AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nagasairandhri: ‘ബാബു സ്വാമി’യുടെ ആ ഫ്രണ്ട് ഇനി സിനിമാതാരം

Naga Sairandhri In Social Swami Movie: നാഗസൈരന്ധ്രി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. 'സോഷ്യൽ സ്വാമി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡോക്ടർ അഭിലാഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗ ഫാൻസ് വലിയ ആഘോഷത്തിലാണ്.

Nagasairandhri: ‘ബാബു സ്വാമി’യുടെ ആ ഫ്രണ്ട് ഇനി സിനിമാതാരം
Nagasairandhri Image Credit source: social media
Nithya Vinu
Nithya Vinu | Published: 11 May 2026 | 02:29 PM

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ ആൾദൈവം നാഗസൈരന്ധ്രി ഇനി വെള്ളിത്തിരയിലേക്ക്. നാഗസൈരന്ധ്രി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘സോഷ്യൽ സ്വാമി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡോക്ടർ അഭിലാഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എട്ടാമത് ഇൻഡിപെൻഡന്റ് ആന്റ് എക്സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ചായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്. പിന്നാലെ സോഷ്യൽ മീഡിയയിലും പങ്കുവെച്ചു.

പ്രേമലുവിലും മരണമാസിലും

ആൾദൈവമാണെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ അഭിമുഖങ്ങൾ നൽകി പോപ്പുലറായ നാഗസൈരന്ധ്രി ഇതാദ്യമായല്ല സിനിമയുടെ ഭാഗമാകുന്നത്. പ്രേമലു, മരണമാസ് എന്നീ സിനിമകളിൽ നാഗസൈരന്ധ്രി റഫറൻസ് ഉണ്ടായിരുന്നു. ഒരു പാസ്പോർട്ട് സൈസ് ചിത്രമാണ് മരണമാസിൽ ഉണ്ടായിരുന്നത്. കണ്ണടച്ചു തുറക്കുന്നതിനും മുൻപ് മാഞ്ഞുപോവുന്ന ഒരു വിഷ്വൽ മാത്രമാണെങ്കിലും നാഗ ഫാൻസ് ആ ചിത്രം തിരിച്ചറിഞ്ഞ് വലിയ രീതിയിൽ ആഘോഷിച്ചിരുന്നു.

വൈറലാക്കിയ ‘ബാബുസ്വാമി’

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയാണെങ്കിലും കുറച്ചുംകൂടി വൈറലായത് ബാബു സ്വാമിയുമായി പങ്കെടുത്ത ഒരു പൊതുപരിപാടിയുടെ വിഡിയോയിലൂടെയാണ്. ബാബു സ്വാമി എന്ന പേരിൽ പാട്ടുകൾ പോലുമിറങ്ങി. നാഗസൈരന്ധ്രി ബാബു സ്വാമിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നാഗയുടെ ഡയലോഗ് ഡിജെ പാട്ട് പോലുമായി.

ഇവരുടെ സൌഹൃദം വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇവർ തമ്മിൽ പ്രശ്നങ്ങളും ഉണ്ടായി. ബാബു സ്വാമിയെ ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്തുവെന്ന് നാഗ വെളിപ്പെടുത്തിയിരുന്നു. സോഷ്യൽമീഡിയയിൽ വൈറലായതിനെക്കുറിച്ച് സംസാരിച്ചപ്പോൾ തന്റെ പേര് ബാബു സ്വാമി പറഞ്ഞില്ലെന്ന് ആരോപിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ: ” സ്നേഹം ഉറക്കെ വിളിച്ചറിയക്കപ്പെടേണ്ടതാണ്”; സത്യപ്രതിജ്ഞ ചടങ്ങിലെ അതേ സാരി ധരിച്ച് കുറിപ്പുമായി തൃഷ

ബാബു സ്വാമി മുമ്പും പല പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ അന്നൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. താനാണ് ആ പേര് പറഞ്ഞതെന്നും, നൃത്തം ചെയ്യുന്നതും, ആ മനോഹര ദിനങ്ങളെ കുറിച്ച് പറഞ്ഞ തന്റെ അവതരണശൈലി കൊണ്ടാണ് അദ്ദേഹം വൈറലായതെന്നും അതിന്റെ നന്ദി വേണമെന്നുമായിരുന്നു നാഗ അന്ന് പറഞ്ഞത്.

സോഷ്യൽ സ്വാമി അണിയറപ്രവർത്തകർ

ഡോക്ടർ അഭിലാഷ് ബാബുവാണ് സോഷ്യൽ സ്വാമി സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം വഴിയാണ് ഈ സിനിമ നിർമിക്കുന്നത്. സഹനിർമ്മാണം സേതു രാജൻ, ഛായാഗ്രഹണം റിഷാക്, ക്യാമറ അസിസ്റ്റന്റ് ശ്യാം ശങ്കർ, എഡിറ്റിംഗ് കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ് ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ ഷാജി എ ജോൺ, ഡിസൈൻസ് ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ് സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്, സബ്ടൈറ്റിൽസ് ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട് ആർട് ബുക് സിനിമ, പി ആർ ഒ- എ എസ് ദിനേശ്.

English Summary:

Social media-famous self-styled spiritual figure Nagasairandhri is set to make her silver screen debut as the lead character in the upcoming film Social Swami. The movie’s first-look poster has been officially released, generating attention online. The film is directed by Dr. Abhilash Babu and is currently under production.

Follow Us