AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS Arirang: അരിരം​ഗ് എന്താണ്? ബിടിഎസ് പറയുന്നത് ആ ചരിത്രം

BTS ARIRANG Real Story: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 21ന് ദക്ഷിണ കൊറിയയിലെ സോളിന്റെ ഹൃദയഭാഗത്തുള്ള ഗ്വാങ്‌വാമുൻ സ്‌ക്വയറിൽ ബിടിഎസ്-ന്റെ കോൺസർട്ട് നടക്കും. ലോകമെമ്പാടുമുള്ള ആരാധകർക്കായി നെറ്റ്ഫ്ലിക്സിന്റെ തത്സമയം സംപ്രേക്ഷണവുമുണ്ട്. ബിടിഎസിന്റെ അരിരം​ഗും 1896-ൽ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയ ഏഴ് കൊറിയൻ വിദ്യാർത്ഥികളുടെ ചരിത്രവും തമ്മിലുള്ള ബന്ധമാണ് ഇപ്പോൾ ചർച്ചയാവുന്നത്.

BTS Arirang: അരിരം​ഗ് എന്താണ്? ബിടിഎസ് പറയുന്നത് ആ ചരിത്രം
BTSImage Credit source: social media
Nithya Vinu
Nithya Vinu | Published: 20 Mar 2026 | 09:29 PM

നാല് വർഷത്തെ കാത്തിരിപ്പിന് അവസാനം. ലോകമൊട്ടാകെ കാത്തിരുന്ന ബിടിഎസ്-ന്റെ തിരിച്ച് വരവിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 21ന് ദക്ഷിണ കൊറിയയിലെ സോളിന്റെ ഹൃദയഭാഗത്തുള്ള ഗ്വാങ്‌വാമുൻ സ്‌ക്വയറിൽ ബിടിഎസ്-ന്റെ കോൺസർട്ട് നടക്കും. ‘BTS Comeback Live: ARIRANG’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ലോകമെമ്പാടുമുള്ള ആരാധകർക്കായി നെറ്റ്ഫ്ലിക്സ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്.

ബിടിഎസ് അരിരം​ഗ്-എന്ന ആൽബത്തിന്റെ ടീസർ റിലീസ് ചെയ്തതിന് പിന്നാലെ ആർമി കണ്ടെത്തിയത് മറ്റൊരു കാര്യമായിരുന്നു, ബിടിഎസിന്റെ അരിരം​ഗും 1896-ൽ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയ ഏഴ് കൊറിയൻ വിദ്യാർത്ഥികളുടെ ചരിത്രവും തമ്മിലുള്ള ബന്ധം. ടീസറിൽ ഈ ചരിത്ര നിമിഷത്തെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ആനിമേഷൻ രൂപത്തിലുള്ള ഈ ടീസറിൽ 1896 എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ, ഏഴ് വിദ്യാർത്ഥികൾ ഒരു ഫോണോഗ്രാഫിന് ചുറ്റുമിരുന്ന് പാടുന്നതും കാണാം.

എന്താണ് അരിരം​ഗ്?

ദക്ഷിണ കൊറിയയുടെ അനൗദ്യോ​ഗിക ദേശീയ ​ഗാനം എന്ന് പോലും വിളിക്കപ്പെട്ടുന്ന നടോടി ​ഗാനമാണ് അരിരം​ഗ്. കൊറിയൻ ഉപദ്വീപിലുടനീളം ഈ ​ഗാനം പാടാറുണ്ട്. ജിയോങ്‌സിയോൺ അരിരംഗ്, ജിൻഡോ അരിരംഗ് എന്നിങ്ങനെ ഓരോ പ്രദേശത്തും ഓരോ രീതിയിലാണ് അരിരം​ഗ് പാടുന്നത്. 2012-ൽ തെക്കൻ കൊറിയയുടെയും 2014-ൽ വടക്കൻ കൊറിയയുടെയും നാടോടി പൈതൃകമായി യുനെസ്‌കോ അരിരംഗിനെ അംഗീകരിച്ചിട്ടുണ്ട്.

ALSO READ: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം

ഈ ഗാനത്തിന് ഏകദേശം 130 വർഷം പഴക്കമുള്ള ഒരു ചരിത്രമുണ്ട്. 1896-ൽ അമേരിക്കയിലെത്തിയ ഏഴ് കൊറിയൻ വിദ്യാർത്ഥികൾ ‘അരിരംഗ്’ ആദ്യമായി റെക്കോർഡ് ചെയ്തതായാണ് ചരിത്രം. 1896ൽ പുറത്തിറക്കിയ ‘വാഷിംഗ്ടൺ പോസ്റ്റ്’ പത്രത്തിലെ ഒരു റിപ്പോർട്ട് പ്രകാരം, ഏഴ് കൊറിയൻ യുവാക്കൾ പഠനത്തിനായി ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ എത്തിയതായിരുന്നു. അന്നത്തെ കാലത്ത് ഏഷ്യൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപങ്ങൾക്കിടയിലും അവർ തങ്ങളുടെ സംസ്കാരത്തെ മുറുകെ പിടിച്ചു.

1896 ജൂലൈ 24-ന് ഒരു നരവംശശാസ്ത്രജ്ഞയുടെ സഹായത്തോടെ ഇവർ വാക്സ് സിലിണ്ടറുകളിൽ കൊറിയൻ പാട്ടുകൾ റെക്കോർഡ് ചെയ്തു. ‌രണ്ട് ദിവസത്തിനുള്ളിൽ, വിദ്യാർത്ഥികൾ ആറ് റെക്കോർഡിംഗുകൾ നിർമ്മിച്ചു. അവയിൽ ലവ് സോങ്ങ്: അർ-രാ-രങ് എന്നൊരു ഗാനവും ഉണ്ടായിരുന്നു. അരിരാംഗ് എന്ന നാടോടി ഗാനത്തിന്റെ റെക്കോർഡ് ചെയ്ത ആദ്യ പതിപ്പാണിതെന്നാണ് കരുതുന്നത്.

Follow Us