I’m Game OTT : 40 ദിവസം കഴിഞ്ഞു, വലതും നടക്കുവോ? ഐ ആം ഗെയിം ഒടിടി റിലീസ് എപ്പോൾ, എവിടെ?
I'm Game Malayalam Movie OTT Updates : സെപ്റ്റംബർ മൂന്നിനാണ് ദുൽഖർ സൽമാൻ്റെ ഐ ആം ഗെയിം ചിത്രം തിയറ്ററിൽ എത്തിയത്. തിയറ്ററിൽ റിലീസായി 40 ദിവസം പിന്നിട്ടിട്ടും ദുൽഖൽ സൽമാൻ ചിത്രത്തിൻ്റെ ഒടിടി സംബന്ധിച്ചുള്ള യാതൊരു അറിയിപ്പും ഇതുവരെ ഔദ്യോഗികമായി വന്നിട്ടില്ല.
ഓണത്തിനും അതിന് ശേഷം സെപ്റ്റംബർ മാസത്തിലും തിയറ്ററിൽ എത്തിയ സിനിമകളുടെ ഒടിടി റിലീസ് അപ്ഡേറ്റുകൾ തുടരെയാണ് പുറത്ത് വരുന്നത്. എന്നാൽ അതിൽ ദുൽഖർ സൽമാൻ ഐ ആം ഗെയിം സിനിമയുടെ ഒരു അറിയിപ്പും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിനിമ റിലീസായി ഏകദേശം 40 ദിവസം പിന്നിട്ടിട്ടും ചിത്രത്തിൻ്റെ ഒടിടി റിലീസ് യാതൊരു അറിയിപ്പുമുണ്ടാകാത്തതിനാൽ ആശങ്കയിലാണ് ആരാധകർ. ചിത്രം എന്ന് ഇനി ഒടിടിയിൽ റിലീസാകുമെന്ന് പരിശോധിക്കാം,
ഐ ആം ഗെയിം ഒടിടി എപ്പോൾ, എവിടെ?
ഐ ആം ഗെയിം സിനിമയുടെ ഒടിടി ഡിലോ അത് സംബന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പോ റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിലെ ചില ഊഹപോഹങ്ങൾ വെച്ച് സിനിമയുടെ ഒടിടി അവകാശത്തിനായി രണ്ട് പ്ലാറ്റ്ഫോമുകളാണ് നിലവിലുള്ളത്. ഒന്ന് സീ ഗ്രൂപ്പിൻ്റെ സീ5 മറ്റേത് സോണി നെറ്റ്വർക്കിൻ്റെ സോണി ലിവുമാണ്. നെറ്റ്ഫ്ലിക്സ്, ജിയോ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകൾ ഏകദേശം ഐ ആം ഗെയിം ഉപേക്ഷിച്ച മട്ടാണ്. സീ5 ഐ ആം ഗെയിമിനായി നിലവിൽ മുൻപന്തിയിലുള്ളത്. എന്നിരുന്നാലും ഐ ആം ഗെയിം സിനിമ ഏത് ഒടിടി പ്ലാറ്റ്ഫോം സ്വന്തമാക്കിയെന്നുള്ള ഔദ്യോഗികമായ അറിയിപ്പിനായി കാത്തിക്കാം.
ALSO READ : Upcoming Malayalam OTT Releases : ഇനിയുമുണ്ട് ഒരുപാട്! ഒക്ടോബറിലെ ഒടിടി റിലീസുകൾ
ഐ ആം ഗെയിം സിനിമ
ആർഡിഎക്സ് എന്ന സിനിമയ്ക്ക് നിഹാസ് ഹിദായത്ത് ഒരുക്കിയ ചിത്രമാണ് ഐ ആം ഗെയിം. ചൂത് കളിയും വാതുവെയ്പ്പും പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം. ദുൽഖറിൻ്റെ തന്നെ സിനിമ നിർമാണ കമ്പനിയായ വേഫാറെർ ഫിലിംസിൻ്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന് പുറമെ കായദു ലോഹർ, മിസ്കിൻ, ആൻ്റണി വർഗീസ്, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട്, കതിർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.
സംവിധായകൻ നിഹാസ് ഹിദായത്തിൻ്റെ കഥയ്ക്ക് സജീർ ബാബയും ബിലാൽ മൊയ്തവും ഇസ്മൈൽ അബൂബക്കറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ്, സജീർ ബാബ എന്നിവർ ചേർന്നാണ് സിനിമയുടെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജേക്ക്സ് ബിജോയിയാണ് സംഗീതം നൽകിട്ടുള്ളത്. ചമ്മൻ ചാക്കോയാണ് എഡിറ്റർ.
English Summary
Dulquer Salmaan I’m Game Movie OTT Release Expecting Soon. As Per Social Media Rumours Two Platforms Trying To Get I’m Game OTT Rights. But Not Yet Confirmed