AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ

Glamy Ganga About Her Marriage: കുട്ടിക്കാലം മുതൽ അച്ഛന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് ഗം​ഗയും അനിയത്തിയുമെല്ലാം വളർന്നത്. കഴിഞ്ഞ വർഷമാണ് ​ഗം​ഗ തൻ്റെ സ്വപ്നം ഭവനത്തിലേക്ക് താമസം മാറിയത്. അതുവരെ ഒറ്റമുറി വീട്ടിലാണ് ​ഗം​ഗയും കുടുംബവും താമസിച്ചിരുന്നത്.

Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Glamy GangaImage Credit source: Instagram (Glamy Ganga)
Neethu Vijayan
Neethu Vijayan | Published: 16 Mar 2026 | 10:04 AM

ബ്യൂട്ടി വ്ലോ​ഗർമാർക്കിടയിൽ യുട്യൂബറായ ​ഗ്ലാമി ​ഗം​ഗയ്ക്ക് വലിയ ആരാധകരാണുള്ളത്. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും സങ്കടങ്ങളും താണ്ടി കഠിനാധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന വീടും തൻ്റെ സമ്പാദ്യങ്ങളുമെല്ലാം ​ഗം​ഗ സ്വന്തമാക്കിയത്. കുട്ടിക്കാലം മുതൽ അച്ഛന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് ഗം​ഗയും അനിയത്തിയുമെല്ലാം വളർന്നത്. കഴിഞ്ഞ വർഷമാണ് ​ഗം​ഗ തൻ്റെ സ്വപ്നം ഭവനത്തിലേക്ക് താമസം മാറിയത്. അതുവരെ ഒറ്റമുറി വീട്ടിലാണ് ​ഗം​ഗയും കുടുംബവും താമസിച്ചിരുന്നത്.

അടുത്തിടെ ​ഗം​ഗയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സുഹൃത്തായ വിഷ്ണുവാണ് ​ഭാവിവരൻ. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടന്നത്. ഇപ്പോഴിതാ ​​​ആരാധകരുടെയെല്ലാം ചോദ്യങ്ങൾക്ക് ഗം​ഗ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചിതയായ അമ്മയെ വീണ്ടും ഒരു കല്യാണം കഴിപ്പിക്കാൻ പ്ലാനുണ്ടാ എന്നായിരുന്നു പ്രേക്ഷകരിൽ നിന്നും വന്ന ചോദ്യം.

ALSO READ: ‘ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു’; നിയമനടപടിയുമായി അനുമോൾ

രണ്ട്, മൂന്ന് വർഷം മുമ്പ് എനിക്ക് അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് അങ്ങനെ ഒരു തോന്നലില്ല. അമ്മയുടെ കാര്യത്തിൽ എന്റെ അനിയത്തി മാളു ഭയങ്കര പൊസസീവാണ്. മാളുവിന് അമ്മയെ ഒറ്റയ്ക്ക് തന്നെ വേണമെന്നാണ് ആ​ഗ്രഹം. മറ്റാരെയും അമ്മ സ്നേഹിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. ഞങ്ങൾ കല്യാണം കഴിച്ച് പോയാൽ‌ അമ്മ ഒറ്റയ്ക്കാവില്ലേയെന്ന് ചോദിച്ചാൽ അമ്മയ്ക്ക് പോളോയും അച്ചുവുമുണ്ട് (വളർത്ത്മൃ​ഗം) എന്നാണ് അവളുടെ മറുപടി.

മാളുവിനും കല്യാണം കഴിക്കാൻ താല്പര്യം കുറവാണ്. കല്യാണം കഴിഞ്ഞശേഷം വീട്ടുകാരെ എല്ലാം ഉപേക്ഷിച്ച് ചെറുക്കൻ്റെ വീട്ടിൽ പോകാനുള്ള ഇഷ്ടം അവൾക്കില്ല. അമ്മയേയും അനിയത്തിയേയും വിട്ട് ഞാൻ മാറി നിന്നിട്ടുണ്ട്. എന്റെ അമ്മയ്ക്ക് അടുത്തുള്ള ചായക്കടയിൽ പോയി !രു ചായ കുടിക്കാൻ പോലും താൽപര്യമില്ലാത്തയാളാണ്.

വീണ്ടും ഒരു വിവാഹത്തിന് താൽപര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ ​ഇപ്പോഴുള്ള സമാധാന ജീവിതം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യുമെന്നാണ് അമ്മ നൽകിയ മറുപടി. ജീവിതത്തിൽ എന്തിനെ എങ്കിലും ഓർത്ത് റി​ഗ്രറ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് തന്റെ വിവാഹമാണന്നാണ് അമ്മയുടെ അഭിപ്രായമെന്നും ​ഗം​ഗ പറഞ്ഞു.

Follow Us