AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Naslen: ആ ഫീൽ ​ഗുഡ് പയ്യനല്ലേ ഇത്, ഞെട്ടിച്ച് ബാച്ച്‌ലർ പാർട്ടി Deux ലെ നസ്ലെന്റെ ക്യാരക്ടർ പോസ്റ്റർ

Naslen's Character Poster Bachelor Party Deux: നസ്ലെൻ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒന്ന് അണിയറയിൽ ഒരുങ്ങുകയാണ്. മാസ്സ് ആക്ഷൻ ത്രില്ലർ സിനിമകളുടെ സംവിധായകനായ അമൽ നീരദ് ഒരുക്കുന്ന ബാച്ച്ലർ പാർട്ടി Duex എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ നസ്ലെൻ ആണ് അവതരിപ്പിക്കുന്നത്. ഫീൽ ഗുഡിൽ നിന്ന് നേരെ ഒരു കൾട്ട് സിനിമയിലേക്ക് ആണ് നസ്ലെൻ എത്തിയിരിക്കുന്നത്. ഈ സിനിമയിലെ നസ്ലെൻ അവതരിപ്പിക്കുന്ന സോണി...

Naslen: ആ ഫീൽ ​ഗുഡ് പയ്യനല്ലേ ഇത്, ഞെട്ടിച്ച് ബാച്ച്‌ലർ പാർട്ടി Deux ലെ നസ്ലെന്റെ ക്യാരക്ടർ പോസ്റ്റർ
Naslen'sCharacter Poster From Batchelor Party Deux Image Credit source: Facebook / Amal Neerad
Amal KV
Amal KV | Published: 16 Oct 2026 | 08:09 PM

ഫീൽ ഗുഡ് സിനിമകളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ച പുതുതലമുറ താരമാണ് നസ്ലെൻ. തണ്ണീർ മത്തൻ ദിനങ്ങളിൽ തുടങ്ങി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മോളിവുഡ് ടൈംസ് വരെ ഫീൽ ഗുഡ് എന്ന് വിശേഷിപ്പിക്കാവുന്ന തീർത്തും നാച്ചുറൽ കഥാപാത്രങ്ങളെയാണ് നസ്ലെൻ അവതരിപ്പിച്ചിട്ടുള്ളത്. നസ്ലെന്റെ അത്തരത്തിലുള്ള കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ഏറെ കണക്ട് ചെയ്യാൻ കഴിയുന്നതുകൊണ്ടാകാം ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് ഇത്രയധികം പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞത്.

എന്നാൽ നസ്ലെൻ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒന്ന് അണിയറയിൽ ഒരുങ്ങുകയാണ്. മാസ്സ് ആക്ഷൻ ത്രില്ലർ സിനിമകളുടെ സംവിധായകനായ അമൽ നീരദ് ഒരുക്കുന്ന ബാച്ച്ലർ പാർട്ടി Duex എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ നസ്ലെൻ ആണ് അവതരിപ്പിക്കുന്നത്. ഫീൽ ഗുഡിൽ നിന്ന് നേരെ ഒരു കൾട്ട് സിനിമയിലേക്ക് ആണ് നസ്ലെൻ എത്തിയിരിക്കുന്നത്. ഈ സിനിമയിലെ നസ്ലെൻ അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്.

Also Read: ഉറപ്പായും ജയിലർ 3 വരും! രണ്ടാം ഭാ​ഗത്തിൽ വലിയൊരു സൂചന നെൽസൺ നൽകിയിട്ടുണ്ട്

ഏറെ ഞെട്ടിക്കുന്ന ലുക്കിലാണ് നസ്ലെൻ ഈ സിനിമയിൽ ഉള്ളത് എന്ന് ക്യാരക്ടർ പോസ്റ്റർ വ്യക്തമാക്കുന്നു. ഇരുകൈയിൽ തോക്കുമായി ചിരിച്ചു നിൽക്കുന്നതും സീരിയസ് ലുക്കിൽ നിൽക്കുന്നതുമായ രണ്ട് പോസ്റ്ററുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.കണ്ടു ശീലിച്ചു വന്ന സിനിമാ പതിവുകളെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് മലയാള ചലച്ചിത്ര മേഖലയിൽ പുതിയൊരു വഴി സ‍ൃഷ്ടിച്ച സംവിധായകനാണ് അമൽ നീരദ്. അമൽ നീരദ് സിനിമകളിൽ തന്നെ ഏറ്റവും വ്യത്യസ്തമാർന്ന ചിത്രമാാണ് ബാച്ച്ലർ പാർട്ടി ആദ്യ ഭാ​ഗം. ന്യൂജെൻ രീതിയിൽ വിശേഷിപ്പിച്ചാൽ ഒരു കൾട്ട് സിനിമ.

2012 ലാണ് ബാച്ച്ലർ പാർട്ടി ഒന്നാം ഭാ​ഗം തിയേറ്ററുകളിൽ എത്തിയത്. കലാഭവൻ മണി, റഹ്മാൻ, ഇന്ദ്രജിത്ത് ആസിഫ് അലിയുമാണ് ബാച്ച്ലർ പാർട്ടിയിലെ പ്രധാന വേഷങ്ങൾ ചെയ്തത്. അതിഥി വേഷത്തിൽ പൃഥ്വിരാജും സിനിമയിൽ ഉണ്ടായിരുന്നു. വ്യത്യസ്തമായ രീതിയിൽ ഒരു ഗ്യാങ്സ്റ്റർ കഥ പറഞ്ഞ സിനിമ മേക്കിങ് കൊണ്ടും സ്റ്റോറി ലൈൻ കൊണ്ടും അടിമുടി വെറൈറ്റി ആയിരുന്നു. ഇപ്പോഴിതാ ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗത്തിൽ പ്രധാന റോൾ ചെയ്യുന്നത് ഇന്നത്തെ ന്യൂജെൻ കുട്ടികളുടെ ഹരമായ നസ്ലിനും. ഒപ്പം കുഞ്ചാക്കോ ബോബനും, സൗബിൻ ഷാഹിറും, ശ്രീനാഥ് ഭാസിയും, ഷറഫുദ്ദീനും, ചന്തു സലീം കുമാറും, ഷൈൻ ടോം ചാക്കോയും ആണ്.

English Summary

Naslen plays a lead role in Bachelor Party Deux, a film helmed by Amal Neerad a director known for his mass action thrillers. Naslen has transitioned directly from a ‘feel-good’ film to what promises to be a cult movie.

Follow Us