Akhil Marar Kerala Assembly Election Result: അഖിൽ മാരാർ ആശുപത്രിയിൽ! നിങ്ങൾ ആഘോഷിക്കൂ എന്ന് പ്രതികരണം
Akhil Marar Kerala Assembly Election Result: എല്ലാവരും വോട്ടെണ്ണൽ വീട്ടിൽ ആഘോഷമാക്കുമ്പോൾ തങ്ങളുടെ ആഘോഷം ആശുപത്രിയിൽ ആണെന്നും അഖില്‍മാരാർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എല്ലാവരും ഇലക്ഷന്റെ ആഘോഷത്തിൽ ആയിരിക്കും റിസൾട്ട് ഒക്കെ ആഘോഷിച്ചു ഞങ്ങളും ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും ഹാപ്പി ആഘോഷം എന്നും പങ്കുവെച്ച വീഡിയോയിൽ മാരാർ..........
കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃക്കാക്കരയിൽ ട്വന്റി 20 യുടെ സ്ഥാനാർത്ഥിയായിരുന്ന അഖിൽ മാരാർ ആശുപത്രിയിൽ. ആശുപത്രിയിൽ നിന്നുമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അഖിൽ. അദ്ദേഹത്തിന്റെ ഭാര്യയായ രാജലക്ഷ്മിയുടെ രോഗാവസ്ഥയെ തുടർന്നാണ് അഖിൽ വോട്ടെണ്ണൽ ദിനത്തിൽ ഇപ്പോൾ ആശുപത്രിയിൽ എത്തിയിരിക്കുന്നത്. എല്ലാവരും വോട്ടെണ്ണൽ വീട്ടിൽ ആഘോഷമാക്കുമ്പോൾ തങ്ങളുടെ ആഘോഷം ആശുപത്രിയിൽ ആണെന്നും അഖില്‍മാരാർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എല്ലാവരും ഇലക്ഷന്റെ ആഘോഷത്തിൽ ആയിരിക്കും റിസൾട്ട് ഒക്കെ ആഘോഷിച്ചു ഞങ്ങളും ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും ഹാപ്പി ആഘോഷം എന്നും പങ്കുവെച്ച വീഡിയോയിൽ മാരാർ പറയുന്നു.
വോട്ടെണ്ണൽ ദിനം ഞങ്ങൾ ആശുപത്രിയിലാണ് ആഘോഷിക്കുന്നത് അപ്പോൾ നിങ്ങളും ആഘോഷിച്ചു എന്നും അഖിൽമാരാർ കൂട്ടിച്ചേർത്തു. അതേസമയം എൻഡിഎ സ്ഥാനാർത്ഥിയായ അഖിൽ മാരാർ മത്സരിച്ച മണ്ഡലത്തിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. ഇത്തവണ ഏറ്റവും കൂടുതൽ സെലിബ്രിറ്റി സ്ഥാനാർത്ഥികളെ ഇറക്കിയത് ബി ജെപി തന്നെയായിരുന്നു. തുടക്കത്തിൽ വലിയ വിജയപ്രതീക്ഷ പങ്കുവെച്ച് അഖിൽ ഇപ്പോൾ താൻ പിന്നിൽ ആയതിനെക്കുറിച്ച് യാതൊന്നും തന്നെ പ്രതികരിച്ചിട്ടില്ല.
ALSO READ:തൃഷ തിരുപ്പതിയിലേക്കോ? നടിക്കും തമിഴ്നാടിനും ഇന്ന് സ്പെഷ്യൽ ഡേ
അതേസമയം കേരളത്തിൽ യുഡിഎഫ് വമ്പൻ മുന്നേറ്റമാണ് നേടുന്നത്. 100 സീറ്റിന്റെ ലീഡിലാണ് യുഡിഎഫ് തിളങ്ങുന്നത്. മാത്രമല്ല എൽഡിഎഫിനെ സംബന്ധിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന് പോലും വ്യക്തമായ ഒരു ഭൂരിപക്ഷം നേടാൻ സാധിക്കാത്ത അവസ്ഥയിലാണ് മുന്നേറുന്നത്. 2027 വോട്ടുകൾക്കാണ് പിണറായി വിജയൻ പിന്നിൽ പോയത്. ആദ്യ റൗണ്ടിലും രണ്ടാം റൗണ്ടിലും പിണറായി പിന്നിലായിരുന്നു.. കൂടാതെ സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ചെമ്പിലോട് പഞ്ചായത്തിലും പിണറായിക്ക് അടി തെറ്റി.
മൂന്നാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും അത്യുഗ്രമായ പോരാട്ടം ആണ് കോൺഗ്രസ് കാഴ്ചവെച്ചത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങൾ ആയിട്ടുള്ള എല്ലാ ഫോട്ടോകളും തകർത്തിറങ്ങി കൊണ്ടാണ് കോൺഗ്രസ് മുന്നറിയത്. കരുത്തുറ്റ നേതാവായ പിണറായി വിജയനെ പോലും വോട്ടിനു മുൻനിർത്താൻ കോൺഗ്രസിന് സാധിച്ചിരിക്കുന്നു. അത്തരത്തിൽ വലിയ തിരിച്ചടിയാണ് കണ്ണൂരിലും പാർട്ടി നേരിട്ടിരിക്കുന്നത്. ആരോഗ്യ മന്ത്രിയായ കെ കെ ശൈലജക്ക് പോലും വ്യക്തമായ ഒരു ഭൂരിപക്ഷത്തോടെ കൂടിയുള്ള വിജയം കാഴ്ചവയ്ക്കാൻ സാധിക്കില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന ഒരു കാഴ്ച.
ENGLISH SUMMARY
Akhil Marar, who was the Twenty20 candidate in Thrikkakara, is in the hospital While the counting of votes is in progress in Kerala, . Akhil has shared a video from the hospital. Akhil has now reached the hospital on the counting day due to the illness of his wife Rajalakshmi.