാഹുൽ ഈശ്വർ അവിടെ അദ്ദേഹം ആ രീതിയിൽ ഗെയിം കളിക്കുകയാണ്.
ആ ഒരു രീതിയിൽ എല്ലാവരും അദ്ദേഹത്തിന്റെ വഴിയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത് എന്നും ശ്രീലക്ഷ്മി അറക്കൽ പറയുന്നു. പുള്ളി ആ രീതിയിൽ ആളുകളെ യൂസ് ചെയ്യുന്നതാണ് എന്നും ശ്രീലക്ഷ്മി അറക്കൽ പറയുന്നു. രാഹുൽ രാഹുലിന്റെ ഗ്യാങിൽ കൂടുതൽ ആളുകളെ കൂട്ടുകയാണ് എന്നും ശ്രീലക്ഷ്മി അറക്കൽ പറയുന്നു.
അതേസമയം ബിഗ് ബോസ് വീടിന്റെ പുറത്ത് ഇറങ്ങിയ പാടെയുള്ള ശ്രീലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെയായിരുന്നില്ല രാഹുൽ ഈസിനോട് വളരെ സ്നേഹമുള്ള രീതിയിലായിരുന്നു പ്രതികരിച്ചത്. വീണ്ടും കാണാൻ തോന്നുന്നു. എല്ലാവരെയും എന്നൊക്കെ പറഞ്ഞ ശ്രീലക്ഷ്മി മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രാഹുൽ ഈശ്വറിന്റെ ഈ പെരുമാറ്റം ഷോയിലെ മാത്രമാണ് എന്നും യഥാർത്ഥത്തിലുള്ള രാഹുൽ ഈശ്വർ അതല്ല എന്നും വെട്ടി തുറന്നു പറയുന്നത്.
ENGLISH SUMMARY
Many familiar public figures reveal a completely different side of themselves once they enter the *Bigg Boss* house. Significant changes in their behavior and stances often leave observers wondering if they are truly the same people they once knew. A striking example of this is the friendship that blossomed between Sreelakshmi Arakkal and Rahul Easwar—two individuals who were known as fierce adversaries on social media—after they appeared together on the show; the bond they shared left everyone astonished.