AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’

Oscars Awards 2026 Announced: ഓസ്കറിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സിന് മികച്ച തിരകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ലോകം മുഴുവനും ഉറ്റുനോക്കിയിരുന്ന ചിത്രമാണിത്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് പ്രഖ്യാപന ചടങ്ങ് നടക്കുന്നത്.

Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
Oscar AwardImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 16 Mar 2026 | 07:12 AM

98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു. ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് അവാർഡ് പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്. ഇത്തവണ മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഓസ്കർ വേദിയിൽ ആദ്യമായി പ്രഖ്യാപിച്ചത്. വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടിയാ എമി മാഡിഗണിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചു. കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ് ആണ് മികച്ച ആനിമേഷൻ ചിത്രമായി തിരഞ്ഞെടുത്തത്.

24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുക. ഓസ്കറിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സിന് മികച്ച തിരകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ലോകം മുഴുവനും ഉറ്റുനോക്കിയിരുന്ന ചിത്രമാണിത്. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് പ്രഖ്യാപന ചടങ്ങ് നടക്കുന്നത്. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഷോൺ പെന്നിനാണ് ഇത്തവണത്തെ മികച്ച സഹനടാനുള്ള ഓസ്കാർ ലഭിക്കുന്നത്.

ALSO READ: ദൃശ്യം 3, ആട് 3, പേട്രിയറ്റ്‌… പശ്ചിമേഷ്യയിലെ സംഘർഷം കാരണം മലയാള സിനിമയ്ക്ക് അവധി കിട്ടുമോ

മികച്ച കാസ്റ്റിംഗ്, മികച്ച അവലംബിത തിരക്കഥ തുടങ്ങിയ മേഖലയിലാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രം ഓസ്കാർ തൂക്കിയത്. മികച്ച വിഷ്വൽ ഇഫക്‌ടുകൾക്കുള്ള ഓസ്‌കാർ പുരസ്‌കാരം ‘അവതാർ: ഫയർ ആൻഡ് ആഷ്’ സ്വന്തമാക്കി. മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള ഓസ്കാർ ഗില്ലെർമോ ഡെൽ ടോറോയുടെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന ചിത്രമാണ് സ്വന്തമാക്കിയത്.

മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ ‘ഓൾ ദി എംറ്റി റൂംസ്’ ആണ് കൈക്കലാക്കിയിരിക്കുന്നത്. അതേസമയം മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത് മിസ്റ്റർ നോബഡി എഗൈൻസ്റ്റ് പുടിൻ എന്നതാണ്. ഒർജിനൽ സ്‌കോറിനുള്ള സിന്നേഴ്സിന് ലഭിച്ചു.

Follow Us