AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jailer 2 : ബോക്സ് ഓഫീസിലും ‘ഒരു തലൈവൻ താൻ’, നാലാം ദിനം ജയിലർ 2 – 400 കോടി ക്ലബ്ബിലേക്ക്

Jailer 2 Latest Box Office Collection Reports: രജനികാന്ത് നായകനായ ജയിലർ രണ്ടാം ഭാഗം തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കി മുന്നേറുകയാണ്. ആദ്യം മൂന്ന് ദിവസത്തെ സിനിമയുടെ ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം 317.15 കോടി രൂപയാണ് സിനിമ നേടിയത്. നാലാം ദിവസമായ ഞായറാഴ്ചയിലെ കൂടി കറക്കുപുറത്ത് വരുമ്പോൾ സിനിമ 400 കോടി ക്ലബ്ബിലേക്ക് കടക്കും എന്നാണ് ആരാധകരും അണിയറ പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.

Jailer 2 : ബോക്സ് ഓഫീസിലും ‘ഒരു തലൈവൻ താൻ’, നാലാം ദിനം ജയിലർ 2 – 400 കോടി ക്ലബ്ബിലേക്ക്
Rajnikanth In Jailer MovieImage Credit source: Screen Grab
Amal KV
Amal KV | Updated On: 18 Oct 2026 | 08:50 PM

രജനികാന്ത് നായകനായ ജയിലർ രണ്ടാം ഭാഗം തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കി മുന്നേറുകയാണ്. ആദ്യം മൂന്ന് ദിവസത്തെ സിനിമയുടെ ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം 317.15 കോടി രൂപയാണ് സിനിമ നേടിയത്. നാലാം ദിവസമായ ഞായറാഴ്ചയിലെ കൂടി കറക്കുപുറത്ത് വരുമ്പോൾ സിനിമ 400 കോടി ക്ലബ്ബിലേക്ക് കടക്കും എന്നാണ് ആരാധകരും അണിയറ പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.

ട്രേഡ് ട്രാക്കറായ സാക്‌നിൽക് റിപ്പോർട്ടുകൾ അനുസരിച്ച്, ചിത്രം ശനിയാഴ്ച മാത്രം ഇന്ത്യയിൽ നിന്ന് 47.80 കോടി രൂപ നെറ്റ് കളക്ഷൻ നേടിട്ടുണ്ട്. രാജ്യത്തുടനീളം മൂന്നാം ദിനത്തിൽ14,604 ഷോകളാണ് ഇന്ത്യയിൽ നടന്നത്. ഇതിൽ തമിഴ് പതിപ്പാണ് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയത്. തമിഴ് പതിപ്പ് 7,802 ഷോകളിൽ നിന്ന് 34.60 കോടി രൂപയും തെലുങ്ക് പതിപ്പ് 2,100 ഷോകളിൽ നിന്ന് 8.50 കോടി രൂപയും ഹിന്ദി പതിപ്പ്: 4,554 ഷോകളിൽ നിന്ന് 4.25 കോടി രൂപയും സ്വന്തമാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി വരെ ജയിലർ 2 ഇന്ത്യയിൽ നിന്ന് 21.60 കോടി രൂപ നെറ്റ് കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 165.65 കോടി രൂപയായും ഗ്രോസ് കളക്ഷൻ 194.49 കോടി രൂപയായും ഉയർന്നിട്ടുണ്ട്.

Also Read: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ

റിലീസ് ദിവസമായ ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 59.70 കോടി രൂപ നെറ്റ് കളക്ഷനാണ് നെൽസൺ സംവിധാനം ചെയ്ത ഈ മാസ്സ് എന്റർടെയ്നർ നേടിയത്. രണ്ടാം ദിവസം 37.10 കോടി രൂപയും സ്വന്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണമാണ് റിലീസിന്റെ തുടക്കത്തിൽ തന്നെ ആ​ഗോള കളക്ഷൻ 300 കോടി കടക്കാൻ ചിത്രത്തെ മുഖ്യമയായും സഹായിച്ചത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് നിറ‍ഞ്ഞാടുന്ന സിനിമയിൽ മോഹൻലാൽ, ശിവരാജ്കുമാർ, രമ്യ കൃഷ്ണൻ, വിജയ് സേതുപതി, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി തുടങ്ങി വലിയൊരു താരനിരയാണ് അണി നിരക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

സിനിമക്ക് ഈ വിധമുള്ള പിന്തുണ നൽകുന്നതിന് സംവിധായകൻ നെൽസൺ പ്രേക്ഷകരോട് നന്ദി പറഞ്ഞരിക്കുകയാണ്. തിയേറ്ററുകൾ ഇളകിമറിയുകയാണ്! തലൈവരുടെ മാജിക്കിന്റെ ആവേശം ഒരു രക്ഷയുമില്ല. ജയിലർ 2-ന് നൽകിയ അതിശയകരമായ സ്നേഹത്തിനും സ്വീകാര്യതയ്ക്കും പ്രിയപ്പെട്ട പ്രേക്ഷകർക്ക് നന്ദി, എന്ന് നെൽസൺ എക്സിൽ കുറിച്ചു. രജനികാന്തിനും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അദ്ദേഹ ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

English Summary

Jailer 2, starring Rajinikanth, is taking theaters by storm. According to box office figures for the first three days, the film has grossed 317.15 crore. Fans and the film’s crew expect it to enter the ₹400 crore club once the figures for the fourth day Sunday are factored in.

Follow Us