Delhi Blast: 2025ലെ ഡൽഹി സ്ഫോടനം 2006ൽ എസ്എൻ സ്വാമി പ്രവചിച്ചു; ബാബ കല്യാണിയുമായുള്ള സാധ്യതകൾ അവിശ്വസനീയം

Delhi Blast And Baba Kalyani: ഡൽഹി സ്ഫോടനവും ബാബ കല്യാണി സിനിമയും തമ്മിലുള്ള ബന്ധത്തിൽ അമ്പരന്ന് സോഷ്യൽ മീഡിയ. 2006ലാണ് സിനിമ പുറത്തിറങ്ങിയത്.

Delhi Blast: 2025ലെ ഡൽഹി സ്ഫോടനം 2006ൽ എസ്എൻ സ്വാമി പ്രവചിച്ചു; ബാബ കല്യാണിയുമായുള്ള സാധ്യതകൾ അവിശ്വസനീയം

ബാബ കല്യാണി, ഡൽഹി സ്ഫോടനം

Published: 

13 Nov 2025 | 11:08 AM

2006ൽ എസ് എൻ സ്വാമി തിരക്കഥയൊരുക്കി ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ബാബ കല്യാണി. ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ഡൽഹി ചെങ്കോട്ടയിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനവുമായി ചില ബന്ധങ്ങളുണ്ട്.

സ്ഫോടകവസ്തുക്കൾ നിറച്ച കാറാണ് ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പൊട്ടിത്തെറിച്ചത്. ബാബ കല്യാണി എന്ന സിനിമയിൽ തീവ്രവാദികൾ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള കാറുകളാണ്. ആളുകൾ തിങ്ങിനിറഞ്ഞ, തീർത്ഥാടനകേന്ദ്രമായ പഴനിയാണ് സിനിമയിൽ തീവ്രവാദികളുടെ ലക്ഷ്യം. ഡൽഹിയിലാവട്ടെ, ആളുകൾ തിങ്ങിനിറഞ്ഞ തെരുവിലായിരുന്നു സ്ഫോടനം. സിനിമയിലെ തീവ്രവാദിയായ സഹീർ ഒരു കോളജ് പ്രൊഫസറും ഡൽഹി സ്ഫോടനത്തിൻ്റെ സൂത്രധാരനായി പ്രവർത്തിച്ച ഉമർ ഒരു ഡോക്ടറുമാണ്.

പലരും പറഞ്ഞപ്പോഴാണ് താൻ ഈ സാമ്യം ശ്രദ്ധിച്ചതെന്ന് എസ്എൻ സ്വാമി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. എല്ലാം യാദൃശ്ചികമാണ്. പത്തിരുപത് വർഷം മുൻപാണ് ഈ കഥ താൻ എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Delhi Blast: ഒടുവിൽ ഇക്കോസ്‌പോർട്ട് കണ്ടെത്തി; പൊലീസ് തിരയുന്ന ചുവന്ന കാർ ഫരീദാബാദിൽ തന്നെ

ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് തിരഞ്ഞിരുന്ന ചുവന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് കാര്‍ ഫരീദാബാദില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹി സ്‌ഫോടനത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഡോക്ടർ ഉമർ മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇത്. ഫരീദാബാദിൻ്റെ പ്രാന്തപ്രദേശത്തുള്ള ഖണ്ഡാവലി ഗ്രാമത്തിലെ ഒരു ഫാംഹൗസിൽ നിന്ന് കാർ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഉമറിൻ്റെ സുഹൃത്തിൻ്റേതാണ് ഈ ഫാം ഹൗസ് എന്നും റിപ്പോർട്ടുകളിൽ പറയുന്നു.

DL10 CK 0458 എന്നതാണ് വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ. കാർ പിടിച്ചെടുത്ത പോലീസ് ഇത് ഫോറൻസിക് പരിശോധനയ്ക്കായി അന്വേഷണ ഏജൻസിക്ക് കൈമാറി. ഫരീദാബാദ് പൊലീസ്‌ വക്താവ് യശ്പാൽ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ