AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

I’m Game OTT : ജിയോ ഹോട്ട്സ്റ്റാറോ അതോ സീ5-വോ? ഐ ആം ഗെയിം ഒടിടിയിൽ എവിടെ എത്തും?

I'm Game Malayalam Movie OTT Updates : ഓണത്തിന് ശേഷം സെപ്റ്റംബർ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ദുൽഖർ സൽമാൻ്റെ ഐ ആം ഗെയിം. സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. നിലവിൽ രണ്ട് പ്ലാറ്റ്ഫോമുകളെ ചുറ്റിപ്പറ്റിയാണ് ഐ ആം ഗെയിം ഒടിടി സാധ്യതകൾ ചർച്ചയാകുന്നത്.

I’m Game OTT : ജിയോ ഹോട്ട്സ്റ്റാറോ അതോ സീ5-വോ? ഐ ആം ഗെയിം ഒടിടിയിൽ എവിടെ എത്തും?
I'm Game OttImage Credit source: Dulquer Salman Facebook
Jenish Thomas
Jenish Thomas | Updated On: 13 Oct 2026 | 11:08 PM

തിയറ്ററിൽ റിലീസായി 40 ദിവസം പിന്നിട്ടിട്ടും ദുൽഖർ സൽമാൻ്റെ ഐ ആം ഗെയിം സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ഒന്നും ഉണ്ടായിട്ടില്ല. നിലവിൽ ഏതാനും ചില ഒടിടി പ്ലാറ്റ്ഫോമുകളെ ചുറ്റിപ്പറ്റി ഐ ആം ഗെയിം സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച് റിപ്പോർട്ടുകൾ വിരുന്നുണ്ടെങ്കിലും ഇവയൊന്നും ദുൽഖർ സൽമാൻ ചിത്രത്തിൻ്റെ അണിയറപ്രവർത്തകരോ, ഒടിടി പ്ലാറ്റ്ഫോമുകളോ സ്ഥിരീകരിച്ചിട്ടില്ല. യഥാർഥത്തിൽ എന്താണ് ഐ ആം ഗെയിം സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള പ്രതിസന്ധി, പരിശോധിക്കാം…

ഐ ആം ഗെയിം ഒടിടി

ഓണം കഴിഞ്ഞ് സെപ്റ്റംബർ മൂന്നിനാണ് ഐ ആം ഗെയിം സിനിമ തിയറ്ററിലെത്തുന്നത്. ദുൽഖറിനെ പോലെ തെന്നിന്ത്യയിൽ മികച്ച മാർക്കറ്റ് വാല്യൂ ഉള്ള താരത്തിൻ്റെ സിനിമയുടെ ഒടിടി സാറ്റ്ലൈറ്റ് അവകാശങ്ങളുടെ വിൽപ്പന ചിത്രത്തിൻ്റെ തിയറ്റർ റിലീസിന് മുമ്പ് നടന്നില്ല. സാധാരണയായി തിയറ്ററിൽ റിലീസായ 40 ദിവസം സർക്കിൾ പിന്നിട്ടതിന് ശേഷമാണ് ശ്രദ്ധേയമായ സിനിമകൾ മിക്കതും ഒടിടിയിലേക്കെത്തുന്നത്. ദുൽഖർ ചിത്രത്തിൻ്റെ കാര്യത്തിൽ 40 ദിവസം പിന്നിട്ടിട്ടും ഒടിടി റിലീസ് സംബന്ധിച്ച് ഒരു തരത്തിലുള്ള സൂചനയും പുറത്ത് വന്നിട്ടില്ല. ഇത് ആരാധകർക്കിടയിൽ ഒരു ആശങ്കയായി മാറിയിരിക്കുകയാണ്.

ALSO READ : Upcoming Malayalam OTT Releases : ഇനിയുമുണ്ട് ഒരുപാട്! ഒക്ടോബറിലെ ഒടിടി റിലീസുകൾ

ഐ ആം ഗെയിം ഒടിടിക്കായി രണ്ട് പ്ലാറ്റ്ഫോമുകൾ

എന്നാൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ചില റിപ്പോർട്ടുകൾ പ്രകാരം ദുൽഖർ സൽമാൻ സിനിമയ്ക്കായി രണ്ട് പ്രമുഖ പ്ലാറ്റ്ഫോമുകളാണ് മുൻപന്തിയിലുള്ളത്. ഒന്ന് റിലയിൻസിൻ്റെ ഉടമസ്ഥതയിലുള്ള ജിയോ ഹോട്ട്സ്റ്റാറും രണ്ടാമത് സീ ഗ്രൂപ്പിൻ്റെ സീ5 ആണ്. കഴിഞ്ഞ ദിവസം സീ5നെ ചുറ്റിപ്പറ്റിയായിരുന്നു ഐ ആം ഗെയിം സിനിമയുടെ ഒടിടി അവകാശങ്ങൾ സംബന്ധിച്ചുള്ള സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ. എന്നാൽ ഇന്ന് മുതൽ സീ5ന് പകരം ജിയോ ഹോട്ട്സ്റ്റാറിൻ്റെ പേരാണ് കേൾക്കാനാകുന്നത്. എന്നാൽ ആരാണ് ദുൽഖർ ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നുള്ള കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല.

ഐ ആം ഗെയിം സിനിമ

ആർഡിഎക്സ് എന്ന സിനിമയ്ക്ക് നിഹാസ് ഹിദായത്ത് ഒരുക്കിയ ചിത്രമാണ് ഐ ആം ഗെയിം. ചൂത് കളിയും വാതുവെയ്പ്പും പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം. ദുൽഖറിൻ്റെ തന്നെ സിനിമ നിർമാണ കമ്പനിയായ വേഫാറെർ ഫിലിംസിൻ്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന് പുറമെ കായദു ലോഹർ, മിസ്കിൻ, ആൻ്റണി വർഗീസ്, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട്, കതിർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.

സംവിധായകൻ നിഹാസ് ഹിദായത്തിൻ്റെ കഥയ്ക്ക് സജീർ ബാബയും ബിലാൽ മൊയ്തവും ഇസ്മൈൽ അബൂബക്കറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ്, സജീർ ബാബ എന്നിവർ ചേർന്നാണ് സിനിമയുടെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജേക്ക്സ് ബിജോയിയാണ് സംഗീതം നൽകിട്ടുള്ളത്. ചമ്മൻ ചാക്കോയാണ് എഡിറ്റർ.

Follow Us