AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jailer 2: ദശമൂലം ദാമുവിൽ നിന്ന് ജയിലറിലെ ദിലീപിലേക്ക്! സാക്ഷാൽ രജനിയുടെ വില്ലനായി സുരാജ് വരുമ്പോൾ

Suraj Venjaramoodu - From Dashamoolam Damu to Jailer 2 Villain: ഇന്ത്യൻ സിനിമ പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് നായകനായ ജയിലർ 2 തിയേറ്ററുകളിൽ എത്താൻ ഇനി വെറും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഒക്ടോബർ 15ന് പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലർ രണ്ടു ദിവസം മുമ്പാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മലയാളികളെ സംബന്ധിച്ചിടത്തോളം ഈ സിനിമ ഏറെ പ്രതീക്ഷ നൽകുന്നതാണ്.

Jailer 2: ദശമൂലം ദാമുവിൽ നിന്ന് ജയിലറിലെ ദിലീപിലേക്ക്!  സാക്ഷാൽ രജനിയുടെ വില്ലനായി സുരാജ് വരുമ്പോൾ
Suraj Venjaramoodu, Rajinikanth Image Credit source: Screen Grab
Amal KV
Amal KV | Updated On: 09 Oct 2026 | 12:27 AM

ഇന്ത്യൻ സിനിമ പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് നായകനായ ജയിലർ 2 തിയേറ്ററുകളിൽ എത്താൻ ഇനി വെറും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഒക്ടോബർ 15ന് പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലർ രണ്ടു ദിവസം മുമ്പാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മലയാളികളെ സംബന്ധിച്ചിടത്തോളം ഈ സിനിമ ഏറെ പ്രതീക്ഷ നൽകുന്നതാണ്. കാമിയോ റോളിൽ എത്തുന്ന മോഹൻലാലിന് പുറമേ, സിനിമയിലെ പ്രധാന വില്ലൻ വേഷത്തെ സുരാജ് വെഞ്ഞാറമൂട് ആണ് കൈകാര്യം ചെയ്യുന്നത്.

ചട്ടമ്പി നാടിലെ ദശമൂലം ദാമു എന്ന പ്രേക്ഷകരെ ചിരിപ്പിക്കുന്ന കോമാളി വില്ലൻ വേഷത്തിൽ നിന്ന് ഇന്ത്യൻ സിനിമയുടെ തലൈവർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാക്ഷാൽ രജനീകാന്തിന്റെ വില്ലനായി സുരാജ് എത്തുമ്പോൾ സ്വാഭാവികമായും പ്രേക്ഷകരിൽ വലിയ ആകാംക്ഷ ഉണ്ടാകും. ഇതിനുമുമ്പും നെഗറ്റീവ് കഥാപാത്രങ്ങൾ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും ഉത്തരമൊരു മാസ് ആക്ഷൻ സിനിമയിലെ വില്ലൻ വേഷം ഇതിനുമുമ്പ് അദ്ദേഹം ചെയ്തിട്ടില്ല. ദിലീപ് എന്നാണ് സിനിമയിലെ സുരാജിന്റെ കഥാപാത്രത്തിന്റെ പേര്.

Also Read: ആ കാറിലുള്ളത് ആരാ… ജയിലർ 2 ട്രെയിലറിൽ ഹൃത്വിക് റോഷനെ തിരഞ്ഞ് പ്രേക്ഷകർ

ജയിലർ ഒന്നാംഭാഗത്തിൽ പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്തത് മലയാളി കൂടിയായ വിനായകൻ ആയിരുന്നു. വിനായകന്റെ വർമ്മൻ എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഓർക്കുന്നുണ്ട്. സൂപ്പർസ്റ്റാർ രജനീകാന്തിനോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രതിനായക പെർഫോമൻസ് ആണ് വിനായകൻ കാഴ്ചവച്ചിരുന്നത്. നായകന്റെ ഡയലോഗുകൾ ഒപ്പം തന്നെ വില്ലന്റെ സംഭാഷണവും ഇപ്പോഴും ആവർത്തിച്ച് ഉപയോഗിക്കപ്പെടുന്നുണ്ട്.

അങ്ങനെ നോക്കുമ്പോൾ വിനായകൻ ജയിലർ ഒന്നാം ഭാഗത്തിലൂടെ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ബെഞ്ച് മാർക്കിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കണം രണ്ടാം ഭാഗത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ വില്ലൻ പെർഫോമൻസ്. ട്രെയിലർ നൽകുന്ന സൂചന അനുസരിച്ച് ഇതുവരെ കാണാത്ത രീതിയിലുള്ള സുരാജിന്റെ വില്ലനിസം ജയിലർ 2 ൽ കാണാനാകും എന്നുറപ്പിക്കുകയാണ് ആരാധകർ. ഇതിനോടൊപ്പം തന്നെ മോഹൻലാലിന്റെ കാമിയോ പെർഫോമൻസിനായും മലയാളി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ്. മോഹൻലാലിന് പുറമെ വിദ്യ ബാലൻ ഉൾപ്പെടെ നിരവധി സൂപ്പർ താരങ്ങളും സിനിമയുടെ ഭാ​ഗമാണ്. മലയാളത്തിൽ നിന്നും ഒരുപിടി താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

English Summary

Only a few days remain until the theatrical release of Jailer 2, starring Rajinikanth a film eagerly awaited by Indian audiences. The makers released the trailer two days ago, ahead of the film’s October 15 release. For the Malayali audience, this movie holds great promise.

Follow Us