AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pearle Maaney: ‘പൃഥ്വിരാജുമായുള്ള അഭിമുഖം, ഒന്ന് ചിരിക്കുക പോലും ചെയ്തില്ല; ഭാഗ്യത്തിന് ആ ഇന്റർവ്യൂ പുറത്തു വന്നിട്ടില്ല’; പേളി മാണി

Pearle Maaney Recalls her First Interview: അന്ന് വളരെ ഗൗരവത്തോടെയാണ് താൻ അഭിമുഖം നടത്തിയതെന്നും ഒന്ന് ചിരിക്കുക പോലും ചെയ്തില്ലെന്നുമാണ് താരം പറയുന്നത്. ഭാഗ്യത്തിന് ആ ഇന്റർവ്യൂ പുറത്തു വന്നിട്ടില്ലെന്നും പേർളി കൂട്ടിച്ചേർത്തു.

Pearle Maaney: ‘പൃഥ്വിരാജുമായുള്ള അഭിമുഖം, ഒന്ന് ചിരിക്കുക പോലും ചെയ്തില്ല; ഭാഗ്യത്തിന് ആ ഇന്റർവ്യൂ പുറത്തു വന്നിട്ടില്ല’; പേളി മാണി
Pearle Maaney
Sarika KP
Sarika KP | Updated On: 04 Jan 2026 | 04:41 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവസറും അവതാരകയും നടിയുമായ പേളി മാണി. സോഷ്യൽ മീഡിയയിൽ സജവീമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പേളി നടത്തുന്ന സെലിബ്രിറ്റി ഇന്റർവ്യൂകളും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. വളരെ തമാശ നിറഞ്ഞതാണ് പേളിയുടെ മിക്ക അഭിമുഖങ്ങളും.

ഇപ്പോഴിതാ താരത്തിന്റെ ആദ്യ സെലിബ്രിറ്റി ഇന്റർവ്യൂവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടൻ പൃഥ്വിരാജിനെ ആയിരുന്നു പേളി ആദ്യമായി ഇന്റർവ്യൂ ചെയ്തിരുന്നത്. അന്ന് വളരെ ഗൗരവത്തോടെയാണ് താൻ അഭിമുഖം നടത്തിയതെന്നും ഒന്ന് ചിരിക്കുക പോലും ചെയ്തില്ലെന്നുമാണ് താരം പറയുന്നത്. ഭാഗ്യത്തിന് ആ ഇന്റർവ്യൂ പുറത്തു വന്നിട്ടില്ലെന്നും പേർളി കൂട്ടിച്ചേർത്തു.ഗലാട്ട പ്ലസ് നടത്തിയ അവതാരകരുടെ റൗണ്ട് ടേബിളിൽ പേർളിയുടെ ആദ്യ അഭിമുഖത്തെ പറ്റി പേർളി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

Also Read: ‘ആ മിടുക്കിന്‍റെ പേരാണ് മഞ്ജു വാര്യർ; പെൺകുട്ടികൾക്ക് ഒരു പാഠപുസ്തകം’; പുകഴ്ത്തി ശാരദക്കുട്ടി

പൃഥ്വിരാജിനെയായിരുന്നു താൻ ആദ്യ ഇന്റർവ്യൂ ചെയ്തത്. അന്ന് താൻ അഭിനയ മോഹം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളായിരുന്നു . അങ്ങനെയിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ ഇന്റർവ്യൂവിനായി തന്നെ വിളിച്ചത്. എന്ത് ചെയ്യണമെന്നോ എന്തിന് ആ ഇന്റർവ്യൂ ചെയ്യാൻ തന്നെ വിളിച്ചതെന്നോ തനിക്ക് അറിയില്ല. അങ്ങനെ അപ്രതീക്ഷിതമായി വന്ന ആ ഇന്റർവ്യൂവിന് ഓക്കേ പറഞ്ഞ് അമ്മയുടെ സാരിയും ധരിച്ചാണ് താൻ ഇന്റർവ്യൂവിന് പോയത്.

അവിടെയെത്തിയതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് പോലും തനിക്ക് ഓർമ്മയില്ല. പൃഥ്വിരാജ് വരുന്നത് കണ്ടപ്പോഴേ ആശ്ചര്യത്തോടെ ആണ് താൻ നിന്നതെന്നും അത് തനിക്ക് വിശ്വസിക്കാനാകാത്ത ഒരു നിമിഷമായിരുന്നുവെന്നുമാണ് താരം പറയുന്നത്. വിദ്യ ബാലനൊക്കെ ഇരിക്കുന്ന പോലെ വളരെ ഗൗരവത്തോടെയാണ് താൻ അന്ന് അവിടെ ഇരുന്നത്. ഒന്ന് ചിരിക്കുക പോലും ചെയ്തില്ല. വളരെ ഗൗരവത്തിൽ ഇന്റർവ്യൂകളിൽ സംസാരിക്കണം എന്നൊക്കെയാണ് താൻ സ്വയം വിചാരിച്ചിരുന്നത്. ഇതുവരെയും ആ ഇന്റർവ്യൂ പുറം ലോകത്തെത്തിയിട്ടില്ല. ദൈവത്തിന് നന്ദിയെന്നാണ് പേർളി മാണി പറയുന്നത്.

Follow Us