AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sonia Bose: “മീ ടു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു, നോ എന്ന് പറയാൻ ആർജ്ജവം കാണിക്കുകയാണ് വേണ്ടത്”: സോണിയ ബോസ്

"Either Hit Them Yourself or Get Someone Else To": Sonia Bose on Handling Unpleasant Experiences: 15 വർഷം മുൻപ് നടന്ന കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നതിൽ എന്ത് കാര്യം. അത്തരം കര്യങ്ങൾ താൻ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കില്ല, ആരുടെയും പേര് പറയാനും തയ്യാറാകില്ല. ആ സാഹചര്യങ്ങളെ എങ്ങനെ നേരിട്ടു എന്നതാണ് പ്രധാനം. വേണ്ടാ എന്ന് തോന്നിയ കാര്യങ്ങൾ വേണ്ട എന്ന് തന്നെ പറയാൻ കഴിഞ്ഞിട്ടുണ്ട്

Sonia Bose: “മീ ടു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു, നോ എന്ന് പറയാൻ ആർജ്ജവം കാണിക്കുകയാണ് വേണ്ടത്”: സോണിയ ബോസ്
സോണിയ ബോസ്Image Credit source: Facebook Sonia Bose
Sumeesh T Unneen
Sumeesh T Unneen | Published: 16 Oct 2026 | 11:51 AM

മീ ടു ക്യാംപെയിൻ വ്യാപകമായി ദുരുപയോഗം ചെയ്തു എന്നും ആളുകളെ അപമാനിക്കാനും ഉപദ്രവിക്കാനുമുള്ള ഒരു ആയുധമാക്കി മാറ്റി എന്നും വിമർശനവുമായി നടി സോണിയ ബോസ്. പത്ത് വർഷം മുൻപ് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ കാര്യമില്ല, എന്നും ദുരനുഭവം നേരിടുന്ന സമയത്ത് തന്നെ അതിനോട് പ്രതികരിക്കാൻ തയ്യാറാവുകയാണ് വേണ്ടത് എന്നും അവർ പറഞ്ഞു. ‘തേന്മാവി കോമ്പത്ത്’ എന്ന സിനിമയുടെ റി റിലീസുമായി ബന്ധപ്പെട്ട് ‘വിഡിയോ വേൾഡ്’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്.

ഇപ്പോൾ ഏതെങ്കിലും തരത്തിൽ ദുരനുഭവം നേരിടുന്നു എങ്കിൽ അതിനെതിരെ പ്രതികരിക്കുന്നതിന് വേണ്ടിയാണ് ‘മീ ടു’ എന്ന ക്യാംപെയിൻ രൂപപ്പെട്ടത്. എന്നാൽ വർഷങ്ങൾക്ക് മുൻപുണ്ടായ സംഭവങ്ങളാണ് പലരും വെളിപ്പെടുത്തിയത് എന്നും താരം പറയുന്നു. ഇപ്പോൾ അങ്ങനെ ഒരു പ്രശ്നനം നേരിടുന്നുണ്ടെങ്കിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അടുത്ത തലമുറയെ അത്തരം കെണികളിൽ നിന്നും സംരക്ഷിക്കുകയുമായിരുന്നു ക്യാംപെയിൻ ലക്ഷ്യം വച്ചിരുന്നത്. എന്നാൽ അതിനെ വ്യാപകമായി ദുരുപയോഗം ചെയ്തു എന്ന് സോണിയ ബോസ് പറയുന്നു.

Also Read: Jailer Movie: ഉറപ്പായും ജയിലർ 3 വരും! രണ്ടാം ഭാ​ഗത്തിൽ വലിയൊരു സൂചന നെൽസൺ നൽകിയിട്ടുണ്ട്

ഒരാളെ അപമാനിക്കാനോ ഉപദ്രവിക്കാണോ വേണ്ടിയുള്ളതല്ല ‘മീ ടു’. 15 വർഷം മുൻപ് നടന്ന കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നതിൽ എന്ത് കാര്യം. അത്തരം കര്യങ്ങൾ താൻ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കില്ല, ആരുടെയും പേര് പറയാനും തയ്യാറാകില്ല. ആ സാഹചര്യങ്ങളെ എങ്ങനെ നേരിട്ടു എന്നതാണ് പ്രധാനം. വേണ്ടാ എന്ന് തോന്നിയ കാര്യങ്ങൾ വേണ്ട എന്ന് തന്നെ പറയാൻ കഴിഞ്ഞിട്ടുണ്ട്. ഇഷ്ടമല്ലത്ത കാര്യങ്ങൾ നേരിടേണ്ടി വന്നാൽ അപ്പോൾ അവിടെ വച്ച് തന്നെ പ്രതികരിക്കാൻ തയ്യാറാകണം. ‘ഒന്നുകിൽ നിങ്ങൾ അയാളെ അടിക്കണം, അല്ലെങ്കിൽ മറ്റാരെയെങ്കിലും കൊണ്ട് അടിപ്പിക്കണം” എന്നതായിരുന്നു സോണിയ ബോസിൻ്റെ പ്രതികരണം.

ഒരു മോശം വ്യക്തിയെ തുറന്നുകാണിക്കുന്നതിനായി സ്ത്രീ തൻ്റെ ആത്മാഭിമനത്തെ എന്തിന് ഇല്ലാതാക്കണം എന്നാണ് സോണിയ ബോസ് ചോദിക്കുന്നത്. പ്രശ്നങ്ങൾ നേരിടുന്ന ഇടങ്ങൾ ഒഴിവാക്കാൻ തയ്യാറായാൽ ജിവിതം ഒരുപക്ഷേ മറ്റൊരു രീതിയിലേക്ക് മാറിയേക്കാം. തൻ്റെ രീതി അതാണെന്നും സ്വന്തം അനുഭവത്തിൽ നിന്നുള്ള അഭിപ്രായമാണ് താൻ പറയുന്നത് എന്നും സോണിയ ബോസ് വ്യക്തമാക്കി. പലപ്പോഴും സ്ത്രീകൾക്കെതിരെ നിൽക്കുന്നത് സ്ത്രീകൾ തന്നെയാണെന്നും അവർ കൂട്ടിച്ചേർത്തു.

English Summary

Actress Sonia Bose criticized the #MeToo movement as widely misused, stating that women should have the courage to say “no” and respond immediately to unpleasant situations rather than years later.

Follow Us