AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bethlehem Kudumba Unit: അൽപം പോലും മുഷിഞ്ഞില്ല, ചെറുപ്പകാലവുമായി കണക്ട് ചെയ്യാൻ പറ്റി.. പാവം ​ഗ്ലിക്സൺ എന്നും മുഖ്യമന്ത്രി

VD Satheesan Applauds Bethlehem Kudumba Unit Movie: ഓണം റിലീസ് ആയി എത്തി പ്രേക്ഷക മനസ്സുകളെ വലിയ രീതിയിൽ ആസ്വദിപ്പിച്ച സിനിമയാണ് ബേത്ലഹേം കുടുംബയൂണിറ്റ്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ എത്തിയ ഈ സിനിമയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയെയും സംവിധായകനെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്.

Bethlehem Kudumba Unit: അൽപം പോലും മുഷിഞ്ഞില്ല, ചെറുപ്പകാലവുമായി കണക്ട് ചെയ്യാൻ പറ്റി.. പാവം ​ഗ്ലിക്സൺ എന്നും മുഖ്യമന്ത്രി
CM Vd Satheesan, Bethlehem Kudumba Unit MovieImage Credit source: Social Media
Amal KV
Amal KV | Updated On: 20 Oct 2026 | 08:48 PM

ഓണം റിലീസ് ആയി എത്തി പ്രേക്ഷക മനസ്സുകളെ വലിയ രീതിയിൽ ആസ്വദിപ്പിച്ച സിനിമയാണ് ബേത്ലഹേം കുടുംബയൂണിറ്റ്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ എത്തിയ ഈ സിനിമയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയെയും സംവിധായകനെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്. താൻ മാസത്തിൽ ഒരിക്കലെങ്കിലും സിനിമ കാണാറുണ്ടായിരുന്നു എന്നും എന്നാൽ തിരക്കുകൾ കാരണം കുറച്ചുനാളായി അതിന് സാധിച്ചിരുന്നില്ല എന്നും മുഖ്യമന്ത്രി പോസ്റ്റിൽ പറയുന്നു.

അങ്ങനെ ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരിപ്പിൽ മുഴുവനായി കണ്ടത്. അത് ബേത്ലഹേം കുടുംബയൂണിറ്റ് ആയിരുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി അത്രമേൽ ആസ്വദിച്ചാണ് സിനിമ കണ്ടതെന്നും വ്യക്തമാക്കി. കഥയെ കൈകാര്യം ചെയ്ത രീതിയിലാണ് സിനിമ വ്യത്യസ്തമാക്കുന്നത് എന്നും അല്പം പോലും മുഷിപ്പ് തോന്നിയില്ല എന്നും മുഖ്യമന്ത്രി തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. മാത്രമല്ല ഈ സിനിമയെ തന്റെ ഏറെ ചെറുപ്പകാലവുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറയുന്നു.

Also Read: ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല, ഗിരീഷേട്ടനോട് ഒരുപാട് നന്ദി, മമിത ബൈജു

സിനിമ മുഴുവൻ തീർന്നപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്ന ചിന്തയാണ് വന്നത്. പണ്ട് തങ്ങൾ കണ്ട നാട്ടിൻപുറങ്ങളും അവിടുത്തെ മനുഷ്യരും അവിടെ കണ്ട സാധാരണ ജീവിതങ്ങളും ഒക്കെയാണ് ഈ സിനിമയിൽ വരുന്നത്. നായകനും നായികയും മാത്രമല്ല വളരെ ചെറിയ വേഷങ്ങളിൽ എത്തിയവർ വരെ മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച വച്ചിരിക്കുന്നത്. ഒരു ടീം വർക്ക് ആയിട്ടാണ് ഈ സിനിമയെ തോന്നുന്നത്. ഒരു സിനിമ കണ്ടിട്ട് ആസ്വാദനക്കുറിപ്പ് എഴുതുന്നത് തന്റെ ശീലമല്ല, എന്നാൽ അത്രയധികം ആസ്വദിച്ച് കണ്ട് സിനിമ ആയതുകൊണ്ടാണ് എഴുതാമെന്ന് വച്ചത്.

മുഖ്യമന്ത്രിയുടെ പോസ്റ്റ്


സംവിധായകൻ ഗിരീഷ് എ.ഡിയെയും നടനായ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു എന്നും പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല എന്നും മുഖ്യമന്ത്രി പോസ്റ്റിൽ പറയുന്നു. മാത്രമല്ല തനിക്ക് പ്രധാന കഥാപാത്രങ്ങളോടൊപ്പം തന്നെ ഇഷ്ടമായ ഒരാളാണ് ഗ്ലിക്സൺ എന്നും, ഗ്ലിക്സൺ പാവമെന്നും മുഖ്യമന്ത്രി പറയുന്നു.

English Summary

Bethlehem Kudumbayunit, released during the Onam season, has been highly enjoyed by audiences. Chief Minister V.D. Satheesan has showered praise on the film which features Nivin Pauly and Mamitha Baiju in the lead roles lauding the movie, its director, the cast, and the entire crew through a post on his Facebook page.

Follow Us