Diya Krishna: ‘കൊച്ചി നിറയെ മുസ്ലീങ്ങൾ, കേരളം അപകടത്തിൽ’; ദിയ കൃഷ്ണയ്ക്ക് വിമർശനം
Diya Krishna Faces Backlash Over Viral Video Comment: താനിപ്പോള്‍ കേരളത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി കേരള സര്‍ക്കാരാണെന്നുമാണ് ഇയാൾ പറയുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ 95 ശതമാനം കടകളും മറ്റും മുസ്ലിങ്ങളുടേതാണ്. സര്‍ക്കാര്‍ ഇതെല്ലാം നോക്കി നില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കണം എന്നിങ്ങനെയാണ് വിഡിയോയുടെ ഉള്ളടക്കം.
കേരളത്തിനെതിരെയുള്ള വിദ്വേഷ വിഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയ്ക്ക് രൂക്ഷ വിമർശനം. ലിറ്റിചോക്കപ്പ് എന്ന ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ മുസ്ലീം വിരുദ്ധ വിഡിയോയ്ക്കാണ് ദിയ കമന്റ് ചെയ്തത്. ഫോർട്ട് കൊച്ചി മുഴുവൻ മുസ്ലിംങ്ങൾ ആണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്രം ഇടപെടണമെന്നുമാണ് ലിറ്റിചോക്കപ്പിന്റെ വീഡിയോ. ദുഖകരമായ യാഥാർത്ഥ്യം ഇതിന് താഴെ ദിയയുടെ കമന്റ്. ഇപ്പോഴിതാ, ദിയ കൃഷ്ണയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്ററായ താര ടോജോ അലക്സ്.
ലിറ്റിചോക്കപ്പിന്റെ വിഡിയോ
താനിപ്പോള്‍ കേരളത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി കേരള സര്‍ക്കാരാണെന്നുമാണ് ഇയാൾ പറയുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ 95 ശതമാനം കടകളും മറ്റും മുസ്ലിങ്ങളുടേതാണ്. സര്‍ക്കാര്‍ ഇതെല്ലാം നോക്കി നില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കണം എന്നിങ്ങനെയാണ് വിഡിയോയുടെ ഉള്ളടക്കം.
View this post on Instagram
ALSO READ: പണി കിട്ടി! രാഹുൽ ഈശ്വർ വേദാംഗിയും ജയിലിൽ
താര ടോജോ അലക്സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഫോർട്ട് കൊച്ചിയിൽ മുസ്‌ലിംകൾ കൂടുതലാണ്, അതുകൊണ്ട് കേരളം അപകടത്തിലാണത്രേ!
എന്ന് ഏതോ ഒരു ഉത്തരേന്ത്യൻ സംഘി. അതിന് പിന്തുണയുമായി കേരളത്തിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ദിയ കൃഷ്ണയുടെ കമന്റ് “Sad reality”! പ്രിയപ്പെട്ട ദിയ കൃഷ്ണ, ഒരു കാര്യം ചോദിക്കട്ടെ. ഒരു നാട്ടിൽ മുസ്‌ലിംകൾ ജീവിക്കുന്നതാണോ അപകടം? അതോ മനുഷ്യരെ മതത്തിന്റെ പേരിൽ വേർതിരിക്കാനും ഭയപ്പെടാനും പഠിപ്പിക്കുന്ന നിങ്ങളെപ്പോലുള്ളവരുടെ ഈ വർഗീയ ചിന്താഗതിയാണോ അപകടം?
മതത്തിന്റെ പേരിൽ മനുഷ്യരെ സംശയിക്കണോ? അയൽക്കാരന്റെ വിശ്വാസത്തെ ഭയക്കണോ? ഒരു മതവിഭാഗത്തിന്റെ സാന്നിധ്യം തന്നെ ഭീഷണിയാണെന്ന് വിശ്വസിക്കണോ? ഇതാണോ നിങ്ങളുടെ ‘Sad reality’? ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കൾ കൂടുതലായി ജീവിക്കുന്നതുകൊണ്ട് അതിനെ അപകടമേഖലയെന്ന് വിളിക്കുമോ? ക്രിസ്ത്യാനികൾ കൂടുതലുള്ള പ്രദേശത്തെ ക്രിസ്ത്യൻ ജനസംഖ്യയുടെ പേരിൽ കേരളത്തിന് ഭീഷണിയെന്ന് വിശേഷിപ്പിക്കുമോ? മുസ്‌ലിംകൾ കൂടുതലുള്ള ഒരു പ്രദേശം നിങ്ങൾക്ക് അപകടമായി തോന്നുന്നുവെങ്കിൽ, അതിന്റെ അടിസ്ഥാനമെന്താണ്?
ദിയ കൃഷ്ണ, സ്വന്തം കഴിവുകൾ ഒരു വ്യക്തിയെ ശ്രദ്ധേയയാക്കാം. പക്ഷേ, മനുഷ്യരോടുള്ള സമീപനമാണ് ഒരാളെ ആദരണീയയാക്കുന്നത്. ഫാഷൻ മാറും. ട്രെൻഡുകൾ മാറും. സോഷ്യൽ മീഡിയയിലെ ജനപ്രീതിയും മാറും. എന്നാൽ മനുഷ്യരെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന ചിന്താഗതിക്ക് നൽകുന്ന പിന്തുണ സമൂഹത്തിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കും. വിദ്വേഷത്തിന് പിന്തുണ നൽകുന്നതല്ല, വൈവിധ്യത്തെ ബഹുമാനിക്കുന്നതാണ് നല്ല സംസ്കാരം. മതം മനുഷ്യന്റെ വ്യക്തിപരമായ വിശ്വാസമാണ്. മറ്റു വിശ്വാസങ്ങൾക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കാനുള്ള ലൈസൻസല്ല! എന്നിങ്ങനെയായിരുന്നു താരയുടെ പോസ്റ്റ്.
ഫെയ്സ്ബുക്ക് പോസ്റ്റ്
English Summary:
Diya Krishna has faced criticism after commenting ‘Sad reality’ on a video posted by a North Indian influencer claiming that Fort Kochi has a large Muslim population and portraying Kerala as being in danger. Tara Tojo Alex, strongly criticised Diya’s comment, questioning whether the presence of Muslims in a region should be considered a threat.