Delhi Blast: ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ പാകിസ്ഥാന്‍; വെളിപ്പെടുത്തലുമായി പാക് പത്രപ്രവര്‍ത്തകന്‍
Pakistan Behind Delhi Blast: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ കുല്‍ഗാം സ്വദേശി തജാമുള്‍ അഹമ്മദ് മാലികാണ് അറസ്റ്റിലായത്. എസ്എച്ച്എംഎസ് ആശുപത്രിയിലെ ജീവനക്കാരനാണ് ഇയാള്‍.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പാകിസ്ഥാന്‍ സൈന്യമെന്ന് പാക് പത്രപ്രവര്‍ത്തകന്‍. പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകനായ താഹ സിദ്ദിഖിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡല്‍ഹിയിലും ഇസ്ലാമാബാദിലും നടന്ന കാര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ സൈന്യമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പാകിസ്ഥാന്‍ സൈന്യം തങ്ങളുടെ സമ്പത്ത് എന്ന് വിശേഷിപ്പിക്കുന്ന ചാവേര്‍ ബോംബുകള്‍ ഉപയോഗിച്ച് രണ്ട് നഗരങ്ങളിലും ആക്രമണം നടത്തി. ഇസ്ലാമിക ഭീകരതയെ ആഭ്യന്തര, വിദേശ നയ ഉപകരണമായാണ് പാകിസ്ഥാന്‍ ഉപയോഗിക്കുന്നത്. ഇത് ജനറല്‍മാര്‍ തടയുന്നത് വരെ ദക്ഷിണേഷ്യയില്‍ സമാധാനം ഉണ്ടാകില്ലെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ സിദ്ദിഖി പറഞ്ഞു.
അതേസമയം, ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ കുല്‍ഗാം സ്വദേശി തജാമുള്‍ അഹമ്മദ് മാലികാണ് അറസ്റ്റിലായത്. എസ്എച്ച്എംഎസ് ആശുപത്രിയിലെ ജീവനക്കാരനാണ് ഇയാള്‍. തജാമുള്‍ അഹമ്മദിനെ ചോദ്യം ചെയ്യുന്നതില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസിന്റെ നിഗമനം.




ഇസ്ലാമാബാദ് സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ ഇന്ത്യ തള്ളി. ഷഹബാസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യാജമായ കഥകള്‍ മെനയുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലോകരാജ്യങ്ങള്‍ക്ക് യാഥാര്‍ഥ്യമറിയാം, അവര്‍ ഒരിക്കലും പാക് തന്ത്രങ്ങളില്‍ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രതികരിച്ചു. സൈനിക ശക്തി രാജ്യത്ത് നടത്തുന്ന ഭരണഘടന അട്ടിമറിയില്‍ നിന്നും അധികാര കൈയ്യേറ്റത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് പാകിസ്ഥാന്‍ കഥകള്‍ മെനയുന്നത്. ഇതവരുടെ പതിവ് രീതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.