AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jailer 2: ജയിലർ 2 ആദ്യ ദിനം തന്നെ 100 കോടിയിലേക്ക്, ഇതിനകം വിറ്റുപോയത് 15 ലക്ഷം ടിക്കറ്റുകൾ

Rajinikanth's Jailer 2 Opening Day Updates: ജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ഒക്ടോബർ 15 ( നാളെ) നാണ് തീയറ്ററുകളിൽ റിലീസിന് എത്തുന്നത്. വേൾഡ് വൈഡ് റിലീസായി എത്തുന്ന സിനിമയ്ക്ക് വമ്പൻ വരവേൽപ്പ് നൽകാൻ തയ്യാറെടുത്തിരിക്കുകയാണ് ആരാധകർ. ബോക്സ് ഓഫീസിൽ ജയിലർ തരംഗം തീർക്കും എന്ന പ്രതീക്ഷയിലാണ് സിനിമാലോകം. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് റിലീസിന് മുന്നേ തന്നെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഏകദേശം 15 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്.

Jailer 2: ജയിലർ 2 ആദ്യ ദിനം തന്നെ 100 കോടിയിലേക്ക്,  ഇതിനകം വിറ്റുപോയത് 15 ലക്ഷം ടിക്കറ്റുകൾ
Jailer 2 MovieImage Credit source: Screen Grab
Amal KV
Amal KV | Updated On: 14 Oct 2026 | 09:13 PM

ജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ഒക്ടോബർ 15 ( നാളെ) നാണ് തീയറ്ററുകളിൽ റിലീസിന് എത്തുന്നത്. വേൾഡ് വൈഡ് റിലീസായി എത്തുന്ന സിനിമയ്ക്ക് വമ്പൻ വരവേൽപ്പ് നൽകാൻ തയ്യാറെടുത്തിരിക്കുകയാണ് ആരാധകർ. ബോക്സ് ഓഫീസിൽ ജയിലർ തരംഗം തീർക്കും എന്ന പ്രതീക്ഷയിലാണ് സിനിമാലോകം. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് റിലീസിന് മുന്നേ തന്നെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഏകദേശം 15 ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ റിലീസ് ദിവസത്തിൽ തന്നെ 100 കോടി ഗ്രോസ് കളക്ഷൻ ജയിലർ 2 നേടുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

ഒരിക്കൽ കൂടി മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് എത്തുമ്പോൾ ആരാധകർക്ക് മാത്രമല്ല മുഴുവൻ സിനിമ പ്രേമികൾക്കും അത് ആവേശമാണ്. ജയിലർ ഒന്നാം ഭാഗത്തിന്റെ വൻവിജയമാണ് പുതിയ ഭാഗത്തിന് ഇത്രയധികം ഹൈപ്പ് നൽകുന്നത്. ഒരു രജനീകാന്ത് ചിത്രം എന്നതിന് അപ്പുറത്തേക്ക് ആണ് ജയിലറിന് കിട്ടുന്ന സ്വീകാര്യത. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിൽ നിന്ന് മാത്രം 57 കോടി രൂപയിൽ അധികമാണ് അഡ്വാൻസ് ബുക്കിങ്ങിലൂടെ സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ഇവിടെ മാത്രമല്ല ഇന്ത്യക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 25 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: മറ്റുള്ളവർക്കും പ്രേരണയാകട്ടെ 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന

രജനികാന്തിന്റെ മാസ് ആക്ഷൻ സിനിമ എന്നതിന് പുറമേ ജയിലറിന് ഒരു പാൻ ഇന്ത്യൻ പരിവേഷം നൽകുന്നത് സിനിമയുടെ കഥയും കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്ന താരങ്ങളുമാണ്. ഇന്ത്യൻ സിനിമയുടെ ഒരു പരിച്ഛേദം തന്നെ ജയിലറിൽ അണിനിരക്കുന്നുണ്ട്. ആദ്യ ഭാഗത്തിൽ മോഹൻലാൽ ഉൾപ്പെടെയുള്ള വൻ താരനിരയാണ് ഉണ്ടായിരുന്നത് എങ്കിൽ, രണ്ടാം ഭാഗത്തിൽ വിദ്യാബാലൻ അടക്കമുള്ള ബോളിവുഡ് താരങ്ങളും അണിനിരക്കുന്നു.

ആരാധകർ ഏറ്റവും അധികം കാത്തിരിക്കുന്നത് സിനിമയിൽ കാമിയോ റോളിൽ ഹൃതിക് റോഷൻ ഉണ്ടാകുമോ എന്നുള്ളതിലാണ്. സിനിമയുടെ അണിയറ പ്രവർത്തകരോ സംവിധായകനോ നിർമ്മാതാക്കളോ ഇതുവരെ അക്കാര്യം സംബന്ധിച്ച് യാതൊരുവിധ അപ്ഡേറ്റും നൽകിയിട്ടില്ല. മലയാളികളെ സംബന്ധിച്ചിടത്തോളവും ജയിലർ ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന സിനിമയാണ്. കാമിയോ റോളിൽ എത്തുന്ന മോഹൻലാലും വില്ലൻ വേഷത്തിൽ വരുന്ന സുരാജ് വെഞ്ഞാറമൂടും ഉൾപ്പെടെ മറ്റു നിരവധി മലയാള അഭിനേതാക്കളും സിനിമയിലുണ്ട്.

English Summary

Jailer 2, directed by Nelson Dilipkumar and starring Rajinikanth, is set to hit theaters October 15. Fans are gearing up to give a grand welcome to the film, which is releasing worldwide. According to reports, over 1.5 million tickets have already been sold through advance booking ahead of the release.

Follow Us