AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manju Warrier: ‘ആ മിടുക്കിന്‍റെ പേരാണ് മഞ്ജു വാര്യർ; പെൺകുട്ടികൾക്ക് ഒരു പാഠപുസ്തകം’; പുകഴ്ത്തി ശാരദക്കുട്ടി

S Sharadakutty Praises Manju Warrier: കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീയാണെന്നും അവർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

Manju Warrier: ‘ആ മിടുക്കിന്‍റെ പേരാണ് മഞ്ജു വാര്യർ; പെൺകുട്ടികൾക്ക് ഒരു പാഠപുസ്തകം’; പുകഴ്ത്തി ശാരദക്കുട്ടി
Manju Warrier Image Credit source: facebook
Sarika KP
Sarika KP | Updated On: 04 Jan 2026 | 02:35 PM

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരെ പുകഴ്ത്തി എഴുത്തുകാരി ശാരദക്കുട്ടി. പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകമാണ് മഞ്ജു വാര്യർ എന്നാണ് ശാരദക്കുട്ടി പറയുന്നത്. കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീയാണെന്നും അവർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.പോസ്റ്റിനൊപ്പം കഴിഞ്ഞ ദിവസം ബിഎംഡബ്ല്യു ആർ1250ജിഎസ് ബൈക്കില്‍ യാത്ര ചെയ്യുന്ന മഞ്ജു വാര്യറുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ബൈക്കിൽ ചുറ്റിക്കറങ്ങുന്ന നടി മഞ്ജു വാര്യരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്കിൽ മഴയത്ത് യാത്രചെയ്യുന്ന നടിയുടെ വീഡിയോ ആണ് വൈറലായത്. ബൈക്കിൽ ഇരുന്നും നിന്നുമൊക്കെ ആസ്വദിച്ച് ബൈക്ക് ഓടിക്കുന്ന താരത്തെയാണ് ആരാധകർ കണ്ടത്. ധനുഷ്കോടിയിലൂടെയായിരുന്നു മഞ്ജുവിന്റെ ഈ കിടിലൻ യാത്ര.

Also Read:നൂറ് കോടിയെന്ന മാന്ത്രികസംഖ്യ തൊട്ട് സർവം മായ; നിവിൻ പോളിയുടെ കരിയറിൽ ആദ്യം

കഴിഞ്ഞുപോയതിനും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനും, വരാനിരിക്കുന്നതുമെല്ലാം നന്ദി എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. കാറിൽ നിന്നുമാണ് വിഡിയോ പകർത്തിയത്. അതേസമയം ഇത് ആദ്യമായല്ല മഞ്ജുവാര്യർ അഡ്വഞ്ചർ ബൈക്കുകളില്‍ യാത്ര ചെയ്യുന്നതെന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഞ്ജുവിന്റെ വീഡിയോ വൈറലായതോടെ താരങ്ങളടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ആണിനും വീടിനും കുടുംബത്തിനും സദാചാരബോധ്യങ്ങൾക്കും കടമകൾക്കും അച്ചടക്കങ്ങൾക്കും നിന്ദകൾക്കും വഴങ്ങാതെ പറന്നു നടന്നു ജീവിക്കുവാൻ കേരളം കണി കണ്ടുണരുന്ന പെണ്മ. എളുപ്പമായിരുന്നില്ല അവളുടെ വളർച്ചയുടെ വഴികൾ. കഴിവുകൾ തേച്ചു മിനുക്കി നില നിർത്തുന്ന മിടുക്കിൻ്റെ പേരാണ് മഞ്ജു വാര്യർ . കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല എന്നും തെളിയിച്ച സ്ത്രീ. പെൺകുട്ടികൾക്ക് പഠിക്കാൻ ഒരു മികച്ച പാഠപുസ്തകം – അതാണ് മഞ്ജു വാര്യർ .അതിരുകൾ ഭേദിക്കാനുള്ള ഈ കഴിവിനും ധൈര്യത്തിനും.