AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actor Sidhique: ആര് മുഖ്യമന്ത്രിയാകണം? നടൻ സിദ്ധീഖ് പരസ്യമാക്കിയ പിന്തുണ

Actor Sidhique on Kerala CM Controversy:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നതതല നേതാക്കളോട് ഒരു വാക്ക് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കും ഐക്യ ജനാധിപത്യമുന്നണിക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞു സന്തോഷിക്കുന്നുണ്ട് എന്നാൽ ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം വിഷമത്തിലാണ്...........

Actor Sidhique: ആര് മുഖ്യമന്ത്രിയാകണം? നടൻ സിദ്ധീഖ് പരസ്യമാക്കിയ പിന്തുണ
T SidhiqueImage Credit source: Facebook
Ashli C
Ashli C | Edited By: Arun Nair | Updated On: 07 May 2026 | 10:19 AM

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന്റെ ഉത്തരം അനശ്ചിതത്വത്തിൽ നിൽക്കവേ കോൺഗ്രസുകാർക്ക് കുറിപ്പുമായി നടൻ സിദ്ദിഖ്. വി.ഡി സതീശനെ അല്ലാതെ മുഖ്യമന്ത്രിയായി രാഹുൽ ഗാന്ധിയെ പോലും സങ്കൽപ്പിക്കാൻ സാധിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നതതല നേതാക്കളോട് ഒരു വാക്ക് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കും ഐക്യ ജനാധിപത്യമുന്നണിക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞു സന്തോഷിക്കുന്നുണ്ട് എന്നാൽ ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം വിഷമത്തിലാണ്.

രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരു നേതാവുണ്ട്

ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസിന് വിജയത്തിന്റെ പ്രധാന കാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ട് എന്ന് ഒരു ഉറച്ച വിശ്വാസം കൂടിയാണ് ഈ വിജയത്തിന് പിന്നിൽ. ആ കാര്യം ആരും വിസ്മരിക്കരുത് എന്നും ഈ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റിൽ വിജയിച്ച യുഡിഎഫ് അധികാരത്തിൽ വരും ഇല്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരു നേതാവുണ്ട്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാതെ ഒരാളുടെയും ഭീഷണിക്ക് വഴങ്ങാത്ത ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചുനിൽക്കുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു നേതാവ്.

ALSO READ:വി എസ്സേ… സഖാവ് ഇതൊക്കെ കാണുന്നുണ്ടോ? എൽഡിഎഫ് കിതയ്ക്കുമ്പോൾ പോസ്റ്റുമായി വിനയൻ

അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഇവിടുത്തെ ഓരോ സാധാരണക്കാരനും അത് തന്നെയാണ് മനസ്സിൽ. ആ വിശ്വാസം നിങ്ങൾ തകർക്കരുത്. അധികാരത്തിനു വേണ്ടിയുള്ള വടംവലിക്കിടയിൽ ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരില്ല എന്ന് തന്നെയാണ് വിശ്വാസം. അങ്ങനെ വന്നാൽ ഞങ്ങൾ സഹിക്കില്ല പൊറുക്കില്ല എന്തെല്ലാം ഞങ്ങൾ പറഞ്ഞാലും ഞങ്ങൾ ഇനി നിങ്ങളെ വിശ്വസിക്കില്ല. വി ഡി സതീശൻ എന്ന ഒരേയൊരു നേതാവിനെ അല്ലാതെ രാഹുൽഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കില്ല.

സിദ്ധിഖിൻ്റെ പോസ്റ്റ്

കോൺഗ്രസിന്റെ നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കും ഇല്ലെങ്കിൽ നിങ്ങൾ വിചാരിക്കുന്നതിലും വലിയ തിരിച്ചടി നേരിടേണ്ടി വരും എന്ന കാര്യത്തിൽ ഉറപ്പാണ് എന്നും സിദ്ദിഖ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഓർമ്മവച്ച നാൾ മുതൽ കോൺഗ്രസ് എന്ന പാർട്ടിക്ക് ഒപ്പം നിന്ന് കെ കരുണാകരനെയും ഉമ്മൻചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരൻ എന്ന നിലയിൽ കൈകൂപ്പി അപേക്ഷിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് സതീശൻ എന്ന പേര് മാത്രമേ വരാവൂ നല്ലത് വരട്ടെ നല്ലത് എന്നും സിദ്ദിഖ് കുറിപ്പിൽ കൂട്ടിച്ചേർത്തു.

ENGLISH SUMMARY

Actor Siddique said that he cannot even imagine Rahul Gandhi as the Chief Minister without VD Satheeshan. His note begins by saying, A word to the top leaders of the Indian National Congress and says Every common man here firmly believes that he will be our next Chief Minister. Don’t break that belief.

Follow Us