Santhivila Dinesh: മോഹൻലാലിന് ആത്മാഭിമാനം ഉണ്ടെങ്കിൽ മേജർ രവിയെ ഗേറ്റിനകത്ത് പോലും കയറ്റരുത്; രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേശ്
Santhivila Dinesh's Bold Message to Mohanlal Regarding Major Ravi: എംപുരാൻ സിനിമ കണ്ട അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നമ്മൾ കേട്ടതാണ്. സിനിമയെ ആദ്യം വാനോളം പുകഴ്ത്തിയ മേജർ രവി തൊട്ടുപിന്നാലെ നിലപാട് മാറ്റി. ഇദ്ദേത്തിന് വ്യക്തിത്വമുണ്ടെങ്കിൽ ഇങ്ങനെയുള്ള വർത്തമാനങ്ങൾ പറയില്ല. കഥ മോഷണം നടത്തിയ കേസിലെ വിധിയും കേരളം കണ്ടതാണ്. നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്
മേജർ രവിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായ ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശിന് അരപ്പിരി കുറവാണ് എന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മേജർ രവി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മേജർ രവിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ശാന്തിവിള ദിനേശ് രംഗത്തെത്തിയത്. ‘വിവരംകെട്ടവൻ’ എന്ന വാക്ക് പോലും മേജർ രവിയെകുറിച്ച് ഉപയോഗിക്കുന്നില്ല എന്നും അതിനും മുകളിലുള്ള വാക്കാണ് അദ്ദേഹം അർഹിക്കുന്നത് എന്നും ‘മൈ മീഡിയ ഒറിജിനൽസ്’ എന്ന യുട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് തുറന്നടിച്ചു.
അദ്ദേഹത്തെ താൻ ഇപ്പോൾ മേജർ എന്ന് വിളിക്കാറില്ല, രവീന്ദ്രൻ എന്നേ വിളിക്കു. മേജർ രവിക്ക് എന്തെങ്കിലും ഒരു ക്വാളിറ്റിയുണ്ടോ എന്നുപോലും ശാന്തിവിള ദിനേശ് ചോദിക്കുന്നുണ്ട്. എംപുരാൻ സിനിമ കണ്ട അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നമ്മൾ കേട്ടതാണ്. സിനിമയെ ആദ്യം വാനോളം പുകഴ്ത്തിയ മേജർ രവി തൊട്ടുപിന്നാലെ നിലപാട് മാറ്റി. ഇദ്ദേത്തിന് വ്യക്തിത്വമുണ്ടെങ്കിൽ ഇങ്ങനെയുള്ള വർത്തമാനങ്ങൾ പറയില്ല. കഥ മോഷണം നടത്തിയ കേസിലെ വിധിയും കേരളം കണ്ടതാണ്. നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. വ്യക്തിത്വമുണ്ടായിരുന്നു എങ്കിൽ ഒരാളുടെ കഥ വാങ്ങി വഞ്ചിക്കുമോ എന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
Also Read: Jayasurya on Kathanar: ‘കത്തനാർ സിനിമയുടെ എല്ലാ ക്രെഡിറ്റും സംവിധായകനുള്ളത്; മനസ്സുതുറന്ന് ജയസൂര്യ
മോഹലാലിൻ്റെ മകൾക്കെതിരെയുള്ള മേജർ രവിയുടെ അനാവശ്യ വിമർശനത്തെ കുറിച്ച് സംസാരിച്ചതിനാണ് അദ്ദേഹം തനിക്കെതിരെ തിരിഞ്ഞത്. താൻ ജനുവിനായ കാര്യമാണ് പറഞ്ഞത്. മേജർ രവിയെപ്പോലെ ആളുകളെ പറ്റിച്ച് ജീവിക്കുന്നയാളല്ല മോഹൻലാലിൻ്റെ മകൾ. മോഹൻലാലിന് ആത്മാഭിമാനം ഉണ്ടെങ്കിൽ മേജർ രവിയെ ഗെയ്റ്റിനകത്ത് പോലും കയറ്റരുത് എന്നും അദ്ദേഹത്തിൻ്റെ നിലഴലിനെ പോലും അകറ്റി നിർത്തണം എന്നും ശാന്തിവിള ദിനേശ് പറയുന്നു.
മോഹൻലാലിൻ്റെ മകൾ വിസ്മയയുടെ ആദ്യ സിനിമയെക്കുറിച്ചുള്ള തൻ്റെ അഭിപ്രായവും ശാന്തിവിള ദിനേശ് അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്. സിനിമയിൽ വിസ്മയയുടെ പ്രകടനം നന്നായി ഇഷ്ടപ്പെട്ടൂ എന്ന് അദ്ദേഹം പറയുന്നു “മാർഷൽ ആർട്ട്സ് പഠിച്ച കുട്ടി എന്ന നിലയിൽ ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. അതൊന്നും ഉണ്ടായില്ലെങ്കിലും നന്നായി തന്നെ ചെയ്തു. ആദ്യ സിനിമയാണെന്ന് ഒരിക്കലും തോന്നില്ല” അദ്ദേഹം പറഞ്ഞൂ. മേജർ രവിയുടെ പരാമർശത്തെ തുടർന്ന് മലയാളികൾ വാശിയോടെ സിനിമ കണ്ടൂ എന്നും അത് സിനിമക്ക് കൂടുതൽ ഗുണകരമായി എന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.
English Summary
Director Santhivila Dinesh harshly criticized Major Ravi, urging Mohanlal to keep him away following his unwarranted remarks about Mohanlal’s daughter, Vismaya. Dinesh also praised Vismaya’s acting in her debut film.