‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Hakeem Shajahan Shares His 'Jailer 2' Experience: From Missing Out on Part One to Playing Sharva Kalpak: ആദ്യം തിരഞ്ഞെടുത്തത് മറ്റൊരു കഥാപാത്രമായിരുന്നു എന്ന് താരം വെളിപ്പെടുത്തി. അതിനായി ഓഡീഷൻ എടുക്കുകയും ലൂക്ക് ടെസ്റ്റ് നടത്തുകയും ഒക്കെ ചെതു പക്ഷേ വർക്കായില്ല. അങ്ങനെ മൂന്നാമത്തെ ഓപ്ഷനായാണ് ‘ഷർവ കല്പക്’ എന്ന കഥാപാത്രത്തിലേക്ക് എത്തിയത്
ജെയിലർ 2-നെ വേണമെങ്കിൽ ഒരു മലയാള സിനിമയെന്ന് വിളിക്കാം. ഭാഷയുടെ കാര്യത്തിലല്ല. മലയാള സിനിമയിലെ അഭിനയതാക്കളാണ് അതിന് കാരണം, മോഹൻലാലിൽ തുടങ്ങി, സുരാജ് വെഞ്ഞാറമൂടും, വിനായകനും, ഹക്കീം ഷായും, കോട്ടയം നസീറും അങ്ങനെ നീളുന്നു മലയാള അഭിനയതാക്കളുടെ ലിസ്റ്റ്. ഇന്ത്യയിലെ തന്നെ സൂപ്പർ താരങ്ങൾ ഒരുമിച്ചെത്തുന്ന സിനിമയായി ജെയിലർ 2 മാറിയിട്ടുണ്ട്. അത്തരം ഒരു സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു എന്ന് പറയുകയാണ് ഹക്കീം ഷാ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് താരം ജെയ്ലർ 2 അനുഭവങ്ങൾ പങ്കുവച്ചത്.
എങ്ങനെയാണ് ജെയിലർ 2 സിനിമയുടെ ഭാഗമായത് എന്ന് അഭിമുഖത്തിൽ താരം വിവരിക്കുന്നുണ്ട്. ജെയ്ലർ വണ്ണിൽ ഒരു കഥാപാത്രത്തിനായി തന്നെ പരിഗണിച്ചിരുന്നുവെന്നും, എന്നാൽ പിന്നീട് അത് നടന്നില്ല എന്നും ഹക്കിം പറയുന്നു. ആവശ്യപ്പെട്ടതനുസരിച്ച് ഫോട്ടോസ് എല്ലാം അയച്ചു നൽകിയിരുന്നു എന്നാൽ പിന്നീട് വിളിയൊന്നും വന്നില്ല. സിനിമ റിലീസായപ്പോൾ പോയി കണ്ടിരുന്നു. ഏത് കഥാപാത്രത്തിന് വേണ്ടിയാണ് തന്നെ പരിഗണിച്ചിരുന്നത് എന്നൊന്നും അറിവുണ്ടായിരുന്നില്ല. തീയറ്റർ അക്ഷാരാർത്ഥത്തിൽ പൂരപ്പറമ്പായിരുന്നു. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞില്ലല്ലോ എന്ന് അപ്പോൾ മനസ്സിൽ ആലോചിച്ചുപോയിട്ടുണ്ട് എന്ന് ഹക്കീം പറയുന്നു.
ജെയിലർ 2-വിനായി വീണ്ടും കോൾ വന്നപ്പോൾ വലിയ പ്രതീക്ഷ തോന്നിയിരുന്നില്ല എന്ന് ഹക്കീം പറയുന്നുണ്ട്. ആദ്യത്തെ പോലെയാകും, പിന്നീട്ട് വിളിക്കാൻ സാധ്യതയില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് ലുക്ക് ടെസ്റ്റിൻ വിളിച്ചു. “പല ക്യാരക്ടറിനായും എന്നെ പരിഗണിച്ചിരുന്നു. അവസാനം എനിക്ക് നെൽസൺ മൂന്ന് ഓപ്ഷൻ തന്നു. അതിൽ നിന്നും ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം എന്ന് പറഞ്ഞു. അതൊരു പ്രിവിലേജ് ആയി തോന്നി” ഹക്കീം പറഞ്ഞു.
ആദ്യം തിരഞ്ഞെടുത്തത് മറ്റൊരു കഥാപാത്രമായിരുന്നു എന്ന് താരം വെളിപ്പെടുത്തി. അതിനായി ഓഡീഷൻ എടുക്കുകയും ലൂക്ക് ടെസ്റ്റ് നടത്തുകയും ഒക്കെ ചെതു പക്ഷേ വർക്കായില്ല. അങ്ങനെ മൂന്നാമത്തെ ഓപ്ഷനായാണ് ‘ഷർവ കല്പക്’ എന്ന കഥാപാത്രത്തിലേക്ക് എത്തിയത് എന്ന് ഹക്കീം പറഞ്ഞു. ഇന്ത്യയിലെ തന്നെ മികച്ച താരങ്ങൾക്കൊപ്പം സ്ക്രീൻ പങ്കിടാൻ കിട്ടിയ അവസരത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. “മുന്നിലേക്ക് നോക്കുമ്പോൾ, മൂന്ന് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, നാലോ അഞ്ചോ നാഷ്ണൽ അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എല്ലാവരും ഇരുന്ന് ‘ചില്ലിങ്ങ്’ ആണ്” ആ ഫ്രെയിമിൽ നിൽക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണെന്നും താരം കൂട്ടിച്ചേർത്തു.
English Summary
Actor Hakeem Shajahan shared his ‘Jailer 2’ experience, revealing that director Nelson offered him three character options before he landed the role of Sharva Kalpak alongside Indian cinema legends.