ഖലീഫ എയറിൽ? കാമിയോ റോളുകളുകളെ വരെ വിടാതെ ട്രോളി നെറ്റിസൺസ്
Social Media Trolls On Khalifa Movie: തിയേറ്ററിൽ വിജയിക്കാതെ പോകുന്ന ചില സിനിമകൾ ഒടിടിയിൽ എത്തി ഏറെ മികച്ച അഭിപ്രായം നേടുന്ന സാഹചര്യം നമ്മൾ പലതും കണ്ടിട്ടുണ്ട്. എന്നാൽ വിജയമാകുന്ന സിനിമകളിൽ ഒടിടിയിൽ റിലീസ് ചെയ്തു ട്രോളുകൾ ഏറ്റുവാങ്ങുന്നതും ഇപ്പോൾ സാധാരണയായി മാറിയിരിക്കുന്നു. ഇത്തരത്തിൽ തിയേറ്ററിൽ നിന്ന് ഒടിടിയിലേക്ക് എത്തിയപ്പോൾ ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങുന്ന പുതിയ സിനിമകളിൽ ഒന്നാണ് പൃഥ്വിരാജ് നായകനായി എത്തിയ ഖലീഫ.
തിയേറ്ററിൽ വിജയിക്കാതെ പോകുന്ന ചില സിനിമകൾ ഒടിടിയിൽ എത്തി ഏറെ മികച്ച അഭിപ്രായം നേടുന്ന സാഹചര്യം നമ്മൾ പലതും കണ്ടിട്ടുണ്ട്. എന്നാൽ വിജയമാകുന്ന സിനിമകളിൽ ഒടിടിയിൽ റിലീസ് ചെയ്തു ട്രോളുകൾ ഏറ്റുവാങ്ങുന്നതും ഇപ്പോൾ സാധാരണയായി മാറിയിരിക്കുന്നു. ഇത്തരത്തിൽ തിയേറ്ററിൽ നിന്ന് ഒടിടിയിലേക്ക് എത്തിയപ്പോൾ ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങുന്ന പുതിയ സിനിമകളിൽ ഒന്നാണ് പൃഥ്വിരാജ് നായകനായി എത്തിയ ഖലീഫ.
ആക്ഷൻ ത്രില്ലർ സിനിമയായിട്ടാണ് പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഖലീഫയെ സംവിധാനം ചെയ്തത്. ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ആയത്. സിനിമ അനൗൺസ് ചെയ്തത് മുതലെ പൃഥ്വിരാജിന്റെയും മോഹൻലാലിന്റെയും ആരാധാകർ വലിയ ആവേശത്തിലായിരുന്നു. മാസ് സിനിമ വൈശാഖിന്റെ സംവീധാനത്തിൽ എത്തുമ്പോൾ മലായാളികൾ അമിത പ്രതീക്ഷ വയ്ക്കുന്നത് സ്വാഭാവികമാണ്. ഒരു പക്ഷേ അതാകാം ട്രോളുകൾക്കുള്ള കാരണങ്ങളിൽ ഒന്ന്.
Also Read: ജിയോ ഹോട്ട്സ്റ്റാറോ അതോ സീ5-വോ? ഐ ആം ഗെയിം ഒടിടിയിൽ എവിടെ എത്തും?
മാമ്പറയ്ക്കൽ ആമിർ അലി എന്ന സ്വർണ്ണക്കടത്ത് രംഗത്തെ അധോലോക കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ സിനിമയിൽ അവതരിപ്പിക്കുന്നത്. ആ അധോലോക സംഘത്തിന്റെ സ്ഥാപകനായ മുത്തച്ഛൻ മാമ്പറയ്ക്കൽ അഹമ്മദ് അലിയായിട്ടാണ് മോഹൻലാൽ വേഷമിടുന്നത്. ജിനു വി. അബ്രഹാം ആണ് ഖലീഫയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഖലീഫയിലെ പ്രധാന ട്രോളിന് കാരണമായി സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കപ്പെടുന്ന വിഷയങ്ങളിൽ ഒന്ന് തിരക്കഥയുടെ പോരായ്മയാണ്. ഒരേ ലെവലിൽ മുമ്പോട്ട് പോകുന്ന തിരക്കഥയാണ് സിനിമയ്ക്ക് എന്നും ഇത്രയധികം മികച്ച സൂപ്പർ താരങ്ങളെ ലഭിച്ചിട്ടും അത് കൃത്യമായി പ്രയോഗിക്കാത്ത തരത്തിലായി സിനിമ എന്നും ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ പറയുന്നു.
അതിനൊപ്പം തന്നെ റോളിൽ എത്തുന്ന മോഹൻലാലിന്റെ ലുക്കിനെയും ചിലർ ട്രോളുന്നുണ്ട്. വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന ആളുടെ ലുക്കാണ് ഇത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് അവരുടെ വാദം. ഖലീഫയുടെ റിലീസുമായി ബന്ധപ്പെട്ട് തന്നെ സിനിമയുടെ രണ്ടാം ഭാഗവും അണിയറ പ്രവർത്തർ പ്രഖ്യാപിച്ചിരുന്നു. മോഹൻലാലാണ് രണ്ടാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുക മാമ്പറക്കൽ അഹമ്മദലിയുടെ ഒരു വലിയ ലോകത്തിൻ്റെ, വലിയ കഥയുടെ അടർത്തിമാറ്റപ്പെട്ട ഒരു ഏട് മാത്രമാണ് ഖലീഫ ഖലീഫ പാർട്ട് വൺ എന്നും മോഹൻലാലലിൻ്റെ മാസ്സ് ആക്ഷൻ സിനിമക്കായി കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് പറയുകയുണ്ടായി.
English Summary
Khalifa, starring Prithviraj, is one of the recent films facing trolls and criticism following its transition from theaters to an OTT platform. Directed by Vysakh, the movie is an action thriller. It arrived on OTT after initially being released in theaters during the Onam season.