AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manikuttan: ‘ഈ ലൈഫില്‍ ഓക്കെയാണ്; ഇനി കല്യാണത്തിന് പ്രയത്‌നിക്കില്ല; സിനിമയ്ക്ക് വേണ്ടി മാത്രമേ പ്രയത്‌നിക്കൂ’

Manikuttan on remaining single: അവിവാഹിതനായതിന്റെ തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി മണിക്കുട്ടന്‍. ഇനി കല്യാണത്തിനു വേണ്ടി പ്രയത്‌നിക്കില്ലെന്നും താരം. സിനിമയ്ക്ക് വേണ്ടി മാത്രമേ ഇനി പ്രയത്‌നിക്കൂവെന്നാണ് മണിക്കുട്ടന്റെ നിലപാട്.

Manikuttan: ‘ഈ ലൈഫില്‍ ഓക്കെയാണ്; ഇനി കല്യാണത്തിന് പ്രയത്‌നിക്കില്ല; സിനിമയ്ക്ക് വേണ്ടി മാത്രമേ പ്രയത്‌നിക്കൂ’
മണിക്കുട്ടന്‍ Image Credit source: Manikuttan TJ Facebook Page
Jayadevan AM
Jayadevan AM | Published: 28 Feb 2026 | 06:52 PM

1999ല്‍ പുറത്തിറങ്ങിയ വര്‍ണച്ചിറകുകള്‍ എന്ന സിനിമയിലൂടെയാണ്‌ മണിക്കുട്ടന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ താരം ശ്രദ്ധേയനായി. 2005ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് മണിക്കുട്ടന്‍ നായകനായി അരങ്ങേറിയത്. 27 വര്‍ഷത്തോളമായി താരം മലയാള സിനിമയിലുണ്ട്. നിലവില്‍ 39 വയസുള്ള മണിക്കുട്ടന്‍ അവിവാഹിതനാണ്. വിവാഹം കഴിക്കാത്തതിന്റെ കാരണം അടുത്തിടെ ഒരു അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തി.

”ഇപ്പോഴാണെങ്കില്‍ ഒരു ആവശ്യം വന്നാല്‍ അമ്മയുടെയോ ചേച്ചിയുടെയോ അടുത്ത് പോയി പൈസ ചോദിക്കാം. ഭാര്യയോട് ചോദിച്ചാല്‍, മനസിലാക്കാന്‍ പറ്റാത്ത ഒരാളാണെങ്കില്‍ ചിലപ്പോള്‍ അവര്‍ക്ക് അതൊരു വിഷമമാകും. മനസിലാക്കാന്‍ പറ്റുന്ന ആള്‍ വരട്ടെ”-എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി.

ഒന്നോ രണ്ടോ ദിവസം വര്‍ക്കില്ലെങ്കില്‍, ഒറ്റയ്ക്കിരിക്കുമ്പോള്‍ തനിക്ക് പ്രശ്‌നമില്ല. ഒരുപാട് കറങ്ങി നടക്കുന്ന സ്വഭാവം തനിക്കില്ല. വര്‍ക്കില്ലാത്തപ്പോള്‍ വീട്ടില്‍ തന്നെയിരുന്ന് സിനിമകള്‍ കാണുകയോ, അല്ലെങ്കില്‍ മറ്റ് ആക്ടിവിറ്റികളുമായിട്ട് മുന്നോട്ട് പോകും. അല്ലെങ്കില്‍ ഡാന്‍സ് പഠിക്കാന്‍ പോകും. സിനിമയില്ലാത്തപ്പോള്‍ ഇവന്‍ ഡാന്‍സും കളിച്ച്, പാട്ടും പാടി, സിനിമയും കണ്ട് നടക്കുവാണല്ലോ എന്ന് അവര്‍ക്ക് (ഭാര്യയ്ക്ക്) തോന്നിയേക്കാം. അതുകൊണ്ട് സെറ്റിലായിട്ട് കല്യാണം മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

Also Read: Reshmi Boban: ‘ആദ്യമായി സാരിയുടുത്തപ്പോള്‍ പെറ്റപെണ്ണിനെ പോലുണ്ടെന്ന് പറഞ്ഞു, അതെന്നെ വല്ലാതെ വേട്ടയാടുന്നു’

ഇപ്പോള്‍ താന്‍ ഈ ലൈഫില്‍ ഓക്കെയാണ്. ഇനി അഥവാ ആരെങ്കിലും വന്നു ചേരുകയാണെങ്കില്‍ നടക്കട്ടെ എന്നേയുള്ളൂ. ഇനി കല്യാണത്തിന് പ്രയത്‌നിക്കുന്നില്ല. ഇനി സിനിമയ്ക്ക് വേണ്ടി മാത്രമേ പ്രയത്‌നിക്കൂ. കല്യാണം വന്നുചേരുകയാണെങ്കില്‍ വന്നുചേരട്ടേ. വീട്ടുകാര്‍ കല്യാണക്കാര്യം പറയുമ്പോള്‍ ദേഷ്യം വന്നാല്‍ താന്‍ എറണാകുളത്ത് താമസിക്കും. അവര്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ദേഷ്യം കഴിയുമ്പോള്‍ തിരിച്ചുപോകുമെന്നും താരം തമാശരൂപേണ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം-വീഡിയോ കാണാം

Follow Us