AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Omar Lulu: കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല! ഷറഫുദ്ദീനെ രണ്ട് മാസമായി വിളിച്ചിട്ടും എടുക്കിന്നില്ലെന്ന് ഒമർ ലുലു

നടൻ ഷറഫുദ്ദീൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എന്ന പരാതിയുമായി സംവിധായകൻ ഒമർ ലുലുവിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. കഴിഞ്ഞ രണ്ട് മാസമായി പുതിയ സിനിമയുടെ കാര്യങ്ങൾക്ക് വേണ്ടി ഷറഫുദ്ദീനെ ഫോണിൽ വിളിക്കുന്നു എന്നും എന്നാൽ ഫോൺ എടുക്കുന്നില്ല എന്നുമാണ് പോസ്റ്റിലെ പ്രധാന വിഷയം. ഫറഫേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

Omar Lulu: കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല! ഷറഫുദ്ദീനെ രണ്ട് മാസമായി വിളിച്ചിട്ടും എടുക്കിന്നില്ലെന്ന് ഒമർ ലുലു
Omar Lulu ,Actor Sharafudheen Image Credit source: Social Media
Amal KV
Amal KV | Published: 19 Oct 2026 | 09:21 PM

നടൻ ഷറഫുദ്ദീൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എന്ന പരാതിയുമായി സംവിധായകൻ ഒമർ ലുലുവിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. കഴിഞ്ഞ രണ്ട് മാസമായി പുതിയ സിനിമയുടെ കാര്യങ്ങൾക്ക് വേണ്ടി ഷറഫുദ്ദീനെ ഫോണിൽ വിളിക്കുന്നു എന്നും എന്നാൽ ഫോൺ എടുക്കുന്നില്ല എന്നുമാണ് പോസ്റ്റിലെ പ്രധാന വിഷയം. ഫറഫേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ഒമറിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ – നൂറ് ദിവസം ഓടിയ ഹാപ്പി വെഡ്ഡിം​ഗ് എന്നസിനിമയ്ക്ക് ശേഷം പത്ത് വർഷം കഴിഞ്ഞു ഞാന്‍ ഷറഫുദ്ദീനുമായി വർക്ക് ചെയ്‌തിട്ട്. രണ്ട് പുതിയ പയ്യൻമാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഈ കഥാപാത്രം ഷറഫ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി,അങ്ങനെ 6 വർഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചിരുന്നു. കഥയുടെ ഏകദേശം പകുതിയിൽ അധികം എഴുത്ത് പൂർത്തിയായ സമയമായിരുന്നു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാൻ ബാക്കി എഴുത്തുമായി മുന്നോട്ടുവുക ആയിരുന്നു. ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാൻ പ്ളാൻ ചെയ്തു പക്ഷേ ഒന്നും കൂടി സ്ക്രിപ്പ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ കുരുതി.

എന്നാൽ ഇപ്പോൾ സ്ക്രിപ്പ്റ്റ് 80 ശതമാനം കഴിഞ്ഞു. ഇനി അർട്ടിസ്റ്റിനെ കൺഫോം ചെയ്തിട്ടു വേണം സ്ക്രിപ്പ്റ്റ് പൂർത്തിയാക്കാൻ എന്നാൽ ഷറഫ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല രണ്ട് മാസമായി എന്നാണ് പോസ്റ്റിൽ പറയുന്നത്. അതിനൊപ്പം രോഷം പ്രകടിപ്പിക്കുന്ന വിധത്തിലെന്നോണം ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ അപ്പോയിൻമെന്റ് വരെ കിട്ടുന്ന നമ്മുടെ രാജ്യത്താണ് ഇത്. എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

Follow Us