AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Srinda: ‘ആട് വലിയൊരു ഇന്‍വെസ്റ്റ്‌മെന്റായിരുന്നു. ഇടയ്ക്ക് നല്ല റിട്ടേണ്‍സ് കിട്ടി’

Srinda about Aadu movie: ഓരോ സിനിമയും ഇന്‍വെസ്റ്റ്‌മെന്റായാണ് കാണുന്നതെന്നും ആട് തനിക്ക് വലിയൊരു ഇന്‍വെസ്റ്റ്‌മെന്റായിരുന്നുവെന്നും സ്രിന്ദ. ഇടയ്ക്ക് നല്ല റിട്ടേണ്‍സ് കിട്ടി. ആട് 3 വേറൊരു ലോകമാണ്. നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു അതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

Srinda: ‘ആട് വലിയൊരു ഇന്‍വെസ്റ്റ്‌മെന്റായിരുന്നു. ഇടയ്ക്ക് നല്ല റിട്ടേണ്‍സ് കിട്ടി’
സ്രിന്ദImage Credit source: Srinda Facebook Page
Jayadevan AM
Jayadevan AM | Published: 25 Mar 2026 | 10:36 AM

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ആട് 3. അതില്‍ മികച്ച ക്യാരക്ടറാണ് സ്രിന്ദ അവതരിപ്പിച്ചിരിക്കുന്നത്. ആട് സിനിമയുടെ ഒന്നാം ഭാഗം മുതല്‍ സ്രിന്ദ അവതരിപ്പിച്ച മേരി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ‘ആടി’ലെ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് സ്രിന്ദ. ഓരോ സിനിമയും ഇന്‍വെസ്റ്റ്‌മെന്റായാണ് കാണുന്നതെന്നും ആട് തനിക്ക് വലിയൊരു ഇന്‍വെസ്റ്റ്‌മെന്റായിരുന്നുവെന്നും താരം പറഞ്ഞു.

ഇടയ്ക്ക് നല്ല റിട്ടേണ്‍സ് കിട്ടിയെന്നും മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്രിന്ദ വ്യക്തമാക്കി. ആട് 3 വേറൊരു ലോകമാണ്. നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു അത്. ഓരോ ക്യാരക്ടറിനും കോസ്റ്റ്യൂം വളരെ പ്രധാനപ്പെട്ടതാണ്. കോസ്റ്റ്യൂം ധരിക്കുമ്പോള്‍ തന്നെ പകുതി ആ ക്യാരക്ടറിന്റെ ഭാഗമാകും. ആട് മൂന്നില്‍ കോസ്റ്റ്യൂം ധരിച്ചപ്പോള്‍ അറിയാതെ തന്നെ തമ്പുരാട്ടി വൈബൊക്കെ വന്നുവെന്നും സ്രിന്ദ പറഞ്ഞു.

Also Read: Aadu 3 : ഷാജി പാപ്പനും പിള്ളേരും ബോക്‌സ് ഓഫീസിൽ ആറാടുകയാണ്, ആട് 3 ഇതുവരെ വാരിക്കൂട്ടിയത് എത്ര കോടിയെന്നോ?

അത്‌ കുറേ ആസ്വദിച്ചു. പാര്‍ട്ട് രണ്ടിനായി എക്‌സൈറ്റ്‌മെന്റുണ്ടെന്നും താരം വ്യക്തമാക്കി. സ്രിന്ദയുടെ കരിയറിലെ മറ്റൊരു മികച്ച ചിത്രമായിരുന്നു 2014-ല്‍ പുറത്തിറങ്ങിയ 1983 എന്ന ചിത്രം. നിവിന്‍ പോളി കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച ഈ ചിത്രത്തില്‍ സ്രിന്ദയുടെ ‘സുശീല’ എന്ന ക്യാരക്ടര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആ സിനിമയെക്കുറിച്ചും സ്രിന്ദ അഭിമുഖത്തില്‍ സംസാരിച്ചു. ആ സിനിമയുടെ ഇന്റര്‍വെല്‍ പഞ്ചിന് തിയേറ്ററില്‍ ആളുകള്‍ കൈയടിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് താരം വ്യക്തമാക്കി.

Follow Us