Vijay- Sangeetha Divorce: ‘കുടുംബത്തെ നശിപ്പിച്ചവൾ അത് നീയാണ്’; വിജയ്- സംഗീത ഡിവോഴ്സ്, പഴി തൃഷയ്‌ക്ക്, സൈബറാക്രമണം രൂക്ഷം
Trisha Faces Cyber Attack: ഒരു കുടുംബത്തെ നശിപ്പിച്ചവൾ... അത് നീങ്ക താ' എന്നാണ് പലരും കമന്റുകളിൽ പറയുന്നത്. ' സംഗീത പറഞ്ഞ ആ നടി നിങ്ങൾ തന്നെയാണ്. എന്നാലും രാഷ്ട്രീയത്തിൻ്റെ പീക്ക് ലെവലിൽ നിൽക്കുമ്പോൾ വിജയ് അണ്ണനോട് ഈ ചതി വേണ്ടായിരുന്നു, വിജയ് അണ്ണന്റെ ജീവിതം നശിപ്പിച്ചതിന് അഭിനന്ദനങ്ങൾ, അപ്പോ പുരിയലേ..ഇപ്പോ പുരിയിത്
നടൻ വിജയിയുടെയും സംഗീതയുടെയും വിവാഹമോചന വാർത്തകൾ ചൂടുപിടിക്കുന്നതിനിടെ നടി തൃഷയ്‌ക്കെതിരെ വൻ സൈബർ ആക്രമണം. വിജയിയുടെ രാഷ്ട്രീയ ഭാവിയ്ക്കും വ്യക്തി ജീവിതത്തിലും വലിയ തിരിച്ചടിയായിരിക്കുകയാണ് സംഗീതയുടെ വിവാഹമോചന ഹർജി. പ്രമുഖ നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന് സംഗീത പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആ നടി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്.
അടുത്തിടെയായി വിജയ്ക്കൊപ്പം തൃഷയുടെ പേര് ഉയർന്നുവന്നിരുന്നു. ഡിവോഴ്സ് വാർത്ത പുറത്തുവന്നതോടെ പലരും ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് തൃഷയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. താരത്തിൻ്റെ സോഷ്യൽ മീഡിയ പേജുകളിലെ കമൻ്റ് ബോക്സുകളിൽ വൻ അധിക്ഷേപ പരാമർശങ്ങളാണ് ഉയരുന്നത്. കടുത്ത ഭാഷയിലാണ് ആരോപണങ്ങളും വിമർശന കമന്റുകളും ആരാധകരിൽ നിന്ന് വരുന്നത്.
ALSO READ: ദളപതി വിജയ്‌യും സംഗീതയും വേർപിരിയുന്നു? ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി നൽകിയെന്ന് റിപ്പോർട്ട്
‘ഒരു കുടുംബത്തെ നശിപ്പിച്ചവൾ… അത് നീങ്ക താ’ എന്നാണ് പലരും കമന്റുകളിൽ പറയുന്നത്. ‘ സംഗീത പറഞ്ഞ ആ നടി നിങ്ങൾ തന്നെയാണ്. എന്നാലും രാഷ്ട്രീയത്തിൻ്റെ പീക്ക് ലെവലിൽ നിൽക്കുമ്പോൾ വിജയ് അണ്ണനോട് ഈ ചതി വേണ്ടായിരുന്നു, വിജയ് അണ്ണന്റെ ജീവിതം നശിപ്പിച്ചതിന് അഭിനന്ദനങ്ങൾ, അപ്പോ പുരിയലേ..ഇപ്പോ പുരിയിത്’, തുടങ്ങി തീർത്തും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കമൻ്റുകൾ പെരുകുന്നത്. ‘ജസ്റ്റിസ് ഫോർ സംഗീത’ എന്ന ഹാഷ്ടാഗുമായും ഒരുവിഭാഗം രംഗത്തുണ്ട്.
എന്നാൽ ചിലർ വിമർശിക്കുമ്പോൾ തൃഷയെ പിന്തുണയ്ച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. എന്ത് ഉറപ്പിലാണ് സംഗീത പറഞ്ഞ നടി തൃഷ ആണെന്ന് പറയുന്നതെന്നാണ് നടിയെ പിന്തുണയ്ക്കുന്ന ആരാധകർ ചോദിക്കുന്നത്. മുൻപ് തിരുപ്പാച്ചി സിനിമയുടെ പ്രൊമോഷനിടെ തൃഷയെ കുറിച്ച് വിജയ് പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ നിറയുകയാണ്. അന്ന് വിജയ് പറഞ്ഞ ചില കാര്യങ്ങൾ മാത്രമെടുത്താണ് ട്രോളുകൾ നിറയുന്നത്.