AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Reshmi Boban: ‘ആദ്യമായി സാരിയുടുത്തപ്പോള്‍ പെറ്റപെണ്ണിനെ പോലുണ്ടെന്ന് പറഞ്ഞു, അതെന്നെ വല്ലാതെ വേട്ടയാടുന്നു’

Reshmi Boban Talks About Body Shaming: കണ്ണൂര്‍ സ്വദേശിനിയായ രശ്മി, സിനിമയില്‍ വന്നപ്പോള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴുള്ളതെന്ന കമന്റുകളാണ് അവരെ നോക്കി എല്ലാവര്‍ക്കും പറയാനുള്ളത്. രൂപത്തിലും ഭാവത്തിലും ഒരുമാറ്റവും ഇല്ലാത്ത താരം തന്റെ അഭിനയം കൊണ്ടും എല്ലാവരെയും ഞെട്ടിക്കുന്നുണ്ട്.

Reshmi Boban: ‘ആദ്യമായി സാരിയുടുത്തപ്പോള്‍ പെറ്റപെണ്ണിനെ പോലുണ്ടെന്ന് പറഞ്ഞു, അതെന്നെ വല്ലാതെ വേട്ടയാടുന്നു’
രശ്മി ബോബന്‍Image Credit source: Reshmi Boban Instagram
Shiji M K
Shiji M K | Updated On: 28 Feb 2026 | 12:23 PM

ടെലിവിഷന്‍ അവതാരകയില്‍ നിന്ന് സിനിമയിലേക്ക് ചേക്കേറിയ നടിയാണ് രശ്മി ബോബന്‍. മനസുപറയുന്ന കാര്യങ്ങള്‍, പാവക്കൂത്ത്, സ്വപ്‌നം തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്. വിനോദയാത്ര, അച്ചുവിന്റെ അമ്മ, രസതന്ത്രം…ദാ ഇപ്പോള്‍ ഏറ്റവുമൊടുവില്‍ സര്‍വ്വംമായ എന്ന ചിത്രത്തിലൂടെയും രശ്മി ഗംഭീര പ്രകടനം കാഴ്ചവെച്ചു.

കണ്ണൂര്‍ സ്വദേശിനിയായ രശ്മി, സിനിമയില്‍ വന്നപ്പോള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴുള്ളതെന്ന കമന്റുകളാണ് അവരെ നോക്കി എല്ലാവര്‍ക്കും പറയാനുള്ളത്. രൂപത്തിലും ഭാവത്തിലും ഒരുമാറ്റവും ഇല്ലാത്ത താരം തന്റെ അഭിനയം കൊണ്ടും എല്ലാവരെയും ഞെട്ടിക്കുന്നുണ്ട്.

സര്‍വ്വംമായയിലെ അമ്മ വേഷവും താരം അതിഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകനായ ബോബന്‍ സാമുവലിനെയാണ് രശ്മി വിവാഹം ചെയ്തത്. നിലവില്‍ സുഖമോ ദേവി എന്ന സീരിയലില്‍ അഭിനയിക്കുകയാണ് താരം. സര്‍വ്വംമായ ഹിറ്റായതോടെ രശ്മി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് സംസാരിക്കുകയാണവര്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനോടാണ് പ്രതികരണം.

“ഞാന്‍ ആദ്യമായി സാരിയുടുത്ത് വന്നപ്പോള്‍ എന്റെ ബന്ധുക്കള്‍ പറഞ്ഞത്, അയ്യോ…ഒരു പെറ്റ പെണ്ണിനെ പോലുണ്ട് എന്നാണ്. അതോടെ നമ്മുടെ കോണ്‍ഫിഡന്‍സ് അങ്ങ് ഇല്ലാതെയാവുകയാണ്. നമ്മള്‍ പറയുന്ന ചെറിയ വാക്കുകള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും.

Also Read: Urvashi: ‘കുഴിയിൽ വീണു, എടുത്തപ്പോൾ‌ കുഞ്ഞിന് അനക്കമില്ല, ചത്തുപോയെന്ന് വിചാരിച്ചു’

എനിക്ക് ഇപ്പോള്‍ പത്ത്-നാല്‍പത് വയസായി, പതിനാറ് പതിനേഴ് വയസില്‍ പറഞ്ഞ ഒരു വാക്ക്, എത്രയോ ആളുകള്‍ പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, എന്നാല്‍ അതൊന്നും എന്റെ ഓര്‍മയിലില്ല. എന്റെ ഓര്‍മയില്‍ നെഗറ്റീവ് മാത്രമേ ഉള്ളൂ. നമ്മള്‍ ഓരോരുത്തരോടും സംസാരിക്കുമ്പോള്‍ നല്ലത് പറഞ്ഞില്ലെങ്കിലും മോശം പറയാതിരിക്കുക എന്നതാണ്. മോശമായി എന്തെങ്കിലും കേട്ടാല്‍ അത് ജീവിതകാലം മുഴുവന്‍ അവരില്‍ സ്വാധീനം ചെലുത്തും,” രശ്മി പറയുന്നു.

 

Follow Us