AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Saiju Kurup: പരാജയപ്പെട്ടപ്പോൾ ആരുമില്ലായിരുന്നു… കരിയറിലെ നോവുന്ന അനുഭവങ്ങളുമായി സൈജു കുറുപ്പ്.

Saiju Kurup Opens Up About Career Failures: മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് സൈജു കുറുപ്പ്. 2005-ൽ ഇതിഹാസ സംവിധായകൻ ഹരിഹരൻ ഒരുക്കിയ 'മയൂഖം' എന്ന ചിത്രത്തിലൂടെ നായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, ഒരു വലിയ തുടക്കമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആദ്യകാലങ്ങളിൽ വലിയ പരാജയങ്ങളും അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട്.

Saiju Kurup: പരാജയപ്പെട്ടപ്പോൾ ആരുമില്ലായിരുന്നു… കരിയറിലെ നോവുന്ന അനുഭവങ്ങളുമായി സൈജു കുറുപ്പ്.
Saiju KurupImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Updated On: 07 May 2026 | 03:41 PM

ബോക്സ് ഓഫീസ് വിജയങ്ങളുടെ തിളക്കത്തിൽ നിൽക്കുമ്പോഴും തന്റെ കരിയറിലെ കയ്പേറിയ അനുഭവങ്ങൾ പങ്കുവെച്ച് നടൻ സൈജു കുറുപ്പ്. ഭരതനാട്യം എന്ന ചിത്രത്തിന് പിന്നാലെ നായകനായെത്തിയ മോഹിനിയാട്ടം തിയേറ്ററുകളിൽ വലിയ വിജയം നേടി ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തന്നെ തേടിയെത്തിയ വലിയ വിജയമാണ് ഇതെന്ന് സൈജു പറയുന്നു.

ആദ്യ സിനിമയും പഠിച്ച പാഠങ്ങളും

ലെജൻഡറി സംവിധായകൻ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു സിനിമയിലെത്തുന്നത്. വലിയ പ്രതീക്ഷയോടെ വന്ന ചിത്രം പരാജയപ്പെട്ടത് തന്റെ കരിയറിലെ വലിയൊരു പാഠമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആദ്യ സിനിമയുടെ സമയത്ത് ആളുകൾ കാണിച്ച സ്നേഹം കണ്ട് ഞാൻ മതിമറന്നു. എന്നാൽ പടം പരാജയപ്പെട്ടതോടെ ദിവസവും വിളിച്ചുകൊണ്ടിരുന്നവർ പലരും ഇല്ലാതായി. വിജയത്തിന് മാത്രമേ ലോകത്ത് വിലയുള്ളൂ എന്നും പരാജയപ്പെടുമ്പോൾ കൂടെ നിൽക്കാൻ വളരെ കുറച്ച് പേരെ ഉണ്ടാവൂ എന്നും അന്ന് ഞാൻ തിരിച്ചറിഞ്ഞു എന്ന് സൈജു കുറുപ്പ് ​ഗൃഹലക്ഷ്മിക്ക് നൽകിച്ച അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

അച്ഛന്റെ വഴക്കും ജീവിത സത്യവും

താൻ മിഥുൻ ചക്രവർത്തിയുടെ വലിയ ആരാധകനായിരുന്നുവെന്നും സിനിമയിലെ ഡയലോഗുകൾ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചിരുന്നുവെന്നും സൈജു ഓർക്കുന്നു. “ജീവിതത്തിൽ കാശല്ല സുഹൃത്തുക്കളാണ് വലുത്” എന്ന സിനിമാ ഡയലോഗ് അച്ഛനോട് പറഞ്ഞതിന് കിട്ടിയ വഴക്കിനെക്കുറിച്ചും അദ്ദേഹം ചിരിയോടെ ഓർത്തെടുത്തു. അച്ഛൻ അന്ന് പറഞ്ഞതിന്റെ ഗൗരവം മനസ്സിലാക്കാൻ കാലമേറെ എടുത്തു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബോക്സ് ഓഫീസിൽ നിന്ന് ഒടിടിയിലേക്ക്

സൈജു കുറുപ്പിന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ‘ഭരതനാട്യ’ത്തിന് പിന്നാലെ ‘മോഹിനിയാട്ട’വും വിജയിച്ചതോടെ താരം ഒടിടി പ്ലാറ്റ്‌ഫോമുകളിലും തരംഗമാകാൻ ഒരുങ്ങുകയാണ്. വൈകാതെ തന്നെ ചിത്രത്തിന്റെ സ്ട്രീമിംഗ് തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ALSO READ:ആര് മുഖ്യമന്ത്രിയാകണം? നടൻ സിദ്ധീഖ് പരസ്യമാക്കിയ പിന്തുണ

മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് സൈജു കുറുപ്പ്. 2005-ൽ ഇതിഹാസ സംവിധായകൻ ഹരിഹരൻ ഒരുക്കിയ ‘മയൂഖം’ എന്ന ചിത്രത്തിലൂടെ നായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, ഒരു വലിയ തുടക്കമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആദ്യകാലങ്ങളിൽ വലിയ പരാജയങ്ങളും അവഗണനകളും നേരിടേണ്ടി വന്നിട്ടുണ്ട്. നാഗ്പൂരിലെ എൻ.ഐ.ടിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന സൈജു, യാദൃശ്ചികമായാണ് വെള്ളിത്തിരയിലെത്തുന്നത്.

തുടക്കത്തിൽ നായകനായി തിളങ്ങാൻ സാധിച്ചില്ലെങ്കിലും തളരാതെ പോരാടിയ അദ്ദേഹം പിന്നീട് സഹനടനായും വില്ലനായും ഹാസ്യനടനായും വേഷപ്പകർച്ചകൾ നടത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ‘മേക്കപ്പ് മാൻ’ എന്ന ചിത്രത്തിലെ കോമഡി വേഷം അദ്ദേഹത്തിന്റെ കരിയറിൽ വലിയ മാറ്റമുണ്ടാക്കി. എന്നാൽ ‘ആട്’ എന്ന ചിത്രത്തിലെ അറയ്ക്കൽ അബു എന്ന കഥാപാത്രം സൈജു കുറുപ്പിനെ ഒരു ജനപ്രിയ താരമാക്കി മാറ്റി. പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറിയ അദ്ദേഹം ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിശ്വസ്തരായ അഭിനേതാക്കളിൽ ഒരാളാണ്.

English Summary

Malayalam actor Saiju Kurup reflects on his career struggles and the lessons learned from failures. Following the success of his latest film ‘Mohiniyattam’, he shared how people distance themselves during low phases and noted that only success is valued in the industry.

Follow Us