AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hansika Krishna: ഹൻസികയുടെ ഇൻസ്റ്റ സബ്സ്ക്രിപ്ഷൻ വർദ്ധിപ്പിച്ചു, പിന്നിൽ ആ വീഡിയോ?

Hansika Krishna Video Controversy: ഇത് സബ്സ്ക്രൈബേഴ്സിന് വേണ്ടി പങ്കുവച്ച വീഡിയോ ആണെങ്കിലും, ഇപ്പോൾ മറ്റ് സമൂഹ മാധ്യമങ്ങളിലടക്കം വീഡിയോ ലീക്കായതാണ് നിലവിലെ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഹൻസികയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കുടുംബത്തിന് മൊത്തത്തിൽ ഈ വിമർശനം നേരിടുന്നുണ്ട്. എന്നാൽ ചലർ ഇത് എഐ ആണെന്നും ഹൻസികയല്ലെന്നുമാണ് പറയുന്നത്.

Hansika Krishna: ഹൻസികയുടെ ഇൻസ്റ്റ സബ്സ്ക്രിപ്ഷൻ വർദ്ധിപ്പിച്ചു, പിന്നിൽ ആ വീഡിയോ?
Hansika KrishnaImage Credit source: Instagram (Hansika Krishna)
Neethu Vijayan
Neethu Vijayan | Published: 08 May 2026 | 09:29 AM

മലയാളികൾക്ക് ഏറെ സുപരിചിതയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമാണ് കൃഷ്ണ കുമാറിൻ്റെ മകളായ ഹൻസിക കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും നാലാമത്തെ മകളായ ഹൻസിക, തന്റേതായ ശൈലിയിലൂടെയും സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള സുന്ദരിയാണ്. താരം തൻ്റെ യൂട്യൂബ് വീഡിയോകളിലൂടെയും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്. മലയാളികൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഏറെ സുപരിചിതമായ താര കുടുംബം കൂടിയാണ് നടൻ കൃഷ്ണ കുമാറിന്റേത്.

കൃഷ്ണകുമാറിനും ഭാര്യയായ സിന്ധുവിനും മക്കൾക്കും മികച്ച ഫോളോവേഴ്സുകളുള്ള യുട്യൂബ് ചാനലുകളും ഉണ്ട്. കൂട്ടത്തിലെ ഏറ്റവും ഇളയ കുട്ടിയായ ഹൻസിക സിനിമയിലേക്ക് ആദ്യചുവടുവയ്ക്കാൻ ഒരുങ്ങുകയാണെന്ന വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടിയോ കുടുംബമോ ഇതുവരെ ഔദ്യോദിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല.

തന്റെ കുടുംബത്തിലെ വിശേഷങ്ങളും ഒപ്പെ ജീവിതത്തിലെ സന്തോഷങ്ങളും ഫോട്ടോ ഷൂട്ടുകളുമെല്ലാം ഹൻസിക സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം ഏറെ സ്നേഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. എന്നാൽ ഇപ്പോൾ തന്റെ അക്കൗണ്ടിൽ ഹൻസിക പങ്കുവയ്ക്കാത്തൊരു വീഡിയോയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. എന്നാൽ ഹൻസികയുടെ സബ്സ്ക്രിപ്ഷനുള്ള ഇൻസ്റ്റയിലാണ് ഈ വീഡിയോ പങ്കുവച്ചത്. ബോൾഡ് ലുക്കിൽ, വിവിധ സ്റ്റൈലിലും ലുക്കിലും നിൽക്കുന്ന ഹൻസികയാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.

ALSO READ: ‘ആദ്യം അടുക്കള പണി, പിന്നെ അഭിനയം’; ഉപദേശിച്ച യുവതിക്ക് വായടപ്പിക്കുന്ന മറുപടിയുമായി ആലിസ് ക്രിസ്റ്റി

ഇത് സബ്സ്ക്രൈബേഴ്സിന് വേണ്ടി പങ്കുവച്ച വീഡിയോ ആണെങ്കിലും, ഇപ്പോൾ മറ്റ് സമൂഹ മാധ്യമങ്ങളിലടക്കം വീഡിയോ ലീക്കായതാണ് നിലവിലെ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഹൻസികയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കുടുംബത്തിന് മൊത്തത്തിൽ ഈ വിമർശനം നേരിടുന്നുണ്ട്. എന്നാൽ ചലർ ഇത് എഐ ആണെന്നും ഹൻസികയല്ലെന്നുമാണ് പറയുന്നത്. എന്നാൽ മറ്റ് ചിലർ മനപൂർവം വീഡിയോ ലീക്കാക്കിയതാണെന്ന തരത്തിലും വാദിക്കുന്നുണ്ട്.

ചിലരിത് ഹൻസിക അല്ലെന്നും അവൾ അങ്ങനെയുള്ള കുട്ടിയല്ലെന്നും പറയുമ്പോൾ, ഇത് യഥാർത്ഥ വീഡിയോയാണെന്ന് പറയുന്നവരാണ് ഏറെയും. കടുത്ത ഭാഷയിലാണ് പലരും വിമർശനം ഉന്നയിക്കുന്നത്. കാശ് ഉണ്ടാക്കാനുള്ള പെടാപാടാണിതെന്നും പറയുന്നുണ്ട്. ഇതിനിടയിൽ വീഡിയോ കാരണം ഹൻസികയുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടിയതും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സബ്സ്ക്രിപ്ഷൻ്റെ എണ്ണം കൂട്ടാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പരിഹാസത്തോടെയാണ് പറയുന്നത്.

ഇൻസ്റ്റാ​ഗ്രാമിൽ സബ്സ്ക്രിപ്ഷനുള്ള ഹൻസിക ഒരു മാസത്തേക്ക് ഇടാക്കുന്നത് 390 രൂപയാണ്. ആളുകളുടെ എണ്ണം കൂടിയപ്പോഴാണ് 299 രൂപയായിരുന്ന സബ്സ്ക്രിപ്ഷൻ തുക വർദ്ധിപ്പിച്ചത്. ഇതിനകം 1800ലധികം സബ്സ്ക്രൈബേഴ്സ് ആണ് ഹൻസികയ്ക്ക് ലഭിച്ചത്. വീഡിയോ ലീക്ക് ആയി ഒറ്റ ദിവസം കൊണ്ട് 700ലധികം സബ്സ്ക്രൈബേഴ്സ് ലഭിച്ചതായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. എന്തായാലും സംഭവത്തിൽ കൃഷ്ണകുമാറോ കുടുംബമോ ഹൻസികയോ ഇതുവരെ പ്രതികരണവുമായി എത്തിയിട്ടില്ല.

ഇൻസ്റ്റഗ്രാമിൽ 16 ലക്ഷം ഫോളോവേഴ്സുള്ള ഹൻസികയുടെ റീൽ വീഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഗ്ലാമറസ്സായുള്ള ഡാൻസ് വിഡിയോസ് ആണ് അധികവും ഹൻസിക പങ്കുവയ്ക്കാറുള്ളത്. അതേസമയം ‘ബാച്ച്ല‍ർ പാർട്ടി 2’ എന്ന സിനിമയിലൂടെ നസ്‍ലിന്റെ നായികയായി സിനിമയിൽ സജീവമാകുമെന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂത്ത ചേച്ചിയായ അഹാനയുടെ കൂടെയുള്ള ഹൻസികയുടെ പുതിയ വീഡിയോ ആൽബമായ പൂക്കൾ ഇന്ന് പുറത്തിറങ്ങും.

English Summary:

Krishna Kumar Daughter Hansika Krishna Exclusive Videos Leaked And Goes Viral On Social Media. Krishna Kumar And Family Faces Heavy Criticism Over This Video. Here Is The Latest Updates On The Controversy.

Follow Us